x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര്‍​ദ​നം, ഭീ​ഷ​ണി: ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​ട്ടും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ യു​വാ​വ്‌

വെബ് ഡെസ്ക്
Published: October 12, 2026 11:45 PM IST | Updated: October 12, 2026 11:45 PM IST

സ​ന്തോ​ഷ് ക​രു​ണാ​ക​ര​ൻ

കൊ​ല്ലം: വി​ദേ​ശ​ത്തെ ബി​സി​ന​സ്‌ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്‌ കേ​സി​ല​ക​പ്പെ​ട്ട യു​വാ​വി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടും സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ നാ​ലു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ദു​രി​ത​ജീ​വി​തം. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട്‌ ന​രി​യാ​പു​രം ദ​തേ​വ​ര​യ്യ​ത്ത്‌ ഹൗ​സി​ല്‍ സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നാ(48)​ണ് ഈ ​ദു​ര​വ​സ്ഥ.

ഇ​ത്‌ സം​ബ​ന്ധി​ച്ച്‌ സ​ന്തോ​ഷി​ന്‍റെ മാ​താ​വ്‌ ക​മ​ല​മ്മ ക​രു​ണാ​ക​ര​ന്‍ ഡി​ജി​പി, എ​ഡി​ജി​പി, ജി​ല്ലാ പൊലിസ്‌ മേ​ധാ​വി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക്‌ പ​രാ​തി ന​ല്‍​കി. റിട്ട.പൊലിസ് ഉദ്യോ ഗസ്ഥന്‍റെ ബ​ന്ധു​വാ​ണെ​ന്ന്‌ അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​റീ​സ സ്വ​ദേ​ശി അ​ജി​ത്‌​കു​മാ​ര്‍ മോ​ഹ​പ​ത്ര​യു​ടെ സ്വാ​ധീ​ന​വും ഭീ​ഷ​ണി​ക​ളും മൂ​ല​മാ​ണു മ​ക​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നാ​ണു മാ​താ​വി​ന്‍റെ പ​രാ​തി. വി​ദേ​ശ​ത്തു ന​ട​ന്ന ബി​സി​ന​സ്‌ ത​ര്‍​ക്ക​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി മ​ക​നെ​തി​രേ അ​ജി​ത്‌​കു​മാ​ര്‍ മോ​ഹ​പ​ത്ര കേ​ര​ള​ത്തി​ല്‍ കേ​സു​ക​ള്‍ ന​ല്‍​കി​യ​താ​യും പൊലി സി​നെ സ്വാ​ധീ​നി​ച്ചു നി​യ​മ​ന​ട​പ​ടി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്‌​ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

2020ല്‍ ​സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നെ​തി​രേ ഇ​ന്‍​ഫോ​പാ​ര്‍​ക്ക്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തു. തു​ട​ര്‍​ന്ന്‌ ക​ട​വ​ന്ത്ര പൊലിസ്‌ സ്‌​റ്റേ​ഷ​നി​ലും എ​റ​ണാ​കു​ളം ടൗ​ണ്‍, സൗ​ത്ത്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നു​ക​ളി​ലും മ​റ്റ്‌ ര​ണ്ടു കേ​സു​ക​ളും ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​തു. വി​ദേ​ശ​ത്തു ന​ട​ന്ന ബി​സി​ന​സ്‌ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളെ പൊലിസി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌ ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ക്കി മാ​റ്റി​യെ​ന്നാ​ണു പ​രാ​തി.

കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ​ന്തോ​ഷി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്‌ 2021 ഏ​പ്രി​ല്‍ 16ന് ഇ​ന്‍​ഫോ​പാ​ര്‍​ക്ക്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥന്‍റെ മു​മ്പി​ല്‍ ഹാ​ജ​രാ​കാ​ന്‍ വ​ന്ന സ​ന്തോ​ഷി​നെ അ​ന്ന​ത്തെ ക​ട​വ​ന്ത്ര എ​സ്‌എ​ച്ച്‌ഒ ടി.​ഡി. പ്ര​ജീ​ഷ്‌ അ​വി​ടെ കാ​ത്തു​നി​ന്ന്‌ ക​സ്‌​റ്റ​ഡി​യി​ല്‍ കൊ​ണ്ടു​പോ​യി.

തു​ട​ര്‍​ന്നു സ​ത്യ​ജി​ത്‌ എ​ന്ന മ​റ്റൊ​രു പൊലിസു​കാ​ര​നും ചേ​ര്‍​ന്ന്‌ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ള്‍​ക്ക്‌ ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ്‌ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്നു​ള്ള ഭീ​ഷ​ണി മൂ​ലം മ​ക​ന്‍ നാ​ടു​വി​ട്ടെ​ന്നും ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊലിസ്‌ മേ​ധാ​വി​ക്കും ഡി​വൈ​എ​സ്‌​പി​ക്കും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ക​മ​ല​മ്മ ആ​രോ​പി​ക്കു​ന്നു.

അ​തി​നി​ടെ, മ​ക​നെ​തി​രാ​യ കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​മെ​ന്നും നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്ക്‌ മ​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച്‌ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ഒ​രു അ​ഭി​ഭാ​ഷ​ക​നും ചേ​ര്‍​ന്ന്‌ കു​ടും​ബ​ത്തി​ല്‍​നി​ന്ന്‌ ഏ​ക​ദേ​ശം 95 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

വ്യാ​ജ വാ​ട്ട്‌​സാ​പ്പ്‌ സ​ന്ദേ​ശ​ങ്ങ​ളും സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ളും ഉ​ന്ന​ത പൊലിസ്‌ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും ഇ​ഡി​യു​ടെ​യും പേ​രു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നെ​തി​രാ​യ കേ​സു​ക​ളു​ടെ പ​ശ്‌​ചാ​ത്ത​ലം, പൊലി സ്‌ ഉ​ദ്യോ​ഗ​സ്ഥരു​ടെ പ​ങ്ക്‌, ഭീ​ഷ​ണി​ക​ള്‍, പ​ണം കൈ​മാ​റി​യ ഇ​ട​പാ​ടു​ക​ള്‍, വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം എ​ന്നി​വ​യെ​ല്ലാം സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ക​മ​ല​മ്മ​യു​ടെ ആ​വ​ശ്യം.

 

Tags : anticipatory bail NattuVishasham DistrictNews

Recent News

Corehub Up