അൽഫോൻസാ സന്നിധിയിൽ പ്രാർത്ഥനയോടെ കുട്ടികൾ.
വാകക്കാട്: അൽഫോൻസാമ്മയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 18-ാം വാർഷികം വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിൽ ആചരിച്ചു.
സ്കൂളിലെ കുട്ടികളും അധ്യാപകരും അൽഫോൻസാമ്മ അധ്യാപനം നടത്തിയ വാകക്കാട് പള്ളിക്കൂടത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന അൽഫോൻസാ ചാപ്പലിൽ പ്രത്യേക പ്രാർഥന നടത്തി. 1932 കാലഘട്ടങ്ങളിലാണ് അൽഫോൻസാമ്മ വാകക്കാട് സ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്.
Tags : NattuVishesham DistrictNews