x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ത്തി​മ പ​ബ്ലി​ക് സ്കൂ​ളി​ലെ ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യം

വെബ് ഡെസ്ക്
Published: October 13, 2026 12:34 AM IST | Updated: October 13, 2026 12:34 AM IST

ഫാ​ത്തി​മ പ​ബ്ലി​ക് സ്കൂ​ളിൽ സം​ഘ​ടി​പ്പി​ച്ച "ഫ്ലേ​വ​ർ ഫി​യ​സ്റ്റ 2കെ26' ​മെ​ഗാ ഭ​ക്ഷ്യ​മേ​ളയിൽനിന്ന്.

നെ​യ്യാ​റ്റി​ന്‍​ക​ര: വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ കാ​രു​ണ്യ​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ന്‍റെ​യും ന​ന്മ​ക​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കൊ​റ്റാ​മം ഫാ​ത്തി​മ പ​ബ്ലി​ക് സ്കൂ​ൾ സം​ഘ​ടി​പ്പി​ച്ച "ഫ്ലേ​വ​ർ ഫി​യ​സ്റ്റ 2കെ26' ​മെ​ഗാ ഭ​ക്ഷ്യ​മേ​ള ശ്ര​ദ്ധേ​യ​മാ​യി.

ഭ​ക്ഷ്യ​മേ​ള​യി​ൽ നി​ന്നു​ള്ള മു​ഴു​വ​ൻ വ​രു​മാ​ന​വും സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​ന് സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മി​ക്കു​ന്ന​തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. കൊ​റ്റാ​മം ലി​റ്റി​ൽ ഫ്ല​വ​ർ പ​ള്ളി​ വി​കാ​രി ഫാ. ​ഡെ​ന്നി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷാ​നി​യ ജോ​ൺ, ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര ബാ​ബു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ല​ക്ഷ്മി പ്ര​ശാ​ന്ത്, കോ​-ഓർ​ഡി​നേ​റ്റ​ർ ജി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Food Fair NattuVishasham DistrictNews

Recent News

Corehub Up