Movies
മുതിർന്ന നടി മല്ലിക സുകുമാരൻ അമ്മ സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് അവർ തന്റെ രാജി അറിയിച്ചത്. ശ്വേതയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് മല്ലിക സുകുമാരൻ രാജി വച്ചിരിക്കുന്നത്.
ഞായറാഴ്ച ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടരാജി പ്രഖ്യാപിക്കുകയും പിന്നാലെ ശ്വേത സംഘടനയുടെ പ്രാഥമിക അംഗത്വവും രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് പിന്തുണയുമായി മല്ലികയും രാജി വച്ചിരിക്കുന്നത്.
"സ്നേഹപൂർവം പടിയിറങ്ങുന്നു..... അമ്മയിൽ നിന്നും.... സത്യത്തിനൊപ്പം.. ന്യായത്തിനൊപ്പം... ശ്വേതയ്ക്കൊപ്പം...' മല്ലിക സുകുമാരൻ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ വാർഷിക കണക്കുകൾ പാസാക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ തർക്കങ്ങളാണ് ഭരണസമിതിയുടെ പതനത്തിന് കാരണമായത്.
Movies
മലയാള സിനിമയിലെ താരസംഘടനയായ അമ്മയില്‍ അസാധാരണ പ്രതിസന്ധിയും കൂട്ടരാജിയും. വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളെ ചൊല്ലി ജനറല്‍ ബോഡി യോഗത്തിലുണ്ടായ വന്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിലവിലെ ഭരണസമിതി ഒന്നാകെ രാജിവച്ചു. അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് സംഘടനയെ പിടിച്ചുകുലുക്കി ഭരണസമിതിയുടെ ഈ നാടകീയ പടിയിറക്കം. 2025 ഓഗസ്റ്റ് 15ന് ആയിരുന്നു വനിതകളുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി എത്തിയത്.
ഇന്ന് രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ജനറല്‍ ബോഡി യോഗം തുടങ്ങി രാവിലെ മുതല്‍ ഉച്ച വരെ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെ ചൊല്ലി വന്‍ തര്‍ക്കവും നാടകീയ രംഗങ്ങളുമാണ് ഉടലെടുത്തത്. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ വരവ്-ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്ന് ആരോപിച്ചാണ് യോഗത്തില്‍ ഭിന്നത ഉണ്ടായത്.
സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘം വാര്‍ഷിക റിപ്പോര്‍ട്ടിലെ സാമ്പത്തിക കണക്കുകളില്‍ വലിയ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. കൃത്യതയില്ലാത്ത റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കര്‍ശന നിലപാടെടുത്തു. പിഴവുകളുള്ള റിപ്പോര്‍ട്ട് പാസാക്കാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കൂടുതല്‍ കലുഷിതമായി.
കണക്കുകളിലെ തര്‍ക്കം രൂക്ഷമായതോടെ, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേത മേനോന് ആവശ്യപ്പെട്ടു. എന്നാല്‍ മറുഭാഗം വഴങ്ങാതിരുന്നതോടെ ശ്വേത സ്റ്റേജില്‍ കയറി വൈകാരികമായി രാജി പ്രഖ്യാപിക്കുകയായിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും, എന്നാല്‍ തന്നെ ബോധപൂര്‍വ്വം ബിജെപിക്കാരിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും കടുത്ത അമര്‍ഷത്തോടെ ശ്വേത യോഗത്തില്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയ അവരെ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജി വച്ചതായ വിവരം പുറത്തുവന്നത്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം കൈവിട്ടുപോയതോടെ, മുന്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര് ആവശ്യപ്പെട്ടു.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോഹന്‍ലാല്‍ ഇതിനോട് വളരെ വൈകാരികമായാണ് പ്രതികരിച്ചത്. വ്യക്തിപരമായ ഭിന്നതകള്‍ എന്തു തന്നെ ഉണ്ടായാലും ഈ സംഘടനയെ ഒരു തരത്തിലും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാതെ നിലവിലെ ഭരണസമിതിക്ക് എങ്ങനെ മുന്നോട്ട് പോകാനാകും എന്ന ചോദ്യത്തില്‍ ഒരു വിഭാഗം ഉറച്ചു നിന്നതോടെയാണ് സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പൂര്‍ണ്ണമായി പുറത്തു വന്നതും ഭരണസമിതിയുടെ കൂട്ടരാജിയിലേക്ക് കാര്യങ്ങല്‍ എത്തിയതും.
അമ്മയുടെ ചരിത്രത്തില്‍ ഇത് ആദ്യമായല്ല ഭരണസമിതിയുടെ കൂട്ടരാജി നടക്കുന്നത്. മുമ്പ് മോഹന്‍ലാല്‍ പ്രസിഡന്റായിരുന്ന ഭരണസമിതിയും കൂട്ടഹോടെ രാജി വച്ചിരുന്നു. മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന ചൂഷണങ്ങളെ കക്കുറിച്ചും പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെയുണ്ടായ വന്‍ കോളിളക്കങ്ങളാണ് അന്ന് രാജിയുടെ പ്രധാന കാരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, സംഘടനയുടെ സുപ്രധാന ഭാരവാഹികളായിരുന്ന സിദ്ധിഖ്, ബാബുരാജ്, മുകേഷ് ുടങ്ങിയ പ്രമുഖ നടന്മാര്ക്കെതിരെ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഗുരുതരമായ ലൈംഗിക പീഡന ആരോപണങ്ങളുമായി രംഗത്തെത്തി.
ആരോപണവിധേയര്‍ നേതൃത്തില്‍ തുടരുന്നതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നു. ആരോപണവിധേയനായ സിദ്ധിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചതിന് പിന്നാലെ, സംഘടന നേരിട്ട കടുത്ത പ്രതിസന്ധിയുടെയും വിമര്‍ശനങ്ങളുടെയും പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള ഭരണസമിതി ഒന്നാകെ 2024ല്‍ രാജി വയ്ക്കുകയായിരുന്നു. പിന്നീട് സംഘടനാ തലപ്പത്ത് ആരുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് 2025ല്‍ ശ്വേത മേനോന് പ്രസിഡന്റ് ആയി പുതിയ ഭരണ സമിതി എത്തിയത്.
നീണ്ട 32 വര്‍ഷത്തിന് ശേഷം ആദ്യമായാണ് വനിതകള്‍ നേതൃത്വം നല്കിയ ഭരണസമിതി അമ്മയില്‍ ഉണ്ടായത്. ഈ ഭരണസമിതി വന്നതു മുതലുള്ള ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ തന്നെ പൊട്ടിത്തെറികള്‍ ആരംഭിച്ചിരുന്നു. സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളും വാട്സ്ആപ്പ് ചാറ്റുകളും മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെ ചേരി തിരിഞ്ഞുള്ള പോര് നടന്നിരുന്നു. അമ്മയുടെ കുടുംബ സംഗമവുമായി ബ്ധപ്പെട്ട് വെണ്ണല ക്ഷേത്രത്തില്‍ നിന്നും സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയായിരുന്നു. അന്‍സിബ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വച്ചു.
ഇതിന് പിന്നാലെ അമ്മ ഓഫീസ് ജീവനക്കാരി അതുല്യ കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ പരാതിയുമായി എത്തി. അതുല്യയെ ഏകപക്ഷീയമായി പുറത്താക്കിയ നടപടി റദ്ദാക്കി ശ്വേത മേനോന് അവരെ സംഘടനയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അന്‍സിബ രാജി വച്ച വിവരം ശ്വേത പറഞ്ഞത്. ടിനി ടോമും ബാബുരാജും ശ്വേത മേനോനെതിരെ രംഗത്തെത്തുകയും ചെയ്തു. അമ്മയുടെ പ്രസിഡന്റ് വെറും സ്റ്റാമ്പ് ആയി മാറി എന്നടക്കം ടിനി ടോം വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് ടിനി ടോം ജിഹാദിയെന്ന് വിളിച്ചുവെന്ന ആരോപണങ്ങളുമായി അന്‍സിബ രംഗത്തെത്തിയത്. വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ടിനി ടോമിനെതിരെ പരാതി നല്കി. മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ വനിത സെല്‍ എസ്ഐഐ രേഷ്മയ്ക്കെതിരെയും അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്കി. ചേരി തിരിഞ്ഞുള്ള പോര് രൂക്ഷായ സാഹചര്യത്തിലാണ് ഇന്ന് വാര്‍ഷിക പൊതുയോഗം നടന്നതും ഭരണസമിതി രാജിയിലേക്ക് നീങ്ങിയതും.
Movies
താരസംഘടനയായ 'അമ്മ'യില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് തുടര്‍നടപടി എടുത്തേക്കും. നടി ലക്ഷ്മിപ്രിയ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്നാണ് അന്‍സിബയുടെ പരാതി.
പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ മൂന്നു മണിക്കൂര്‍ ഹരാസ് ചെയ്തു. എഎസ്ഐ വനജ അടക്കമുള്ളവര്‍ ഭയങ്കര മോശമായാണ് പെരുമാറിയത്. നീതി കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗികമായി പരാതി നല്കാന് ഒരുങ്ങുന്നത് എന്നാണ് അന്‍സിബ പറയുന്നത്.
ജനുവരി 29ന് ആണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് അന്‍സിബയുടെ പരാതി.
അതേസമയം, അമ്മ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തന്റെ പരാതി കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
Movies
താരസംഘടനയായ 'അമ്മ'യില്‍ പോരുമുറുകുന്നു. ടിനി ടോം - അന്‍സിബ ഹസന് വിഷയത്തില്‍ താരങ്ങള്‍ പരസ്യമായി പ്രതികരിച്ചതോടെ അമ്മയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. നിലവിലെ ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കൂടുതല്‍ നടിമാര്‍ രംഗത്തെത്തി.
സ്ത്രീകള്‍ വരാതിരിക്കാന്‍ പ്ലാനിംഗ് നടക്കുന്നുണ്ടോയെന്ന് സംശയം: ഉഷ ഹസീന
ഇനി ഒരിക്കലും സ്ത്രീകള്‍ ഭരണ സമിതിയില്‍ വരാതിരിക്കാന്‍ പുറത്തു നിന്ന് പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് സംശയമുണ്ടെന്ന് നടി ഉഷ ഹസീന. താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വം രാജിവയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വ്യക്തിപരമായി എന്ത് നേട്ടമുണ്ടാക്കാം എന്നാണ് ഭരണ സമിതിയിലുള്ളവര്‍ ചിന്തിക്കുന്നത്. ഞാനാണോ നീയാണോ വലുത് എന്ന തര്‍ക്കമാണ് അവിടെ നടക്കുന്നത്. ഇപ്പോഴത്തെ ഭരണ സമിതി പിരിച്ചുവിടണം. അന്‍സിബയെ ഒറ്റപ്പെടുത്തുകയും കരയിക്കുകയും ചെയ്തുവെന്നും ഉഷ പറഞ്ഞു.
'അമ്മ എന്ന സംഘടനയ്ക്കും നടീ നടന്മാര്ക്കും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സങ്കടമുണ്ട്. ആദ്യമെല്ലാം പ്രസിന്റും സെക്രട്ടറിയും ഒറ്റക്കെട്ടായിരുന്നു. പിന്നെ എന്ത് സംഭവിച്ചു എന്നറിയില്ല. അന്‍സിബ ചെന്ന സമയം മുതല്‍ അന്‍സിബയെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എത്രയോ ദിവസം അന്‍സിബ കരഞ്ഞിട്ടുണ്ട്.
എത്രയോ പ്രാവശ്യം അന്‍സിബ രാജിവയ്ക്കാന്‍ ഒരുങ്ങി. ചില കാര്യങ്ങളില്‍ അന്‍സിബയുടെ നിലപാട് അങ്ങനെയാണ്. അന്‍സിബ കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ അമ്മയിലുള്ളവര്‍ക്ക് അലോസരമുണ്ടായിട്ടുണ്ട്. എങ്ങനെയെങ്കിലും അന്‍സിബയെ പുകച്ചു പുറത്തു ചാടിക്കണം എന്നൊരു ലക്ഷ്യം അവര്‍ക്കുണ്ടായിരുന്നു. അന്‍സിബയ്ക്ക് പിന്നീട് ഭയമായിത്തുടങ്ങി. അന്‍സിബ എന്തെങ്കിലും അവിവേകം കാണിക്കുമോ എന്നു പോലും ഞങ്ങള്‍ക്ക് പേടി തോന്നി'- ഉഷ പറഞ്ഞു.
പ്രശ്നങ്ങള്‍ രൂക്ഷമാകും: പൊന്നമ്മ ബാബു
അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന ആവശ്യവുമായി നടി പൊന്നമ്മ ബാബുവും രംഗത്തെത്തി. ഇപ്പോഴുള്ളവര്‍ തുടര്‍ന്നാല്‍ പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുമെന്ന് പൊന്നമ്മ ബാബു പറഞ്ഞു. പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്. ഒന്നിച്ചു നില്‍ക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്. സ്ത്രീകള്‍ നേതൃനിരയില്‍ വന്നപ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും പൊന്നമ്മ ബാബു പറഞ്ഞു.
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ മാറിനില്‍ക്കും : ശ്വേത മേനോന്
മുതിര്‍ന്ന താരങ്ങള്‍ പറഞ്ഞാല്‍ അമ്മയുടെ തലപ്പത്തുനിന്ന് മാറാന്‍ തയാറാണെന്നാണ് പ്രസിഡന്റ് ശ്വേത മേനോന് പറയുന്നത്. എന്നാല്‍ താന്‍ തോല്ക്കാന് അല്ല വന്നത്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എക്സിക്യൂട്ടിവിനുള്ളില്‍ തന്നെ ചിലര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
കുറച്ചു കാലമായി അമ്മ ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് എല്ലാം ചെയ്യുന്നതെന്നും ശ്വേത മേനോന് പറയുന്നു. കുക്കു പരമേശ്വരനോട് തനിക്ക് ഒരു ഈഗോ പ്രശ്നവും ഇല്ല. അന്‍സിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അമ്മക്ക് അതില്‍ ഒന്നും ചെയ്യാന്‍ ഇല്ല. വീട്ടില്‍ നടക്കുന്ന പ്രശ്നത്തില്‍ അമ്മ എങ്ങനെ ഇടപെടുമെന്നും ശ്വേത ചോദിക്കുന്നു.
ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതി മാധ്യങ്ങള്‍ വഴിയാണ് അറിയുന്നതെന്ന് ശ്വേത പറഞ്ഞു. അന്‍സിബയുടെ പരാതി ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും. അതാണല്ലോ അമ്മയുടെ കോടതി. അമ്മയെ നാറ്റിക്കാനുള്ള അജണ്ട ആണോ അന്‍സിബക്കെന്നും അതോ എന്തെങ്കിലും ലക്ഷ്യമുണ്ടോ എന്ന് അറിയില്ലെന്നും ശ്വേത പറഞ്ഞു. സ്ത്രീകള്‍ക്ക് നയിക്കാന്‍ പറ്റില്ല എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശ്വേത പറഞ്ഞു.
മൗനം പാലിച്ച് മുതിര്‍ന്ന താരങ്ങള്‍
അതേസമയം താര സംഘടനയ്ക്കുള്ളിലെ പൊട്ടിത്തെറികളില്‍ മൗനം പാലിക്കുകയാണ് മുതിര്‍ന്ന താരങ്ങളും സംഘടനയിലെ മുന്‍ ഭാരവാഹികളും.അടുത്ത മാസം 21നു ചേരുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാം ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് പലരും. പുറത്തു പറയുന്നില്ലെങ്കിലും ശ്വേത മേനോനും കുക്കു പരമേശ്വരനും ഉള്‍പ്പെടെയുള്ള നേതൃത്വത്തിനെതിരെ ഒട്ടുമിക്ക നടീ നടന്മാര്ക്കും കടുത്ത അമര്‍ഷമുണ്ട്. നേതൃത്വം മാറണം എന്നാണ് പലരുടെയും അഭിപ്രായം.
എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ച അന്‍സിബ ഹസന് കഴിഞ്ഞ ദിവസമാണ് സംഘടന നേതൃത്വത്തിനെതിരെയും ടിനി ടോമിനെതിരെയും തുറന്നടിച്ച് രംഗത്തുവന്നത്. ജിഹാദിയെന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ചു, അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞു പരത്തി, പോലീസിന് വ്യാജ പരാതി നല്കി തുടങ്ങി ഗുരുതര പരാമര്‍ശങ്ങളാണ് അന്‍സിബ ടിനിക്കെതിരെ ഉന്നയിച്ചത്. ഇതിന് പിന്നാലെ ടിനി ടോമിനെതിരെ നടി നീനാ കുറുപ്പും രംഗത്ത് വന്നു. കുടുംബമേളക്കിടെ ടിനി കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും സംഘടനയ്ക്ക് പരാതി നല്കി.
Movies
തൊഴില്‍ പീഡന പരാതിയടക്കം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇന്ന്. അമ്മ നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് അടിയന്തര യോഗം ചേരുന്നത്.
സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന് കാര്യങ്ങള്‍ ഒന്നുമറിയുന്നില്ല എന്ന ആരോപണങ്ങള്‍ നടന്മാരായ ബാബുരാജും ടിനി ടോമും ഉയര്‍ത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് അമ്മയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരി തൊഴില്‍ പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ട്രഷറര്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കുകയും ജീവനക്കാരി അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.
അനധികൃതമായി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഓഫീസില്‍ ജോലി തുടരാന്‍ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും യുവതി പോലീസിന് പരാതി നല്‍കിയിരുന്നു. അമ്മ ട്രഷറര്‍ മാനസികമായി പീഡിപ്പിച്ചതായി പ്രസിഡന്റിനും എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും യുവതി അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
പരാതിക്കത്ത് നല്കിയാല് ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് പറഞ്ഞതായും യുവതി ആരോപിച്ചിരുന്നു. എന്നാല്‍ ട്രഷറര്‍ക്കെതിരെ മാത്രമാണ് കഴിഞ്ഞ യോഗത്തില്‍ നടപടി എടുത്തത്. കുക്കു പരമേശ്വരന് ജനറല്‍ സെക്രട്ടറി സ്ഥാനം ദുരുപയോഗം ചെയ്തതായി ടിനി ടോം ആരോപിച്ചിരുന്നു.
ചൊവ്വാഴ്ച നടന്ന യോഗത്തിന് പിന്നാലെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് നല്കിയ രാജിക്കത്ത് സ്വീകരിച്ചതായും ശ്വേത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജി എന്ന് ശ്വേത പറഞ്ഞെങ്കിലും ഗുരുതര ആരോപണങ്ങള്‍ നടിക്കെതിരെ ഉന്നയിച്ചതിനാല്‍ മനം മടുത്താണ് അന്‍സിബ രാജി വച്ചത് എന്ന് ബാബുരാജ് പറഞ്ഞിരുന്നു. ഇന്നത്തെ യോഗത്തില്‍ ഇതിനൊക്കെ വിശദീകരണമുണ്ടാകും എന്നാണ് വിവരം.
Movies
താരസംഘടനയായ അമ്മയിൽ വീണ്ടും പൊട്ടിത്തെറി. ട്രഷറർ ഉണ്ണി ശിവപാൽ, കുക്കു പരമേശ്വരൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യ എത്തിയതാണ് കലഹങ്ങൾക്ക് കാരണമായത്.
ഇപ്പോഴിതാ നടിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നീനാ കുറുപ്പ് അതുല്യയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.
അതുല്യയുടെ പരാതി പുറത്തുപറയുന്നതിനു പകരം ടിനി ടോമിനോടോ സിജോയ് വർഗീസിനോടോ പറഞ്ഞിരുന്നെങ്കിൽ അവർക്ക് കുക്കു പരമേശ്വരനോട് എതിരഭിപ്രായമുള്ളതുകൊണ്ട് അവർ ഈ പ്രശ്നം സംഘടനയിൽ അവതരിപ്പിക്കുകയായിരുന്നുവെന്ന് വൺ ടു ടോക്ക്സ് എന്ന ചാനലിൽ വന്ന ഓഡിയോയിൽ നീന പറയുന്നു.
ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
നീന: അതുല്യ, നീ അത് പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്. ഇതിനുള്ളിൽ തന്നെ തീർക്കണമായിരുന്നു. നീ എന്താണ് മനസിലാക്കാത്തത്? എനിക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.
ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ട് പോലും ഞാൻ പുറത്തു പറയാഞ്ഞത് എന്തുകൊണ്ടാണ്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്. അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്.
അതുല്യ: ജനറൽ സെക്രട്ടറിക്ക് ഒന്നര മാസം മുമ്പ് കിട്ടിയ ഒരു കത്തിന് മറുപടി നൽകാനോ അന്വേഷിക്കാനോ പറ്റാത്ത ഒരാൾ, കമ്മിറ്റി മെമ്പേഴ്സ് പോലും അറിയാതെ ഇത് ഹൈഡ് ചെയ്തു വെച്ചിരുന്നു. എന്നെ ടെർമിനേറ്റ് ചെയ്തപ്പോഴാണ് ഇത് എന്റെ വായിൽ നിന്ന് പുറത്തു വരുന്നത്.
എക്സിക്യൂട്ടീവ് മെമ്പേഴ്സിന് പോലും പേഴ്സണലി ഞാൻ ഈ ലെറ്റർ അയച്ചു കൊടുക്കുന്നത് എന്നെ പുറത്താക്കിയതിന് ശേഷമാണ്. പുറത്തു നിൽക്കുന്ന എനിക്ക് ഇനി എന്തും പറയാലോ. അവർ എടുക്കുന്നതും എടുക്കാതിരിക്കുന്നതും അവരുടെ കാര്യം. ഇതിന്റെ പേരിൽ എന്തുണ്ടായാലും നേരിടാൻ ഞാൻ തയാറാണ്.
നീന: മോളെ, നമ്മൾ എപ്പോഴും വിക്ടിം ആണ് കളിക്കേണ്ടത്. നമ്മൾ ഒഫൻഡ് ചെയ്ത് കഴിഞ്ഞാൽ നമ്മൾ സ്ട്രോങ്ങ് ആയാൽ ആളുകൾ പിന്തുണക്കില്ല. അവർ നിന്നെ വിക്ടിമൈസ് ചെയ്തു എന്ന രീതിയിലേ നിൽക്കാവൂ. ലക്ഷ്മിപ്രിയയുടെ കാര്യത്തിൽ മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചു എന്ന് പറയുന്നത്, അത് എങ്ങനെയാണ് മായയെക്കൊണ്ട് കത്തെഴുതിച്ചത്;
അതുല്യ: മായയെക്കൊണ്ട് കത്ത് എഴുതിപ്പിച്ചത് ഞാൻ കേട്ടതാണ്. ലക്ഷ്മിപ്രിയയുടെ കാര്യം മാത്രമല്ല, കുടുംബ സംഗമത്തിന് ഇത്രയും വലിയ തുക മുടക്കി എന്നതിനെക്കുറിച്ചും അവിടെ നടന്ന കാര്യങ്ങളെക്കുറിച്ചും അറിയാൻ ക്യാമറ ചെക്ക് ചെയ്യട്ടെ.
നീന: അപ്പോൾ മായാ പ്രശ്നമുണ്ടാക്കുമ്പോൾ മായയോട് മെയിൽ അയയ്ക്കാൻ പറയുക എന്നത് സ്വാഭാവികമല്ലേ മോളെ?
അതുല്യ: ധൈര്യമുണ്ടെങ്കിൽ ആ ക്യാമറ ചെക്ക് ചെയ്യട്ടെ, ഇവർ അവധി ദിവസം അവിടെ വന്നിരുന്നതും ഞാൻ ചായ ഇട്ടു കൊടുത്തതും ഇവർ അവിടെ ഇരുന്ന് ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും എല്ലാം ക്യാമറയിൽ ഉണ്ടാകും. ധൈര്യം ഉണ്ടെങ്കിൽ അവർ ക്യാമറ ദൃശ്യങ്ങളും ഓഡിയോയും പുറത്തുവിടട്ടെ, ഞാൻ ചലഞ്ച് ചെയ്യുകയാണ്.
നീന: അതുല്യ നോക്ക്, ഞാൻ ഇത് പക്ഷപാതമില്ലാതെ പറയുകയാണ്. കുക്കുവിനെ സപ്പോർട്ട് ചെയ്യാനോ അതുല്യയെ സപ്പോർട്ട് ചെയ്യാനോ അല്ല ഞാൻ ഇത് പറയുന്നത്.
നിനക്ക് നന്നായി അറിയുന്ന ഒരു മെമ്പർ എന്നോട് പറഞ്ഞത് ഇവർ ഇതൊക്കെ പിണങ്ങിയപ്പോൾ മാത്രമാണ് പറഞ്ഞതെങ്കിൽ, ഇവർ പിണങ്ങാതെ കുക്കു അതുല്യയെ നല്ല രീതിയിൽ കൊണ്ടുപോയിരുന്നെങ്കിൽ നീ ഇത് ഒരിക്കലും പറയില്ലായിരുന്നു എന്നല്ലേ അതിന്റെ അർഥം എന്നാണ്?
അത് വളരെ ശരിയായ കാര്യമാണ്, പിണങ്ങുമ്പോൾ അല്ല നമ്മൾ ഓരോന്ന് വിളിച്ചു പറയേണ്ടത് നമ്മൾ അവിടെ നിൽക്കുമ്പോൾ തന്നെ ശരിയല്ല എന്ന കാര്യങ്ങൾ പറയേണ്ടത്. നീ അയച്ച കത്തിന് സെക്രട്ടറി പ്രതികരിച്ചില്ലെങ്കിൽ അപ്പോൾ തന്നെ ഔദ്യോഗികമായി അറിയിക്കണമായിരുന്നു.
അതുല്യ: അവിടെ നടന്ന ഓരോ കാര്യങ്ങളും ഇവരെയൊക്കെ ഞാൻ ഔദ്യോഗികമായി അപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. ഞാൻ ചോദിക്കട്ടെ ഉണ്ണി ശിവപാലിന്റെ ഭാഗത്തുനിന്ന് എനിക്ക് മോശമായ അനുഭവമാണെന്ന് ഞാൻ നീന മാഡത്തോട് പറഞ്ഞിട്ടില്ലേ?
നീന: അതെ, പക്ഷേ അത് ചീത്ത രീതിയിലുള്ള അനുഭവം എന്ന് നീ പറഞ്ഞിട്ടില്ല കേട്ടോ.
അതുല്യ: എന്നിട്ട് ഇത്രയും... അയാൾ എന്നെ കരയിപ്പിച്ചിട്ടുള്ള കാര്യങ്ങൾ വരെ ഞാൻ പറഞ്ഞിട്ടുണ്ട്.
നീന: അതൊക്കെ പറഞ്ഞിട്ടുണ്ട്, സമ്മതിച്ചു. അപ്പോഴൊക്കെ ഞാൻ എന്താ പറഞ്ഞത് മെയിൽ അയക്കൂ, എല്ലാവരെയും അറിയിക്കൂ' എന്ന് ഞാൻ പറഞ്ഞില്ലേ? സെക്രട്ടറിക്കും പ്രസിഡന്റിനും മെയിൽ അയക്കണമായിരുന്നു. ഇന്ന് നീ ഞങ്ങൾക്ക് എല്ലാവർക്കും ഒരു കോപ്പി അയച്ചതുപോലെ അന്ന് അയച്ചെങ്കിലും അന്ന് ഞങ്ങളെല്ലാം ചേർന്ന് ഒരു തീരുമാനം എടുക്കുമായിരുന്നു അതുല്യ മോൾ അത് ചെയ്തില്ല.
അതുല്യ: പ്രസിഡന്റ് എനിക്ക് വാക്ക് തന്നതാണ് ഈസിയിൽ സംസാരിക്കാമെന്ന്. അതിനെ ഖണ്ഡിച്ചുകൊണ്ട് പിന്നെ ഞാൻ എന്തിനാണ് മറ്റുള്ളവർക്ക് അയക്കുന്നത്?
നീന: പ്രസിഡന്റ് വാക്ക് തന്നിട്ടുണ്ടെങ്കിൽ അതിനു ശേഷം ഈസി നടന്നിട്ടുണ്ടാകില്ല.
അതുല്യ: എന്തുകൊണ്ടാണ് ഈസി നടക്കാത്തത്, ഞാൻ പോകാത്തതുകൊണ്ട്. അവർ എന്നോട് പോകുന്നില്ലേ എന്ന് എത്രതവണ ചോദിച്ചു. ചോദിച്ചോ ഇല്ലയോ എന്നത് ക്യാമറ ചെക്ക് ചെയ്യട്ടെ .
നീന: നിന്നോട് പോകാൻ പറയുന്നു എന്ന് പ്രസിഡന്റ് അറിഞ്ഞോ ?
അതുല്യ : എന്നോട് പോകാൻ പറയുന്നു എന്ന് ഞാൻ പ്രസിഡന്റിനെ അറിയിച്ചിരുന്നു, ഈസി ആകട്ടെ ഈസി ആകട്ടെ എന്നാണു എനിക്ക് കിട്ടിയ മറുപടി.
നീന: ഇസി (എക്സിക്യൂട്ടിവ് കമ്മറ്റി) നടന്നാൽ അല്ലെ ഇത് ചർച്ച ചെയ്യാൻ പറ്റൂ, അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഞങ്ങൾക്ക് എല്ലാവർക്കും അന്നേ ഒരു മെസേജ് അയച്ചിട്ടുണ്ടായിരുന്നെങ്കിൽ ഇതിൽ ആരെങ്കിലും, ഒന്നുമില്ലെങ്കിൽ ആ ടിനി ടോമോ സിജോയ് വർഗീസോ എങ്കിലും അതിനെക്കുറിച്ച് ചോദ്യം ചെയ്ത് അവിടെ എന്താണ് നടക്കുന്നത് എന്ന് ചോദിച്ചേനെ.
കാരണം അവർ കുക്കുവിന് എതിരായിട്ടാണ് പ്രവർത്തിക്കുന്നത്. അവർ ആ ചോദ്യം അവിടെ ഇട്ടേനെ. ആ ചോദ്യം ഇട്ടെങ്കിൽ അത് ചർച്ച ചെയ്യാൻ ഉടനടി ഒരു മീറ്റിംഗ് നടത്തിയേനെ. അത് ഇടാതെ മോള് ഇമെയിൽ മാത്രം ഇട്ടപ്പോൾ ഈമെയിൽ വായിക്കുന്നവർക്ക് മാത്രമല്ലെ അറിയാൻ പറ്റൂ. നമ്മുടെ ഉദ്ദേശം നീ അവിടെ തന്നെ വേണം എന്നുള്ളതായിരുന്നു.
അതുല്യ: എന്നെ ജോലിക്കെടുക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങൾ, നിങ്ങളൊക്കെ വരുന്നത് പോകുന്നതും ഉൾപ്പെടെ എല്ലാ ഡീറ്റെയിൽസും നിങ്ങളൊക്കെ എന്ത് സംസാരിച്ചു എന്നുള്ളത് വരെ ഇവരെ അറിയിക്കണം എന്നാണ് എനിക്ക് ഇവർ തന്നിരിക്കുന്ന നിർദ്ദേശം.
ആ നിർദ്ദേശം ഞാൻ അവിടെ നിൽക്കുന്നത് വരെ വയലേറ്റ് ചെയ്തിട്ടില്ല. അത്യാവശ്യം അറിയേണ്ടാത്ത കാര്യങ്ങൾ ഒന്നും ഞാൻ ആരോടും പറഞ്ഞിട്ടുമില്ല. എനിക്കുണ്ടായ അനുഭവങ്ങളിൽ പലതും പോലും ഞാൻ പറഞ്ഞിട്ടില്ല. ഇനിയിപ്പോ ഞാൻ അവിടെ ഇല്ലല്ലോ.
നീന: ഇനിയിപ്പോൾ അതുല്യ അവിടെ ഇല്ലാത്തപ്പോൾ, അപ്പോഴും ഇപ്പോൾ നോക്കിയേ, നാളെ ഒരു കമ്പനിയിൽ മോൾ ജോയിൻ ചെയ്യുമ്പോൾ, അതുല്യ ജോയിൻ ചെയ്യുമ്പോൾ ആ കമ്പനിയിലെ സീക്രട്ട്സ് അവർ അതുല്യനോട് പറയാൻ മടിക്കും.
കാരണം നാളെ ഈ കമ്പനിയിൽ നിന്ന് പുറത്തുപോയി കഴിഞ്ഞാൽ ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറയും എന്ന് അവർ കരുതും. അതാ ഞാൻ പറഞ്ഞത്, പുറത്തല്ലായിരുന്നു പറയേണ്ടിയിരുന്നത്, ഇതിന്റെ ഉള്ളിലായിരുന്നു അത് തീർക്കേണ്ടിയിരുന്നത്. അതുല്യ എന്താ പറയുന്നത് മനസിലാക്കാത്തത്? ഒന്നുമില്ലെങ്കിൽ എനിക്ക് എത്ര വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.
എന്തുകൊണ്ടാണ് ആ പെണ്ണ് എന്നെ തെറി വിളിച്ചിട്ടും ഞാൻ ഇത് പുറത്തു പറയാഞ്ഞത്? കാരണം ഇതിനകത്ത് തീർത്തില്ലെങ്കിലാണ് നമ്മൾ പുറത്തു പോകേണ്ടത്, അപ്പോൾ നമുക്ക് പറയാൻ ന്യായമുണ്ട്.
ഞാൻ ശ്രമിച്ചു. ഞാൻ ഓരോരുത്തർക്കും, ഓരോ മെമ്പേഴ്സിനും മെസ്സേജ് അയച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അയച്ചു കൊടുത്തു, അവർ മൈൻഡ് ചെയ്തില്ല. ഞാൻ മെമ്പേഴ്സിന് അയച്ചു കൊടുത്തു, മെമ്പേഴ്സും മൈൻഡ് ചെയ്തില്ല. എനിക്ക് നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഞാൻ പുറത്തു പറയേണ്ടി വന്നതെന്ന് പറയാം.
ഇതിപ്പോ എന്ത് പറ്റി? ഞങ്ങൾ അവിടുത്തെ കാര്യങ്ങൾ. അതായത് 95,000 രൂപ ഇതിനു വേണ്ടിയിട്ടായി, ഇത്രയും രൂപയായി, ഡിസിപ്ലിനറി കമ്മിറ്റി, ഇതൊക്കെ നമ്മുടെ ഉള്ളിലുള്ള സീക്രട്ട്സ് ആണ്. ഇത് എങ്ങനെ അതുല്യ അറിഞ്ഞാലും അത് പുറത്തു പറഞ്ഞു എന്ന് വരുന്നത് കമ്പനി പോളിസിക്ക് എതിരല്ലേ?
അതുല്യ: ഞാൻ ഈ വിവരം എക്സിക്യൂട്ടീവ് മെമ്പേഴ്സിന് അയച്ചു കൊടുത്ത ശേഷമാണ് ഇത് ലീക്ക് ആയിട്ടുള്ളത്. അത് എന്തായാലും എന്റെ ഫോണിൽ നിന്നല്ല എന്നുള്ളത് ഫോൺ പരിശോധിച്ചോട്ടെ.
നീന: മോളെ, ഇത് ആയിക്കോട്ടെ. ഞാൻ പറഞ്ഞത് മോൾ സംസാരിക്കാൻ പാടില്ലായിരുന്നു എന്നാണ്. മറ്റേയാൾ വിളിച്ചപ്പോൾ അത് അസോസിയേഷന്റെ കാര്യമാണ്, ഞാൻ ഇപ്പോൾ അവിടുന്ന് വിട്ടിട്ടേയുള്ളൂ, എനിക്ക് അവിടെ അവരോട് ഞാൻ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അതിന് എന്തെങ്കിലും ഉത്തരം എനിക്ക് കിട്ടിയിട്ടില്ലെങ്കിൽ ഞാൻ നിങ്ങളോട് സംസാരിക്കാം എന്ന് പറയേണ്ടതല്ലായിരുന്നോ മോളെ? അതല്ലേ ചെയ്യേണ്ടത്? വാദിക്കാൻ പോകാതെ അതാണ് ചെയ്യേണ്ടിയിരുന്നത്.
അത് ചെയ്തിരുന്നെങ്കിൽ നാളെ ശ്വേതയ്ക്ക് അവിടെ നിന്നിട്ട് ഫൈറ്റ് ചെയ്തിട്ട് അതുല്യനെ തിരിച്ചു കൊണ്ടുവരാൻ പറ്റുമായിരുന്നു. ഞാനൊക്കെ അതിന് സപ്പോർട്ട് നിന്നേനെ. കാരണം അതുല്യയ്ക്ക് അറിയാം എന്റെ നിലപാട്. പക്ഷേ ഇപ്പോൾ എന്നോട് അവർ മെമ്പേഴ്സ് ചോദിച്ചാൽ, 'നീന, പുറത്തു പറഞ്ഞിട്ട്, ഇവിടുത്തെ കാര്യങ്ങൾ പുറത്തു പറഞ്ഞ ഒരാളെ ഞങ്ങൾ എങ്ങനെ തിരിച്ചെടുക്കും? നാളെ ഞങ്ങൾ എങ്ങനെ അവരോട് കാര്യങ്ങൾ അറിയിക്കും? ഇവിടുത്തെ ഓരോ ആൾക്കാരുടെയും, മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വരെ നമ്പേഴ്സ് ഇവരുടെ കൈയിൽ ഉള്ളതാണ്. ഇതൊക്കെ ഇവർ നാളെ കൊണ്ടുപോയിട്ട് മറ്റുള്ളവർക്ക് കൊടുക്കില്ല എന്ന് നമുക്ക് എന്താണ് ഉറപ്പ്?' എന്ന് ചോദിക്കുമ്പോൾ എന്റെ വായ പൂട്ടേണ്ടി വരും.
കാരണം അകത്തുള്ള കാര്യങ്ങൾ പുറത്തു പറയാൻ പാടില്ല. മോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായിട്ട്, കുക്കുവിനെ കുറിച്ചിട്ടും അയാൾ ഇങ്ങനെ ചെയ്തു എന്നും പറയുന്നത് ഉള്ളിലായിരുന്നു ആദ്യം പറയേണ്ടിയിരുന്നത് അതുല്യ. അതാണ് ഞാൻ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത്.
അത് എന്തുകൊണ്ട് ആലോചിച്ചില്ല ഒന്നും ചെയ്യുന്നതിനു മുമ്പ്? ഒന്നുമില്ലെങ്കിൽ ഞാൻ എപ്പോഴെങ്കിലും അതുല്യയ്ക്ക് എതിർത്തിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതുല്യയ്ക്ക് എന്നെ ഒന്ന് വിളിച്ച് സംസാരിക്കാമായിരുന്നില്ലേ?
ഞാൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്ന കാര്യം എന്താണ്? അതുല്യനെ തിരിച്ചു കൊണ്ടുവരണം, അതുല്യ നീ പോകരുത് എന്നാണ്. അത് ഞാൻ വെറുതെ തമാശയ്ക്ക് ആഗ്രഹിച്ച കാര്യമല്ല, വളരെ സീരിയസ് ആയിട്ട് എന്റെ മനസിന്റെ ഉള്ളിൽ നിന്ന് വന്ന ആഗ്രഹമാണ്.
മുഹമ്മദും പോകരുത് എന്ന് ഞാൻ പറഞ്ഞത് എന്റെ ഉള്ളിന്റെ ഉള്ളിലുള്ള ആഗ്രഹമാണ്. അല്ലാതെ നിങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിയിട്ട് അന്നത്തെ ആ സന്തോഷത്തിലും സ്നേഹത്തിലും പറയുന്ന കാര്യമല്ല. അത് എന്തുകൊണ്ട് അങ്ങനെയാണെങ്കിൽ എന്നെ ഒന്ന് വിളിച്ച് പറയാമായിരുന്നു, ഞാൻ ഇങ്ങനെയാണ് ചെയ്യാൻ പ്ലാൻ ചെയ്യുന്നത് എന്ന്.
അതുല്യ : ഞാൻ ഒരു പ്ലാനിങ്ങും ഇല്ലായിരുന്നു സത്യം. ഞാൻ ഒന്നിനും വേണ്ടി ഇരുന്നതുമല്ല.
നീന : എന്നാൽ അയാൾ വിളിച്ചപ്പോൾ ഉത്തരം പറയാൻ പാടില്ലായിരുന്നു അതുല്യ.
അതുല്യ: എന്റെ സ്ഥാനത്ത് നിന്നൊന്ന് ചിന്തിച്ചു നോക്കൂ.
Movies
താരസംഘടനായ അമ്മയില്‍ അധികാര കേന്ദ്രങ്ങളിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. തൊഴില്‍ പീഡനം സംബന്ധിച്ച പരാതിയില്‍ പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും വരുദ്ധ അഭിപ്രായം സ്വീകരിച്ചത് അധികാര കേന്ദ്രങ്ങളിലെ തര്‍ക്കം രൂക്ഷമാക്കി.
ആരോപണ വിധേയനെ ജനറല്‍ സെക്രട്ടറി സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചപ്പോള്‍ പ്രസിഡന്റ് ശ്വേത മേനോന് കര്‍ശന നടപടി വേണമെന്ന നിര്‍ബന്ധത്തില്‍ ഉറച്ചു നിന്നു. ഇതോടെ ആരോപണ വിധേയനായ ട്രഷറല്‍ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്കി പ്രശ്നം താത്കാലികമായി പരിഹരിച്ചു.
അമ്മയുടെ കറുകപ്പിള്ളിയിലുള്ള ഓഫീസിലെ ജീവനക്കാരിയായ ആലുവ സ്വദേശിനിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയാണ് ഉണ്ണിക്കെതിരേ ഉയര്‍ന്നത്. എന്നാല്‍, പരാതി പറഞ്ഞ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണുണ്ടായത്.
പരാതി നല്കിയാല് ഓഫീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും പരാതിക്കത്ത് നല്കിയാല് ഉടന്‍ തന്നെ ജോലിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് യുവതിയെ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുവകവയ്ക്കാതെ പോലീസില്‍ ഉള്‍പ്പടെ പരാതിപ്പെട്ടതാണ് യുവതിക്ക് ജോലി നഷ്ടമാകാന്‍ കാരണമായത്.
വിഷയം ഇന്നലെ അമ്മ എക്സിക്യൂട്ടീവില്‍ വന്നപ്പോള്‍ ആരോപണ വിധേയനെ സംരക്ഷിക്കുന്ന നിലപാടിലായിരുന്നു കുക്കു. ഉണ്ണി ശിവപാല്‍ തന്നോട് പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് യുവതി പറഞ്ഞത് വിലപേശലാണെന്നും ഇക്കാര്യത്തില്‍ ഉണ്ണി ശിവപാലിനെ പിണക്കരുതെന്നും കുക്കു നിലപാടെടുത്തു. അതിനോട് ശ്വേത വഴങ്ങിയില്ല.
പരാതി നല്‍കിയതിന്റെ പേരില്‍ യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കുക മാത്രമല്ല ആരോപണ വിധേയനെ മാറ്റി നിര്‍ത്താനും ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും ശ്വേത തീരുമാനമെടുത്തു.
ഇതിനിടെ മുന്‍ ജീവനക്കാരന് അപ്പു എന്ന ആളും കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവര്‍ക്കെതിരേ പരാതിയുമായി പോലീസി സമീപിച്ചു. തൊഴില്‍ പീഡനം സംബന്ധിച്ചാണ് ഇരുവര്‍ക്കും എതിരേ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കിയിരിക്കുന്നത്.
യാതൊരു കാരണവുമില്ലാതെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതായും ശമ്പളം തടഞ്ഞുവച്ചതായുമാണ് പരാതി. അമ്മയുടെ അധികാര കേന്ദ്രങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് രാജിവച്ചു.
Kerala
കോതമംഗലം: സിനിമാ സംഘടനയായ ‘അമ്മ’യിലെ അംഗങ്ങളിൽ കേവലം 100 പേർ മാത്രമാണു സാമ്പത്തികമായി ബുദ്ധിമുട്ടില്ലാത്തവരെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. 502 അംഗങ്ങളുള്ള സംഘടനയിൽ 400ൽപ്പരം പേർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഇതോടൊപ്പം രോഗികളായവരുടെ അവസ്ഥ വളരെ ദയനീയമാണ്- അവർ പറഞ്ഞു. അവശത അനുഭവിക്കുന്ന അംഗങ്ങളെ സംരക്ഷിക്കാൻ പെൻഷനും പാലിയേറ്റീവ് സേവനവും നൽകുന്ന കാര്യം ആലോചിക്കുമെന്നും ശ്വേത കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരായെന്ന് എഎംഎംഎ പ്രസിഡന്റ് ശ്വേത മേനോൻ. കേസിൽ അപ്പീൽ കോടുക്കണമെന്നും ശ്വേത പറഞ്ഞു.
എഎംഎംഎ അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത വ്യക്തമാക്കി. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത പറഞ്ഞു.
ഈ വിഷയങ്ങളിൽ എഎംഎംഎ പ്രതികരിക്കാൻ വൈകിയെന്ന ബാബുരാജിന്റെ വിമർശനത്തെ പറ്റിയുള്ള ചോദ്യത്തിനും ശ്വേത മറുപടി പറഞ്ഞു. അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങൾ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
കേസില്‍ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞുപോയി എന്നുള്ള വിമർശനങ്ങൾ വലിയ രീതിയില്‍ ഉയരുന്നുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ഒന്നാം പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം രണ്ട് ലക്ഷത്തിഎഴുപത്തയ്യായിരം രൂപ പിഴയുണ്ട്. കേസില്‍ പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ശിക്ഷാവിധിയെന്നുമാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. അജകുമാർ പറഞ്ഞത്.
Movies
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണം നടത്താൻ അമ്മ സംഘടനയുടെ നേതൃത്വത്തിന് ബാധ്യതയുണ്ടെന്ന് നടൻ ബാബുരാജ്. അമ്മയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും എന്നാൽ പ്രതികരിക്കാൻ ബാധ്യതയുണ്ടായിട്ടും അവർ എസ്കേപ്പ് ചെയ്യുകയാണെന്നും ബാബുരാജ് പറയുന്നു.
പൊങ്കാല സിനിമയുടെ പത്രസമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.
'ഞാനൊരു നിയമം പഠിച്ച ആളായതുകൊണ്ടും വക്കീലായതു കൊണ്ടും കോടതി വിധിയെ ബഹുമാനിക്കണം. മേൽകോടതികളുണ്ടല്ലോ, അത് അതിന്റെ വഴിയെ വരട്ടെ. അതിജീവിതയ്ക്ക് നീതി ലഭിച്ചോ എന്നു പറയാൻ ഞാൻ ആളല്ല. ഈ വിധി തെറ്റ് ആണെന്നു പറയാൻ മേൽകോടതി ഉണ്ട്. കോടതിയാണ് തെറ്റും ശരിയും തീരുമാനിക്കേണ്ടത്. ഇതിൽ ഒരു മറുപടി പറയാൻ നമുക്ക് അവകാശമില്ല.
‘അമ്മ’യിൽ ഞാനിപ്പോൾ ഒരംഗം മാത്രമാണ്. ദിലീപിനെ തിരിച്ചെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്, അമ്മയെ നയിക്കുന്നവരാണ്. ഇപ്പോൾ ഭരണം നന്നായി പോകുന്നുണ്ട്. അവർ അത് നല്ലപോലെ കൈകാര്യം ചെയ്യും. അതിജീവിതയ്ക്കായി ഇവർ സംസാരിച്ചോ എന്ന നിങ്ങളുടെ ചോദ്യം കേൾക്കുമ്പോൾ ലാലേട്ടനെയാണ് എനിക്ക് ഓർമ വരുന്നത്. അദ്ദേഹമാണ് ഇപ്പോൾ നേതൃസ്ഥാനത്ത് ഉണ്ടായിരുന്നതെങ്കിൽ എന്തൊക്കെ സംഭവിച്ചേനെ.
ഇവരായതുകൊണ്ട്, ഇവര്‍ക്കതിൽ നിന്നും രക്ഷപ്പെട്ട് പോകാൻ പറ്റും. ലാലേട്ടനായിരുന്നു ആ സ്ഥാനത്തെങ്കിൽ നിങ്ങളെല്ലാവരും കൂടി അദ്ദേഹത്തെ വീർപ്പുമുട്ടിച്ചേനെ. ലാലേട്ടൻ മാറിയത് നന്നായി എന്ന് ഞാനിപ്പോൾ ചിന്തിക്കുകയാണ്. സമയം ഇനിയുമുണ്ടല്ലോ. സ്ത്രീകൾ തലപ്പത്തുള്ളവർ അതിനു തീർച്ചയായും മറുപടി പറയും. അത് ഇന്നല്ലെങ്കിൽ നാളെ, എന്തായാലും ഉത്തരം പറയാൻ അവർ ബാധ്യസ്ഥരാണ്.
ആ കുട്ടിയോടുള്ള അനുകമ്പയും സ്നേഹവും എന്നും നിലനിൽക്കും. പക്ഷേ കോടതി വിധിയെ ബഹുമാനിക്കുന്നു. ഒരു നാണയത്തിന് രണ്ട് വശമുണ്ടെന്നു പറഞ്ഞപോലെ, അതിൽ ഏത് വശമാണ് സത്യമെന്നാണ് അറിയേണ്ടത്. ബാബുരാജിന്റെ വാക്കുകൾ.
നടിയെ ആക്രമിച്ച കേസിലെ വിധിയിൽ മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
Movies
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ചുമതലയേറ്റ നടി ശ്വേത മേനോനും മറ്റ് ഭാരവാഹികൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റുപോയെങ്കിലും അമ്മയോട് വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് ശ്വേതയോടൊപ്പം ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ദേവൻ പറഞ്ഞു.
നടൻ ജഗദീഷ് ആണ് ദേവൻ തന്നെ പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്.
‘‘ആദ്യമായാണ് ഒരു വനിത അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. എന്റെ ഒരു വാദം എന്തെന്നു വച്ചാൽ ഒരു വനിത മത്സരിച്ചു വിജയിച്ചു വരട്ടെ എന്നതായിരുന്നു. അതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ശ്വേത മത്സരിച്ച് വിജയിച്ചിരിക്കുന്നു.
ശ്വേതയ്ക്ക് എല്ലാവിധ ആശംസകളും. എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ എല്ലാ കാര്യത്തിലും ശ്വേതയുടെ കൂടെ തന്നെ ഉണ്ടാകും. കാരണം ‘അമ്മ; എന്ന അസോസിയേഷനോട് ഒരു വൈകാരികമായ ബന്ധമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്നും എല്ലായപ്പോഴും ശ്വേതയുടെയും ഈ ടീമിന്റെയും ഒപ്പം എല്ലാ കാര്യത്തിനും ഉണ്ടാകും.
ഒരു പുരുഷൻ മാറിക്കൊടുത്ത സീറ്റിലേക്ക് ഒരു സ്ത്രീ വരരുത് അവർ പോരാടി വരണം. എന്റെ ആഗ്രഹം അതായിരുന്നു, അത് ഇവിടെ സംഭവിച്ചു. എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവർ നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണ്. ശ്വേത അമ്മയുടെ അമ്മ എങ്കിൽ ഞാൻ അമ്മയുടെ അച്ഛനാണ്''. ദേവൻ പറഞ്ഞു.
Movies
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നടി ശ്വേത മേനോൻ. ജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
""നമസ്കാരം ആദ്യമായി ഇവിടെ നിൽക്കുന്ന എല്ലാ നമ്മുടെ കുടുംബ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എല്ലാവർക്കും നന്ദി ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുകയാണ്. പ്രത്യേകിച്ച് ഒരു വർഷത്തിൽ രണ്ട് ജനറൽബോഡി നടക്കുക എന്ന് പറഞ്ഞാൽ ഭയങ്കര ചെലവാണ്. ഇന്ന് 298 അംഗങ്ങൾ വന്ന് ഇവിടെ വോട്ട് ചെയ്തിട്ടുണ്ട്. അതിന് നമ്മുടെ മുഴുവൻ ടീം അംഗങ്ങളുടെയും പേരിൽ ഞാൻ നന്ദി പറയുന്നു.
ഇവിടെ വന്നെത്തിച്ചേർന്ന മാധ്യമ സുഹൃത്തുക്കളോട് ഞാൻ നന്ദി പറയുന്നു. ‘അമ്മ’ ഒരു സ്ത്രീ ആകണം എന്ന് നിങ്ങളെല്ലാവരും പറഞ്ഞു, ഇതാ ഈ നിമിഷം ‘അമ്മ’ ഒരു സ്ത്രീയായിരിക്കുന്നു. ഇനി നമ്മുടെ അംഗങ്ങളെ പോലെ തന്നെ എല്ലാ മാധ്യമ സുഹൃത്തുക്കളും ഞങ്ങളെ പിന്തുണയ്ക്കുക, എന്റെ ടീമിനെയും സപ്പോർട്ട് ചെയ്യുക.
സിനിമയിൽ സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് സിനിമയിൽ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതമാണ് സിനിമാതാരങ്ങൾ നയിക്കുന്നത്.
എന്തായാലും ഇന്നത്തെ വിജയം നമ്മൾ നേടിയെടുത്തിരിക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി. ‘അമ്മ’യിൽ നിന്നു രാജിവച്ചവരെ തിരിച്ചെത്തും. പിണങ്ങിപ്പോയവർ തിരിച്ചുവരണം, ആവശ്യമെങ്കിൽ അവരെയെല്ലാം നേരിട്ടു വിളിക്കും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകും.
ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചർച്ച ചെയ്താൽ തീരുന്ന പ്രശ്നങ്ങളെ അമ്മയിൽ ഉള്ളൂ. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിച്ച് ഇനി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
അമ്മയിൽ നടന്ന ഒരു കാര്യവും നിസാരമായി എടുക്കാൻ പോകുന്നില്ല. എല്ലാം എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചർച്ച ചെയ്തു തീരുമാനിക്കും. എന്റേതായ അഭിപ്രായം ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും ഞാൻ എടുക്കില്ല. വലിയൊരു ദൗത്യമാണ് എന്നെ ഏൽപിച്ചിരിക്കുന്നത്.
ഞാൻ ഐസിസിയിൽ ഇരിക്കുന്ന സമയത്ത് എന്റെ മുന്നിൽ വിജയ് ബാബുവിന്റെ കേസ് മാത്രമേ വന്നിട്ടുള്ളൂ. കുറ്റാരോപിതരായ ആളുകൾ മത്സരിക്കാനോ ഒരു സ്ഥാനത്ത് ഇരിക്കാനോ പാടില്ല എന്നാണ് അന്നും ഇന്നും എന്റെ അഭിപ്രായം.
യഥാർഥ ജീവിതത്തിലും ഞാൻ ഒരു ‘അമ്മ’യാണ്, ആ റോൾ നന്നായി ചെയ്യുന്ന വൃക്തിയാണ്. ഇനി എനിക്ക് 506 മക്കൾ കൂടി ഉണ്ട് എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. എനിക്കിപ്പോൾ ഒരുപാട് സന്തോഷമുണ്ട്.
നമ്മുടെ രക്ഷാധികാരികളായി മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവരുടെ പിന്തുണയോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ എല്ലാം അവരെ രക്ഷാധികാരികളായാണ് കരുതുന്നത്. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്.’’ശ്വേതയുടെ വാക്കുകൾ.
വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തെരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത വിജയം നേടിയത്. ഇതോടെ അമ്മയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയായി ശ്വേത മേനോൻ മാറി.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.
233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ശ്വേത തുടങ്ങിയവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് മത്സരിച്ചത്.
സ്ത്രീകൾക്ക് നാല് സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Movies
ശ്വേത മേനോനെതിരായ പരാതി കെട്ടിച്ചമച്ചതാണെന്നും അരിയാഹരം കഴിക്കുന്ന ആർക്കും അതിന് പിന്നിലാരാണെന്ന് മനസിലാകുമെന്നും നടി സീമ ജി. നായർ.
ഏതു നീതിപീഠം വരെ പോയാലും ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങികൊടുക്കണമെന്നും ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേത മേനോനും കുക്കു പരമേശ്വരനും മാറരുതെന്നും സീമ സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
നമസ്കാരം, ഇന്നലെ വളരെയേറെ വിഷമം ഉണ്ടാക്കിയ ഒരു പ്രശ്നം ആണ് ആരുടെയോ സ്വാർഥ താൽപര്യം കൊണ്ട് പൊങ്ങി വന്നത്. എന്തിനു വേണ്ടി, ആർക്കുവേണ്ടി എന്ന് ചോദിച്ചാൽ വ്യക്തമായ ഉത്തരം തന്നെയുണ്ട്. അരിയാഹാരം കഴിക്കുന്ന ആർക്കും അത് മനസിലാകും. എല്ലാം തകർത്തേ അടങ്ങു എന്ന പിടിവാശിയാണ് ചിലർക്ക്. എത്ര മോശമായാണ് ആ കുട്ടിയെക്കുറിച്ച് പറഞ്ഞത്.
25 വർഷത്തിന് മുന്നേ ‘കയം’ എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ ഒരുമിച്ചു കുറെ ദിവസങ്ങൾ, അന്ന് തുടങ്ങിയ സ്നേഹം. എന്നും ഫോൺ ചെയ്തോ, കണ്ടോ ഉള്ള ബന്ധം അല്ല. ആദ്യമായി കണ്ട അന്നുമുതൽ ഒരേ രീതിയിൽ ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാൾ.
അവരെ കുറിച്ച് എത്ര വൃത്തികെട്ട രീതിയിൽ ആണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. അവർ നടത്തുന്ന സ്ഥാപനങ്ങൾ, അവർ കുട്ടികളെ വഴി തെറ്റിക്കുന്ന വീഡിയോസ് ചെയ്യുന്നു. അയ്യോ കേട്ടാൽ അറയ്ക്കുന്ന വിവരങ്ങൾ. കളിമണ്ണോ, പാലേരി മാണിക്യമോ, കയമോ, കാമസൂത്രയോ എന്തും ആയിക്കോട്ടെ. അതെല്ലാം നിയമ വിധേയം ആയി സെൻസർ ബോർഡിന്റെ അംഗീകാരത്തോടെ റിലീസ് ചെയ്തവ.
ഇനി അടുത്തത് പോൺ സൈറ്റിൽ വിഡിയോസ് ഉണ്ടെന്ന്. ആർക്കും ആരുടെ വീഡിയോയും മോർഫ് ചെയ്തിടാമെന്ന ഈ കാലഘട്ടത്തിൽ, ബാൻ ചെയ്ത സൈറ്റിൽ പോയി (മാർട്ടിൻ എന്ന ആൾക്ക് മാത്രം ഇത് കാണാം) ഇതൊക്കെ കണ്ടു എന്ന് പറയുമ്പോൾ.
ഏതു പൂട്ടും തുറക്കാവുന്ന ഒരു മഹാനാണോ ഇതെന്ന് അദ്ഭുതപെട്ടുപോയി. ബാൻ ചെയ്ത സാധനങ്ങൾ തുറന്നു കൊടുക്കാൻ കഴിവുള്ള ആൾക്കാർ ഇവിടെ ഉള്ളിടത്തോളം മാർട്ടിൻ വിഷമിക്കണ്ട കാര്യം ഇല്ലല്ലോ. ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തു മത്സരിക്കുന്നു എന്ന തെറ്റാണു ശ്വേത ചെയ്തത്. കുക്കു പരമേശ്വരനും ആ ഒരു തെറ്റാണു ചെയ്തത്.
ഏതു നീതിപീഠം വരെ പോയാലും അർഹിക്കുന്ന ശിക്ഷ ഇതിന്റെ പുറകിൽ പ്രവർത്തിച്ചവർക്ക് വാങ്ങികൊടുക്കണം. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാറിലെ കഷ്ണങ്ങൾ ആയി ശ്വേതയും, കുക്കുവും മാറരുത്. ഒരു സ്ഥാനത്തിന് വേണ്ടി എന്ത് ചീഞ്ഞ കളിയും കളിക്കുന്നവർ കളിക്കട്ടെ.
പക്ഷേ നിങ്ങൾ ജയിച്ചേ ആവണം..മറ്റൊന്നും കൊണ്ടല്ല അത്രയും മനസ് വിഷമിക്കുന്ന കാര്യങ്ങൾ ആണ് ഓരോ നാളിലും പുറത്തു വരുന്നത്.. ഇനിയെല്ലാം വരുന്നിടത്തു വച്ച് കാണാം ..ധൈര്യമായി മുന്നോട്ടു പോകുക ..മുന്നോട്ടുപോയെ പറ്റൂ. സീമ ജി. നായരുടെ വാക്കുകൾ.
Movies
അശ്ലീല ചിത്രത്തിലൂടെ പണം സമ്പാദിച്ചെന്ന പരാതിയിൽ ശ്വേത മേനോനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടി മാലാ പാർവതി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനകളുടെ ഭാഗമാണ് ഈ കേസെന്നും ശ്വേതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പാണെന്നും മാലാ പാർവതി പറയുന്നു.
മാലാ പാർവതിയുടെ കുറിപ്പ്
‘അമ്മ’ സംഘടനയ്ക്ക് വേണ്ടി മോഹൻലാലും, മമ്മൂക്കയും നേതൃത്വം നൽകിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്. സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കും, ക്ഷേമ പ്രവർത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാൽ, ഇപ്പോൾ ലാൽ സർ മാറിയതോടെ, ഈ സംഘടനയുടെ തലപ്പത്തിരിക്കാൻ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകൾ കൂടെ തെറ്റിയതോടെ, കലി അടങ്ങാതെ ജയിക്കാൻ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികൾ. ജയിക്കാൻ സാധ്യതയുള്ളവർക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ടിക്കുന്നത്.
ആദ്യം കുക്കു പരമേശ്വരനും, ഇപ്പോൾ ശ്വേത മേനോനും ആക്രമണം നേരിടുന്നു. ഇത് ഒരു സംഘടനാ പ്രശ്നമായി കാണാതെ, പൊതു സമൂഹം കൂടെ നിൽക്കണമെന്ന് അഭ്യർഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയിൽ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്. ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്ക്കെതിരെ കേസ് കൊടുക്കണം.
ബാലിശമായ ഇലക്ഷൻ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശ്യം അതിലുമപ്പുറമാണ്. ശ്വേതയ്ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.