x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ലി​ന്യ​വും തെ​രു​വു​നാ​യ ശ​ല്യ​വും; ചു​ങ്കം മാ​ര്‍​ക്ക​റ്റി​നെ കൈ​യൊ​ഴി​ഞ്ഞ് നാ​ട്ടു​കാ​ര്‍

വെബ് ഡെസ്ക്
Published: October 13, 2026 01:59 AM IST | Updated: October 13, 2026 01:59 AM IST

മാ​ലി​ന്യം കൊ​ണ്ട് നി​റ​ഞ്ഞ മ​ത്സ്യ​മാം​സ മാ​ര്‍​ക്ക​റ്റി​ലെ ഓ​വു​ചാ​ല്‍.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മാ​ലി​ന്യ​പ്ര​ശ്‌​ന​ത്തി​നൊ​പ്പം തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​യ​തോ​ടെ ചു​ങ്ക​ത്തെ മ​ത്സ്യ​മാം​സ മാ​ര്‍​ക്ക​റ്റി​നെ കൈ​യൊ​ഴി​ഞ്ഞ് നാ​ട്ടു​കാ​ര്‍.

ചു​ങ്കം ബ​സ് സ്റ്റാ​ന്‍​ഡി​ന് പി​റ​കി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ മാ​ര്‍​ക്ക​റ്റും പ​രി​സ​ര​വും മാ​സ​ങ്ങ​ളാ​യി വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ക​യാ​ണ്. ശു​ചീ​ക​ര​ണ കാ​ര്യ​ത്തി​ല്‍ ന​ഗ​ര​സ​ഭ ക​ടു​ത്ത അ​നാ​സ്ഥ കാ​ട്ടു​ന്ന​താ​യാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പ​രാ​തി. മാ​ര്‍​ക്ക​റ്റി​ലെ സ്റ്റാ​ളു​ക​ളി​ല്‍​നി​ന്നു​ള്ള മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ മ​തി​യാ​യ സം​വി​ധാ​ന​മി​ല്ല. അ​റ​വു​മാ​ലി​ന്യ​മ​ട​ക്കം സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ല്‍ ത​ള്ളു​ന്ന​താ​യി വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

മാ​ലി​ന്യം നി​റ​ഞ്ഞ​തോ​ടെ ഓ​വു​ചാ​ലി​ലെ നീ​രൊ​ഴു​ക്കും നി​ല​ച്ചു. സ്ലാ​ബി​ല്ലാ​ത്ത ഓ​വു​ചാ​ലി​ല്‍​നി​ന്നും മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്നും ഉ​യ​രു​ന്ന രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധം കാ​ര​ണം ബ​സ് സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന​വ​ര്‍​ക്കും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍​ക്കും മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​കാ​ത്ത സ്ഥി​തി​യാ​ണ്. ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ വാ​ട​ക​മു​റി​ക​ളി​ല്‍ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഓ​ഫി​സ്, വ​യോ​മി​ത്രം ഓ​ഫി​സ്, പ​ബ്ലി​ക് ലൈ​ബ്ര​റി എ​ന്നി​വ​യു​ള്‍​പ്പെ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. മാ​ര്‍​ക്ക​റ്റി​ലേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡി​ല്‍ പ​ര​സ്യ​മാ​യി മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ന​ട​ത്തു​ന്ന​ത് പ​തി​വാ​യി​ട്ടും ന​ഗ​ര​സ​ഭ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി.

മാ​ര്‍​ക്ക​റ്റി​ലെ വി​ല്‍​പ​ന സ്റ്റാ​ളു​ക​ളി​ല്‍​പ്പോ​ലും തെ​രു​വു​നാ​യ​ക​ള്‍ ക​യ​റി​യി​റ​ങ്ങു​ന്ന​ത് വ്യാ​പാ​രി​ക​ള്‍​ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും ഒ​രു​പോ​ലെ ദു​രി​ത​മാ​കു​ന്നു. മാ​ര്‍​ക്ക​റ്റി​ലും ബ​സ് സ്റ്റാ​ന്‍​ഡി​ലും തെ​രു​വു​വി​ള​ക്കു​ക​ള്‍ പ​ല​പ്പോ​ഴും പ്ര​കാ​ശി​ക്കാ​ത്ത​തും പ്ര​ശ്‌​നം രൂ​ക്ഷ​മാ​ക്കു​ന്നു. വ​ര്‍​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

പ്ലാ​നിം​ഗി​ലെ അ​പാ​ക​ത​യാ​ണ് ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം

പ്ലാ​നിം​ഗി​ലെ അ​പാ​ക​ത​യാ​ണ് ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണംആ​സൂ​ത്ര​ണ​മി​ല്ലാ​യ്മ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ചു​ങ്ക​ത്തെ മ​ത്സ്യ​മാം​സ മാ​ര്‍​ക്ക​റ്റി​ന്‍റെ ഈ ​അ​വ​സ്ഥ​യ്ക്ക് കാ​ര​ണം. മാ​ര്‍​ക്ക​റ്റി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് ശു​ചി​ത്വ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണം. ന​ഗ​ര​സ​ഭ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാം​സം മ​ത്സ്യ വ്യാ​പാ​രി​ക​ളെ മാ​ര്‍​ക്ക​റ്റി​ല്‍ ഏ​കോ​പി​ച്ചു​കൊ​ണ്ട് വ്യാ​പാ​രം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്ക​ണം. ടൗ​ണി​ലെ മാ​ലി​ന്യ പ്ര​ശ്‌​ന​ത്തി​ന് ഇ​തോ​ടെ പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കും.

പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ (പൊ​തു പ്ര​വ​ര്‍​ത്ത​കൻ)

വൃ​ത്തി​യു​ള്ള മ​ത്സ്യ–​മാം​സ മാ​ര്‍​ക്ക​റ്റി​ന് ന​ഗ​ര​സ​ഭ ഇ​ട​പെ​ട​ണം

ബ​ത്തേ​രി ന​ഗ​ര​സ​ഭ​യു​ടെ മ​ത്സ്യ–​മാം​സ മാ​ര്‍​ക്ക​റ്റും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. മാ​ര്‍​ക്ക​റ്റി​ലെ ശു​ചി​ത്വ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യും സൗ​ക​ര്യ​പ്ര​ദ​മാ​യും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണം. മാ​ലി​ന്യ​ങ്ങ​ള്‍ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യു​ക​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക​യും വേ​ണം.

അ​മീ​ര്‍ അ​റ​ക്ക​ല്‍ (സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ള്‍ ബ​ത്തേ​രി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി)

 

Tags : Chungam Market NattuVishasham DistrictNews

Recent News

Corehub Up