x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​രാ​ച്ചു​ണ്ട് ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് വേ​ണം അ​ടി​യ​ന്ത​ര ചി​കി​ത്സ

ജോ​ൺ​സ​ൺ പൂ​ക​മ​ല
Published: October 13, 2026 01:25 AM IST | Updated: October 13, 2026 01:25 AM IST

കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തിലെ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ട​ന​വ​ധി​യാ​ൾ​ക്കാ​ർ ചി​കി​ത്സ​യ്ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന കൂ​രാ​ച്ചു​ണ്ട് സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി അ​സൗ​ക​ര്യ​ങ്ങ​ളു​ടെ ന​ടു​വി​ൽ വീ​ർ​പ്പു​മു​ട്ടു​ന്നു.​വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് കൂ​രാ​ച്ചു​ണ്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​യ​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ൾ​പ്പെ​ടെ ഇ​ന്നും യാ​തൊ​രു വി​ക​സ​ന​വു​മി​ല്ലാ​ത്ത നി​ല​യി​ലാ​ണ്.

കാ​ല​പ്പ​ഴ​ക്ക​മു​ള്ള​തും ഷീ​റ്റി​ട്ട​തു​മാ​യ കെ​ട്ടി​ട​ത്തി​ൽ മു​റി​ക​ളു​ടെ സൗ​ക​ര്യ​ക്കു​റ​വും കെ​ട്ടി​ട​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യും ജീ​വ​ന​ക്കാ​ർ​ക്കു പോ​ലും ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു​ണ്ട്.

പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ​ക്കു പോ​ലും സ​ന്ദ​ർ​ശ​ക​ർ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. കെ​ട്ടി​ട​ത്തി​ലെ ടോ​യ്‌​ല​റ്റി​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ലു​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണി​ത്.

മേ​ൽ​ക്കൂ​ര ഇ​രു​മ്പ് ഷീ​റ്റാ​യ​തി​നാ​ൽ വേ​ന​ൽ​ക്കാ​ല​ത്ത് കൊ​ടും​ചൂ​ട് മൂ​ലം ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഏ​റെ ദു​രി​ത​മാ​യി മാ​റു​ന്നു​ണ്ട്. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്കാ​യി സ്വ​ന്തം കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യ്യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ടും

കൂ​രാ​ച്ചു​ണ്ടി​ലെ സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പ​ൻ​സ​റി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു ആ​ദ്യം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി​യ​ത്. ഇ​പ്പോ​ഴു​ള്ള കെ​ട്ടി​ടം പ​ല​ത​വ​ണ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും പ​ഴ​കി​യ കെ​ട്ടി​ട​മാ​യ​തി​നാ​ൽ കെ​ട്ടി​ടം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. അ​തു പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ചി​രു​ന്ന കെ​ട്ടി​ട​മാ​യി​രു​ന്നു ഇ​ത്. വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ​വീ​ട് നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത പ​ദ്ധ​തി​യി​ൽ പു​തി​യ കെ​ട്ടി​ട​ത്തി​നാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടും. പ​ഞ്ചാ​യ​ത്ത് അ​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഒ.​കെ.​അ​മ്മ​ദ്, കൂ​രാ​ച്ചു​ണ്ട്. (ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ, കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത്)

എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണം

25 വ​ർ​ഷം മു​മ്പ് വ​യോ​ജ​ന​ക്ഷേ​മം ല​ക്ഷ്യ​മാ​ക്കി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് ഹോ​മി​യോ ഡി​സ്പ​ൻ​സ​റി നി​ല​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഹോ​മി​യോ ചി​കി​ത്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ൾ​ക്കാ​ർ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ കെ​ട്ടി​ട​വും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും പ​ര്യാ​പ്ത​മ​ല്ല.
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് നാ​ടി​ന്‍റെ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​യി ഈ ​വി​ഷ​യം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ല​ക്ഷ്യ​പ്രാ​പ്തി​യി​ലെ​ത്താ​ൻ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങേ​ണ്ട​തു​ണ്ട്.

ഷാ​ജു കാ​ര​ക്ക​ട, കൂ​രാ​ച്ചു​ണ്ട് (പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ)

കെ​ട്ടി​ട​മി​ല്ലാ​ത്ത​തി​നാ​ല്‍ ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ല

പ​ഞ്ചാ​യ​ത്തി​ലെ ഒ​ട്ടു​മി​ക്ക സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ണ്ട്. എ​ന്നാ​ൽ കൂ​രാ​ച്ചു​ണ്ട് സ​ർ​ക്കാ​ർ​ഹോ​മി​യോ ഡി​സ്പ​ൻ​സ​റി​ക്ക് മാ​ത്രം സ്വ​ന്തം കെ​ട്ടി​ട​മാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​തി​നു ല​ഭി​ക്കേ​ണ്ട പ​ല സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ളും ല​ഭി​ക്കു​ന്നി​ല്ല. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി സ്വ​ന്ത​മാ​യി കെ​ട്ടി​ടം നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.​നി​ല​വി​ലു​ള്ള കെ​ട്ടി​ടം ഇ​പ്പോ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.​ ഈ സ്ഥാ​പ​ന​ത്തോ​ടു​ള്ള അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണം. ഇ​തി​നു സ​മീ​പ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​യുർ​വേ​ദ ഡി​സ്പ​ൻ​സ​റി​ക്ക് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള​തി​നാ​ൽ ഒ​ട്ടേ​റെ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നു​മു​ണ്ട്.

എ.​കെ.​പ്രേ​മ​ൻ, കൂ​രാ​ച്ചു​ണ്ട് (പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ)

 

 

 

Tags : Homoeo Dispensary NattuVishasham DistrictNews

Recent News

Corehub Up