ജെ. ഉദയകുമാറിന് വേളമാനൂർ ഗാന്ധി ഭവൻ സ്നേഹാശ്രമം ആദരവ് നല്കുന്നു.
പാരിപ്പള്ളി: അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ കബഡി ടീമിന്റെ മുഖ്യ പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ജെ. ഉദയകുമാർ പരിശീലന കേന്ദ്രത്തിലേക്ക് യാത്ര പുറപ്പെടും മുൻപ് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ വൃദ്ധമാതാപിതാക്കളുടെ അനുഗ്രാഹിശുസകൾ തേടിയെത്തി. സ്നേഹാശ്രമത്തിലെ അന്തേവാസികൾ റോസാ പുഷ്പങ്ങൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സ്നേഹാശ്രമത്തിൽ നടന്ന അനുമോദന ചടങ്ങ് കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് എസ്. വിജയൻ ഉദ്ഘാടനം ചെയ്തു.
സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അധ്യക്ഷത വഹിച്ചു. സ്നേഹാശ്രമത്തിന്റെ സ്നേഹോപഹാരം അർജുന അവാർഡ് ജേതാവും ഇന്ത്യൻ സ്പ്രിന്ററുമായ ഒളിമ്പ്യൻ മുഹമ്മദ് അനസ് യഹിയ ഉദയകുമാറിനു സമർപ്പിച്ചു. സ്നേഹാശ്രമം തയ്യാറാക്കിയ പ്രശസ്തി പത്രം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ വായിച്ചു സമർപ്പിച്ചു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തു അംഗം റീനാമംഗലത്ത്, ശബരി കോളജ് ഡയറക്ടർ ഡി. സന്തോഷ്കുമാർ, ഉദയ് കബഡി ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റർ രാജാറാം, സിഇഒ അരുൺബോസ്, കോച്ച് കുമാർ , അമീഷ അനസ് എന്നിവർ പ്രസംഗിച്ചു.
സ്നേഹാശ്രമം സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള,ആലപ്പാട്ട് ശശിധരൻ, ജി.രാമചന്ദ്രൻപിള്ള, എം.കബീർ, മാനേജർ മൈത്രി, അസി. മാനേജർ പത്മകുമാർ എന്നിവർ നേതൃത്വം നൽകി. സ്നേഹാശ്രമത്തിലെ അന്തേവാസികൾക്ക് സ്നേഹവിരുന്നും നൽകി ഇനിയും വരുമെന്നു ഉറപ്പും നൽകിയാണു ഉദയകുമാർ അഹമ്മദാബാദിലേക്ക് പുറപ്പെട്ടത്.