x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ര​ന്ത നി​വാ​ര​ണ മോ​ക്ക് ഡ്രി​ല്‍

വെബ് ഡെസ്ക്
Published: October 13, 2026 12:28 AM IST | Updated: October 13, 2026 12:28 AM IST

ക​ട​നാ​ട് ചെ​ക് ഡാ​മി​ല്‍ ന​ട​ന്ന മോ​ക്ഡ്രി​ൽ

പാ​ലാ: അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ന്‍റി​യേ​ഴ്സ് പാ​ലാ യൂ​ണി​റ്റും സം​യു​ക്ത​മാ​യി ക​ട​നാ​ട് ചെ​ക്ക് ഡാ​മി​ല്‍ മോ​ക്ക് ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ചു. വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, തീ​പി​ടി​ത്തം, മ​റ്റു ദു​ര​ന്ത​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ അ​ക​പ്പെ​ട്ട​വ​രെ എ​ങ്ങ​നെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷി​ക്കാ​മെ​ന്ന​താ​യി​രു​ന്നു മോ​ക്ക് ഡ്രി​ല്ലി​ന്‍റെ ഉ​ള്ള​ട​ക്കം.

അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​നാ​ട്ടി​ലെ ചെ​ക്ക് ഡാ​മി​ല്‍ ന​ട​ന്ന മോ​ക്ക് ഡ്രി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍ അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ആ​ള്‍​ക്കാ​ര്‍ സം​ഭ​വ​സ്ഥ​ല​ത്ത് ത​ടി​ച്ചു കൂ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യി.


പാ​ലാ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ ജോ​ര്‍​ജ് മോ​ക്ക് ഡ്രി​ല്ലി​ന്‍റെ പ്ര​ധാ​ന്യ​ത്തെ​പ​റ്റി വി​വ​രി​ച്ച​പ്പോ​ളാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് കാ​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​യ​ത്. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍ ജോ​ര്‍​ജ്, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജു സേ​വ്യ​ർ, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ അ​തു​ല്‍ അ​ശോ​ക്, ബി​ജു പി, ​പ്ര​ശാ​ന്ത് കു​മാ​ർ, ന​വ​നീ​ത് എ​ന്നി​വ​രും സി​വി​ല്‍ ഡി​ഫ​ന്‍​സ് പോ​സ്റ്റ് വാ​ര്‍​ഡ​ന്‍ സി​ജി മ​രു​തോ​ലി​ല്‍, ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ര്‍​ഡ​ന്‍ അ​ഗ​സ്റ്റി​ന്‍ ജോ​സ​ഫ്, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ ഒ​റ്റ​പ്ലാ​ക്ക​ൽ, ഹ​രി​കു​മാ​ര്‍ മ​റ്റ​ക്ക​ര, രാ​ഹു​ല്‍, ജോ​സ് ജോ​സ​ഫ്, അ​ഖി​ലേ​ഷ്, സ​ച്ചു, അ​ര്‍​ജു​ന്‍ കൃ​ഷ്ണ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​തം വ​ഹി​ച്ചു. വ​നി​താ സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up