x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡാം ​റി​സ​ർ​വോ​യ​റി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക്; ത​ട​യാ​ന്‍ ന​ട​പ​ടി തു​ട​ങ്ങി

വെബ് ഡെസ്ക്
Published: October 13, 2026 01:15 AM IST | Updated: October 13, 2026 01:15 AM IST

ഓ​ട്ട​പ്പാ​ലം മ​ണ്ടോ​പ്പാ​റ മേ​ഖ​ല​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധി​ക്കു​ന്നു.

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഓ​ട്ട​പ്പാ​ലം, മ​ണ്ടോ​പ്പാ​റ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഡാം ​റി​സ​ർ​വോ​യ​റി​ലൂ​ടെ കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. നാ​ലാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന 1.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ഓ​ട്ട​പ്പാ​ലം മു​ത​ൽ മ​ഠ​ത്തി​നാ​ൽ താ​ഴെ ബ​ണ്ട് റോ​ഡി​ൽ ആ​ർ​ആ​ർ​ടി സം​ഘ​ത്തി​ന് ക​ര​മാ​ർ​ഗം പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നും ഗ​താ​ഗ​ത ത​ട​സ​മാ​യ രീ​തി​യി​ൽ വീ​ണു കി​ട​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്ക​ൽ, റി​സ​ർ​വോ​യ​ർ തീ​ര​ത്തെ കു​റ്റി​ച്ചെ​ടി​ക​ളും ചെ​റു​മ​ര​ങ്ങ​ളും വെ​ട്ടി​നീ​ക്കി റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്താ​നു​മാ​ണ് തീ​രു​മാ​നം.

റി​സ​ർ​വോ​യ​റി​ൽ കാ​ട്ടാ​ന​ക​ൾ പ്ര​വേ​ശി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള 60 മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലു​ള്ള മ​ൺ​തി​ട്ട​യി​ൽ 15 മീ​റ്റ​ർ വീ​തി​യി​ൽ കി​ട​ങ്ങ് നി​ർ​മി​ക്കാ​നും കൂ​ടാ​തെ സോ​ളാ​ർ തൂ​ക്കു​വേ​ലി പ​ദ്ധ​തി നി​ർ​മ്മാ​ണ​ത്തി​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ കാ​ടു​ക​ൾ വെ​ട്ടി നീ​ക്കാ​നാ​വ​ശ്യ​മാ​യ ഫ​ണ്ട് അ​നു​വ​ദി​ക്കാ​നാ​യി ജ​ല​സേ​ച​ന വ​കു​പ്പി​ന് ക​ത്ത് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഡാ​ർ​ലി എ​ബ്ര​ഹാം പു​ല്ലം​കു​ന്നേ​ൽ , എ​ൻ.​കെ. കു​ഞ്ഞ​മ്മ​ദ്, വി.​കെ. ഹ​സീ​ന, പ്ര​ബീ​ഷ് ത​ളി​യോ​ത്ത്, ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ബി.​വി​ജി​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി യാ​ദ​വ് വി​ൽ​സ​ൺ, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് സ്ഥ​ലം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Wild elephants NattuVishasham DistrictNews

Recent News

Corehub Up