ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടറിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആഴ്സണൽ. പ്രീക്വാർട്ടറിൽ ജർമൻ ടീമായ ബയർ ലെവർകൂസനെ പരാജയപ്പെടുത്തിയാണ് ആഴ്സണൽ ക്വാർട്ടറിലെത്തിയത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആഴ്സണൽ വിജയിച്ചു. എബെറെചി എസെയും ഡെക്ലാൻ റൈസുമാണ് ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയത്.
ആദ്യപാദ മത്സരം സമനിലയിൽ പിരിഞ്ഞിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് ആദ്യപാദത്തിൽ നേടിയത്.
Tags : uefa champions league football arsenal reaches quarter-final