Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quarter-final

Sports

അ​മേ​രി​ക്ക​ൻ പ​ട​യെ നി​ലം​പ​രി​ശാ​ക്കി; രാ​ജ​കീ​യ​മാ​യി ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ബെ​ൽ​ജി​യം

വാ​ഷിം​ഗ്ട​ൺ: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ബെ​ൽ​ജി​യം. സി​യാ​റ്റി​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ആ​തി​ഥേ​യ​രാ​യ അ​മേ​രി​ക്ക​യെ ത​ക​ർ​ത്താ​ണ് ബെ​ൽ​ജി​യം ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ നാല് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം.

ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ചാ​ൽ​സ് ഡി ​കെ​റ്റെ​ലാ​യ്‌​രെ ര​ണ്ട് ഗോ​ളു​ക​ളും ഹാ​ൻ​സ് വ​ന​കെ​നും റൊ​മേ​ലു ലു​ക്കാ​ക്കു​വും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി.

മാ​ലി​ക്ക് ടി​ൽ​മാ​ൻ ആ​ണ് അ​മേ​രി​ക്ക​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടാ​ണ് ബെ​ൽ​ജി​യ​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

Sports

വി​റ​പ്പി​ച്ച് കീ​ഴ​ട​ങ്ങി മെ​ക്സി​ക്കോ; ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ

മെ​ക്സി​ക്കോ സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ല​ണ്ട്. മെ​ക്സി​ക്കോ സി​റ്റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി വേ​ണ്ടി ജൂ​ഡി ബെ​ല്ലിം​ഗാം ര​ണ്ട് ഗോ​ളു​ക​ളും ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഒ​രു ഗോ​ളും നേ​ടി. ജൂ​ലി​യ​ൻ കി​നോ​ന​സും റൗ​ൾ ജി​മെ​ന​സും ആ​ണ് മെ​ക്സി​ക്കോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

54-ാം മി​നി​റ്റി​ൽ ജാ​രെ​ൽ ക്വാ​ൻ​ഷാ റെ​ഡ് കാ​ർ​ഡ് കി​ട്ട് പു​റ​ത്താ​യ​തി​ന് ശേ​ഷം 10 പേ​രു​മാ​യി ക​ളി​ച്ചാ​ണ് ഇം​ഗ്ല​ണ്ട് വി​ജ​യം സ്വ​ന്ത​മാ​ക്കി. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ മെ​ക്സി​ക്കോ​യ്ക്ക് ല​ഭി​ച്ചെ​ങ്കി​ലും മൂ​ന്നാം ഗോ​ൾ നേ​ടാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ട് ക്വാ​ർ​ട്ട​റി​ലേ​യ്ക്ക് മു​ന്നേ​റി​യ​ത്.

ക്വാ​ർ​ട്ട​റി​ൽ നോ​ർ​വെ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി​ക​ൾ. ബ്ര​സീ​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് നോ​ർ​വെ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ൺ വി​ജ​യി​ച്ച​ത്.

ബ​യേ​ണി​ന് വേ​ണ്ടി ലൂ​യി​സ് ഡ​യ​സും ഹാ​രി കെ​യ്നും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കൈ​ലി​യ​ൻ എം​ബാ​പ്പെ​യാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 15 നാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​സ്റ്റ​ൺ വി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ലെ​യെ ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ മ​ക്ഗി​നും ലി​യോ​ൺ ബെ​യ്‌​ലി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ആ​ഴ്സ​ണ​ൽ ക്വാർ​ട്ട​റി​ൽ

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​ഴ്സ​ണ​ൽ. പ്രീ​ക്വാ​ർ​ട്ട​റി​ൽ ജ​ർ​മ​ൻ ടീ​മാ​യ ബ​യ​ർ ലെ​വ​ർ​കൂ​സ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ആ​ഴ്സ​ണ​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​ഴ്സ​ണ​ൽ വി​ജ​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് ആ​ഴ്സ​ണ​ൽ വി​ജ​യി​ച്ചു. എ​ബെ​റെ​ചി എ​സെ​യും ഡെ​ക്ലാ​ൻ റൈ​സു​മാ​ണ് ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ​പാ​ദ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​ത​മാ​ണ് ആ​ദ്യ​പാ​ദ​ത്തി​ൽ നേ​ടി​യ​ത്.

Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്തെ​റി​ഞ്ഞു; ക്വാ​ർ​ട്ട​റി​ലെ​ത്തി റ​യ​ൽ മാ​ഡ്രി​ഡ്

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി സ്പാ​നി​ഷ് ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇംഗ്ലീഷ് വമ്പൻമാരായ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്താ​ണ് റ​യ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ വി​ജ​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം‌ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ സ്വ​ന്ത​മാ​ക്കി. വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് മാ‌​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ റ​യ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ൽ

റ​ബാ​ത്ത്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി ഐ​വ​റി കോ​സ്റ്റ്. ചൊ​വ്വാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ബു​ർ​ക്കി​നാ ഫാ​സോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഐ​വ​റി കോ​സ്റ്റ് ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

അ​മാ​ദ് ഡ​യ​ലോ, യാ​ൻ ഡി​യോ​മാ​ൻ​ഡെ, ബ​സാ​മാ​നാ ടൂ​റെ എ​ന്നി​വ​രാ​ണ് ഐ​വ​റി കോ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡ​യ​ലോ 20-ാം മി​നി​റ്റി​ലും ഡി​യോ​മാ​ൻ​ഡെ 32-ാം മി​നി​റ്റി​ലും ടൂ​റെ 87-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ ഐ​വ​റി കോ​സ്റ്റ് ഈ​ജി​പ്തി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 12.30 ന് ​ആ​ണ് മ​ത്സ​രം.

Sports

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ

ഫെ​സ്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി നൈ​ജീ​രി​യ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ‌ മൊ​സാം​ബി​ക്കി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നൈ​ജീ​രി​യ​യ്ക്ക് വേ​ണ്ടി വി​ക്ട​ർ ഒ​സിം​ഹെ​ൻ ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മൊ​ല ലു​ക്ക്മാ​നും അ​കോ​ർ ആ​ഡം​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഒ​സിം​ഹെ​ൻ‌ 25, 47 എ​ന്നീ മി​നി​റ്റു​ക​ളി​ലും ലു​ക്ക് മാ​ൻ 20-ാം മി​നി​റ്റി​ലും ആ​ഡം​സ് 75-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് നൈ​ജീ​രി​യ​യു​ടെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. അ​ൾ​ജീ​രി​യ​യും കോം​ഗോ​യും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ആ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ‌ നേ​രി​ടു​ക.

Latest News

Corehub Up