x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​മ്മ​ന്‍​കു​ത്ത് പാ​ലം നി​ര്‍​മാ​ണം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു

വെബ് ഡെസ്ക്
Published: October 12, 2026 11:39 PM IST | Updated: October 12, 2026 11:39 PM IST

തൊ​മ്മ​ന്‍​കു​ത്ത് ച​പ്പാ​ത്ത്.

തൊ​മ്മ​ന്‍​കു​ത്ത്: ക​ണ്ണാ​ടി​പ്പു​ഴ​യ്ക്ക് കു​റു​കേ​യു​ള്ള ച​പ്പാ​ത്തി​നു പ​ക​രം പു​തി​യ പാ​ലം നി​ര്‍​മി​ക്കാ​നു​ള്ള ന​ട​പ​ടി അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്നു. പാ​ലം നി​ര്‍​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്ക​ണം. പു​ഴ​യോ​ര​ത്തു​ള്ള സെ​ന്‍റ് തോ​മ​സ് പ​ള്ളി ക​പ്പേ​ള​യു​ടെ കു​റ​ച്ച് ഭാ​ഗം നീ​ക്കി​യാ​ല്‍ മാ​ത്ര​മേ താ​ത്കാ​ലി​ക പാ​ലം നി​ര്‍​മി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ഇ​ത് നീ​ക്കം​ചെ​യ്യാ​ന്‍ പ​ള്ളി​യും അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​നാ​യി കെ​എ​സ്ടി​പി​യും പ​ള്ളി​യും ത​മ്മി​ല്‍ ക​രാ​ര്‍ ഒ​പ്പി​ട​ണം.
എ​ന്നാ​ല്‍ കെ​എ​സ്ടി​പി ഇ​ക്കാ​ര്യ​ത്തി​ല്‍ മെ​ല്ലെ​പ്പോ​ക്കാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ല്‍ മു​ങ്ങു​ന്ന ച​പ്പാ​ത്തി​നു പ​ക​രം പു​തി​യ പാ​ലം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന കാ​ര്യ​മാ​ണ്.

നെ​യ്യ​ശേ​രി-​തോ​ക്കു​മ്പ​ന്‍ സാ​ഡി​ല്‍ റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ തൊ​മ്മ​ന്‍​കു​ത്ത് മു​ത​ല്‍ മു​ണ്ട​ന്മു​ടി അ​ച്ച​ന്‍​ക​വ​ല വ​രെ​യു​ള്ള നാ​ല​ര കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തി​ന് ഫി​റ്റ്‌​ന​സ് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ തൊ​ടു​പു​ഴ​യി​ല്‍​നി​ന്ന് ക​രി​മ​ണ്ണൂ​ര്‍-​തൊ​മ്മ​ന്‍​കു​ത്ത്-​മു​ണ്ട​ന്‍​മു​ടി-​വ​ഴി ഹൈ​റേ​ഞ്ചി​ലേ​ക്ക് ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഇ​തോ​ടെ അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്.

റോ​ഡ് ടേ​ക്ക് ഓ​വ​ര്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും വൈ​കാ​തെ ഫി​റ്റ്‌​ന​സ് ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്നു​മാ​ണ് കെ​എ​സ്ടി​പി അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. റോ​ഡി​ന് ഫി​റ്റ്‌​ന​സ് ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന ന​ട​ത്താ​വു​ന്ന​താ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

Tags : Thommankuthu bridge NattuVishasham DistrictNews

Recent News

Corehub Up