x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: October 12, 2026 11:44 PM IST | Updated: October 12, 2026 11:44 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: സി​നി​മ​യി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ 75 വ​യ​സു​കാ​ര​നെ​തി​രേ പോ​ക്സോ കേ​സ്. കൊ​ല്ലം ര​ണ്ടാം​കു​റ്റി സ്വ​ദേ​ശി നാ​സി​മി​നെ​തി​രെ​യാ​ണ് കേ​സ്. മൂ​ന്നുപേ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സി​നി​മ​യി​ൽ നി​ർ​മാ​താ​വാ​ണെ​ന്നും അ​തി​ൽ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്നു പ​റ​ഞ്ഞാ​ണ് ക്ഷ​ണി​ച്ച​തെ​ന്നും പെ​ൺ​കു​ട്ടി വ​നി​താ പൊ​ലിസ് സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കി. അ​ഭി​ന​യി​പ്പി​ക്കു​ന്ന​തി​ന് 10,000 രൂ​പ​യും നാ​സിം വാ​ങ്ങി​യെ​ന്നാ​ണ് മൊ​ഴി.

സി​നി​മ​യു​ടെ കാ​ര്യം ന​ട​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ണം തി​രി​കെ ചോ​ദി​ച്ചു. പ​ണം ര​ണ്ടാം​കു​റ്റി ജം​ഗ്ഷ​നി​ൽ വ​ച്ച് തി​രി​കെ ത​രാം എ​ന്ന് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം അ​വി​ടെ കാ​ത്തു​നി​ന്നു​വെ​ന്നും കാ​റി​ലെ​ത്തി​യ നാ​സിം പ​ണം വീ​ട്ടി​ലി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നു​മാ​ണ് മൊ​ഴി.

ഇ​തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടു​ക​യും ലൊ​ക്കേ​ഷ​ൻ മൊ​ബൈ​ലി​ൽ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. സു​ഹൃ​ത്ത് എ​ത്തി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്നും പെ​ൺ​കു​ട്ടി പൊ​ലിസി​നു മൊ​ഴി ന​ൽ​കി.

Tags : Complaint NattuVishasham DistrictNews

Recent News

Corehub Up