തീക്കോയി ദി പീപ്പിൾ സ് ലൈബ്രറിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭി ച്ച ‘എഴുത്തുപെട്ടി’ വായനാ പദ്ധതി തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻ ഡറി സ്കൂളിൽ അൽക്കാമരി
തീക്കോയി: കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ തീക്കോയി ദി പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂം സ്കൂളുകളിൽ വിവിധ പുസ്തകങ്ങൾ വിതരണം ചെയ്യുകയും, ലൈബ്രറിയുടെ നേതൃത്വത്തിൽ എഴുത്തുപെട്ടി എന്ന പേരിൽ വായനാ പദ്ധതി ആരംഭിക്കുകയും ചെയ്തു.
കുട്ടികൾ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കുന്ന ആസ്വാദനക്കുറിപ്പുകളിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടിക്ക് കാഷ് അവാർഡ് നൽകുന്നതിന്റെ ഭാഗമായി തീക്കോയി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ- പ്ലസ് ടു വിഭാഗത്തിൽ ആതിര, ഹൈസ്കൂൾ വിഭാഗത്തിൽ അൽക്ക മരിയ സന്തോഷ്, യുപി വിഭാഗത്തിൽ ഡിയോണ ജോ പോൾസൺ എന്നിവർ വിജയികളായി.
വായിക്കുന്ന പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ എല്ലാ മാസവും സ്കൂൾ എഴുത്തു പെട്ടിയിൽ നിക്ഷേപിക്കുകയും സ്കൂൾ അധികാരികൾ, തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആസ്വാദനക്കുറിപ്പ് എഴുതിയ കുട്ടിക്ക് കാഷ് അവാർഡ് നൽകുന്നതുമണെന്ന് ലൈബ്രറി പ്രസിഡന്റ് ഷേർജി പുറപ്പന്താനം അറിയിച്ചു.
Tags : NattuVishesham DistrictNews