പാറശാല: പട്ടികജാതി- പട്ടികവര്‍ഗ അതിക്രമ നിയമങ്ങളെപ്പറ്റിയുള്ള പഠന ക്ലാസും തൂഫാന് ലഹരിക്കെതിരെയുള്ള സെമിനാറും സംഘടിപ്പിച്ചു. തിരുവനന്തപുരം അഡീഷണല്‍ എസ്പി ജെ.കെ. ദിനിന് ഉദ്ഘാടനം ചെയ്തു.
ജില്ലാ എസ്സി/എസ്ടി മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ കരമന ജയചന്ദ്രന്റെ അധ്യക്ഷത വഹിച്ചു. പാറശാല എസ്എച്ച്ഒ സഞ്ജീവ് കുമാര്‍, പി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ. അഭീഷ് കുമാര്‍ സ്വാഗതവും രാജേന്ദ്രന് നന്ദിയും പറഞ്ഞു. പിഒഎ പഠന ക്ലാസ് റിട്ട. അഡീഷണല്‍ എസിപി എസ്. അരുണ്‍കുമാറും ലഹരിവിരുദ്ധ സെമിനാര്‍ ജോണിയും നയിച്ചു.
ഡിസിആര്‍ബി എസ്.ഐ. ഷാജി, തിരുവനന്തപുരം ജില്ലാ- നെയ്യാറ്റിന്‍കര സബ് ഡിവിഷന് ജില്ലാ ഭാരവാഹികള്‍, വിവിധ സ്റ്റേഷന് കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Toofan Seminar NattuVishasham DistrictNews