ഒന്നാം റാങ്കും ഡിസ്റ്റിംഗ്ഷനും നേടിയ ഡോ. ശ്രുതി ഔസേഫിനെ ആദരിച്ചപ്പോള്‍.
കാഞ്ഞിരംകുളം: കേരള യൂണിവേഴ്സിറ്റി ഹെൽത്ത് സയൻസ് 2026 പരീക്ഷയിൽ എംഡി റേഡിയഷന്‍ ഓങ്കോളജിയില്‍ ഒന്നാം റാങ്കും ഡിസ്റ്റിംഗ്ഷനും നേടിയ ഡോ. ശ്രുതി ഔസേഫിനെ ആദരിച്ചു. പഞ്ചായത്ത് ഓഫിസ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ഉപഹാരം ശ്രുതിക്ക് സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫ്രീഡാ സൈമൺ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫ്രാൻസിസ് പൗലോസ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പുഷ്പം സൈമൺ, പഞ്ചായത്ത് അംഗം ഡെൽഫി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് അംഗം വിദ്യ വിഷ്ണു, വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിഷ്ണു രാജേന്ദ്രൻ, ജോൺസൻ റിബേര എന്നിവർ പങ്കെടുത്തു.
Tags : Rank holder honored NattuVishasham DistrictNews