Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Saiju Kurup

ആ​ദ്യാ​വ​സാ​നം ത്രി​ല്ല​ടി​പ്പി​ക്കു​ന്ന ആ​രം; പോ​ലീ​സ് വേ​ഷ​ത്തി​ൽ തി​ള​ങ്ങി സൈ​ജു കു​റു​പ്പ്; റി​വ്യൂ

ഒ​രു അ​പ​ക​ട മ​ര​ണ​വും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ന്വേ​ഷ​ണ​വു​മാ​ണ് ‘ആ​രം’. കേ​ൾ​ക്കു​മ്പോ​ൾ പ​രി​ച​യ​മു​ള്ളൊ​രു പ​ശ്ചാ​ത്ത​ലം ത​ന്നെ​യാ​ണ്. പ​ക്ഷേ അ​ത് അ​വ​ത​രി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​രം പ്രേ​ക്ഷ​ക​രു​ടെ കൈ​യ​ടി നേ​ടു​ന്ന​ത്.

വെ​റും ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റ് മാ​ത്ര​മാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഗു​ണ​വും അ​തു​ത​ന്നെ. ആ​വ​ശ്യ​മി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ലേ​ക്ക് പോ​കാ​തെ കൃ​ത്യ​മാ​യ ക​ഥ​യു​ടെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് ത​ന്നെ​യാ​ണ് ചി​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രി​ക്ക​ലും മു​ഷി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​പ്പം പ്രേ​ക്ഷ​ക​രെ​യും കൊ​ണ്ടു​പോ​കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദ്യ​പ​കു​തി​യി​ൽ ത​ന്നെ കേ​സി​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ഒ​രു ന​ല്ല അ​ടി​ത്ത​റ ചി​ത്ര​ത്തി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. പ​ക്ഷേ ശ​രി​ക്കും സി​നി​മ ത്രി​ല്ലിം​ഗ് ആ​കു​ന്ന​ത് ര​ണ്ടാം പ​കു​തി​യി​ലാ​ണ്. ഓ​രോ കാ​ര്യ​വും ന​മ്മ​ൾ വി​ചാ​രി​ക്കു​ന്ന​ത് പോ​ലെ അ​ല്ലാ​തെ സ്ക്രീ​നി​ൽ വ​രു​മ്പോ​ൾ, “ഇ​നി എ​ന്താ​ണ്?” എ​ന്നൊ​രു ആ​കാം​ഷ പ്രേ​ക്ഷ​ക​രി​ൽ നി​ല​നി​ർ​ത്താ​ൻ സി​നി​മ​യ്ക്ക് ക​ഴി​യു​ന്നു​ണ്ട്.

ക​ഥ​യി​ലെ അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ഴി​ത്തി​രി​വു​ക​ൾ വ​രു​മ്പോ​ൾ, അ​തൊ​ന്നും വെ​റു​തെ ഞെ​ട്ടി​ക്കാ​ൻ വേ​ണ്ടി കൊ​ണ്ടു​വ​ന്ന​താ​യി​ട്ട് തോ​ന്നു​ന്നി​ല്ല എ​ന്ന​താ​ണ് ആ​ര​ത്തി​ൻ്റെ പ്ര​ധാ​ന ശ​ക്തി. ക​ഥ​യി​ലേ​ക്ക് ത​ന്നെ ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​വ വ​രു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സ് ട്വി​സ്റ്റും ഗം​ഭീ​ര​മാ​ണ്.

പ​ക്ഷേ ‘ആ​രം’ വെ​റു​മൊ​രു ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ സി​നി​മ​യ​ല്ല. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വ്യ​ക്തി ജീ​വി​ത​വും ഔ​ദ്യോ​ഗി​ക ജീ​വി​ത​വും ഒ​രു​മി​ച്ച് കൊ​ണ്ട് പോ​കു​മ്പോ​ൾ അ​യാ​ൾ അ​നു​ഭ​വി​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ജോ​ലി ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കൊ​പ്പം അ​യാ​ളു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലും ആ ​ജോ​ലി​യു​ടെ സ്വാ​ധീ​നം ഉ​ണ്ടാ​കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​മാ​ണ് സി​നി​മ​യ്ക്ക് വൈ​കാ​രി​ക​മാ​യ ഒ​രു ത​ലം പ​ക​ർ​ന്ന് ന​ൽ​കു​ന്ന​ത്.

സൈ​ജു കു​റു​പ്പ് ആ​ണ് സി​നി​മ​യു​ടെ ഏ​റ്റ​വും വ​ലി​യ ശ​ക്തി. ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റാ​യി വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി ഉ​ള്ള പ്ര​ക​ട​ന​മാ​ണ് അ​ദ്ദേ​ഹം ന​ൽ​കു​ന്ന​ത്. കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ വ​രു​ന്നി​ട​ത്തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം ചി​ത്ര​ത്തെ താ​ങ്ങി നി​ർ​ത്തു​ന്നു​ണ്ട്. വ​ലി​യ ഹീ​റോ​യി​സം കാ​ണി​ക്കാ​ൻ ശ്ര​മി​ക്കാ​തെ ക​ഥാ​പാ​ത്ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന പ്ര​ക​ട​നം ആ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.

അ​സ്ക​ർ അ​ലി, സി​ദ്ധി​ഖ്, അ​ഞ്ജു കു​ര്യ​ൻ, സു​ധീ​ഷ്, മ​നോ​ജ് കെ.​യു., ഷ​ഹീ​ൻ സി​ദ്ദി​ഖ് തു​ട​ങ്ങി ബാ​ക്കി​യു​ള്ള​വ​രും ത​ങ്ങ​ളു​ടെ ഭാ​ഗ​ങ്ങ​ൾ ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട്. ഒ​രു​പാ​ട് ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ആ​രും വെ​റു​തെ വ​ന്നു​പോ​കു​ന്ന പോ​ലെ തോ​ന്നു​ന്നി​ല്ല എ​ന്ന​തും ചി​ത്ര​ത്തി​ൻ്റെ ന​ല്ല വ​ശ​മാ​ണ്.

സാ​ങ്കേ​തി​ക​മാ​യും സി​നി​മ​യ്ക്ക് ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ എ​ല്ലാം കൃ​ത്യ​മാ​യി വ​ന്നി​ട്ടു​ണ്ട്. ജി​ത്തു ദാ​മോ​ദ​റി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ, വി. ​സാ​ജ​ന്‍റെ എ​ഡി​റ്റിം​ഗ്, രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സം​ഗീ​തം എ​ന്നി​വ ഒ​രു ത്രി​ല്ല​ർ ചി​ത്ര​ത്തി​ന് വേ​ണ്ട അ​ന്ത​രീ​ക്ഷ​ത്തോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്നു.

വ​ലി​യ കാ​ൻ​വാ​സി​ൽ ഉ​ള്ള ഒ​രു ത്രി​ല്ല​ർ കെ​ട്ട്കാ​ഴ്ച​യാ​കാ​ൻ ആ​രം ശ്ര​മി​ക്കു​ന്നി​ല്ല. പ​ക​രം ചെ​റി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഒ​രു കേ​സും അ​തി​നൊ​പ്പം ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ജീ​വി​ത​വും പ​റ​യാ​നാ​ണ് സി​നി​മ ശ്ര​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ വ​ലി​യ ബ​ഹ​ള​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ക​ണ്ടി​രി​ക്കാ​വു​ന്നൊ​രു സി​നി​മ​യാ​ണ് ‘ആ​രം’. സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ പു​ല​ർ​ത്തി​യ ക​യ്യ​ട​ക്ക​ത്തി​ന് ര​ജീ​ഷ് പ​ര​മേ​ശ്വ​ര​നും എ​ഴു​ത്തു​കാ​ര​ൻ എ​ന്ന നി​ല​യി​ൽ വി​ഷ്ണു രാ​മ​ച​ന്ദ്ര​നും അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

ഗു​ഡ് ഹോ​പ് പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ഡി​സ്ട്രി​ബ്യൂ​ഷ​ന്‍റെ ബാ​ന​റി​ൽ ഡോ. ​ജു​നൈ​സ് ബാ​ബു ഗു​ഡ് ഹോ​പ് ആ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ഡി​സ്ട്രി​ബൂ​ഷ​ൻ റോ​വാ​ൻ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് & ഗു​ഡ് ഫെ​ല്ലാ​സ് ആ​ണ്.

ഒ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ കൊ​ണ്ട് ക​ഥ പ​റ​ഞ്ഞ്, മു​ഷി​പ്പി​ക്കാ​തെ, ര​ണ്ടാം പ​കു​തി​യി​ൽ ട്വി​സ്റ്റു​ക​ൾ കൊ​ണ്ട് പി​ടി​ച്ചി​രു​ത്തി, അ​വ​സാ​നം ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വൈ​കാ​രി​ക വ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കു​ന്നൊ​രു ന​ല്ല ഒ​രു ക്രൈം ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​ർ എ​ന്ന് ആ​ര​ത്തെ വി​ശേ​ഷി​പ്പി​ക്കാം.

Movies

മ​നു​ഷ്യ​നും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ​യു​മാ​യി ല​ർ​ക്ക്; ട്രെ​യി​ല​ർ

ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ രം​ഗ​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളു​മാ​യി എം.​എ.​നി​ഷാ​ദ് ചി​ത്ര​മാ​യ ല​ർ​ക്കി​ന്‍റെ ട്രെ​യി​ല​ർ. മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യാ ഹാ​ൻ​ഡി​ലു​ക​ളി​ലൂ​ടെ​യാ​ണ് ട്രെ​യി​ല​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. മ​നു​ഷ്യ​നും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ​ൻ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.

കേ​ര​ളാ ടാ​ക്കീ​സി​ന്‍റെ ബാ​ന​റി​ൽ എം.​എ. നി​ഷാ​ദ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ജൂ​ലൈ 24ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.​എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്ത ല​ർ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ഫി​ലിം ഫെ​സ്റ്റു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​മു​ണ്ട്.

 

Movies

ഭ​ര​ത​നാ​ട്യ​ത്തി​ന് മൂ​ന്നാം ഭാ​ഗം വ​രു​ന്നു; ഇ​ത്ത​വ​ണ രാ​സ​ലീ​ല

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​യെ​ത്തി സൂ​പ്പ​ർ​ഹി​റ്റാ​യ ഭ​ര​ത​നാ​ട്യ​ത്തി​ന് മൂ​ന്നാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചു. രാ​സ​ലീ​ല എ​ന്നാ​ണ് മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ ടൈ​റ്റി​ൽ. കൃ​ഷ്ണ​ദാ​സ് മു​ര​ളി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​വും ഒ​രു​ക്കു​ന്ന​ത്.

തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ​യും സൈ​ജു കു​റു​പ്പ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റി​ന്‍റെ​യും ബാ​ന​റി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി ​ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.

ആ​ദ്യ ഭാ​ഗം ഫീ​ൽ ഗു​ഡും ര​ണ്ടാം ഭാ​ഗം ഡാ​ര്‍​ക്ക് കോ​മ​ഡി​യാ​യും ഒ​രു​ക്കി​യ സം​വി​ധാ​യ​ക​ൻ ഇ​ത്ത​വ​ണ ഹൊ​റ​ർ മൂ​ഡ് പി​ടി​ക്കാ​നു​ള്ള സൂ​ച​ന​യാ​ണ് പ്ര​ഖ്യാ​പ​ന വി​ഡി​യോ ന​ൽ​കു​ന്ന​ത്.

ഇ​തേ രീ​തി​യാ​ലി​രു​ന്നു ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ സി​നി​മ​യു​ടെ സീ​ക്വ​ൽ​സും മു​മ്പ് റി​ലീ​സ് ചെ​യ്ത് വ​ലി​ജ വി​ജ​യ​മാ​യ​ത്. ‘ഇ​ൻ ഹ​രി​ഹ​ർ ന​ഗ​ർ’ എ​ന്ന കോ​മ​ഡി ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗ​മാ​യ 2 ഹ​രി​ഹ​ർ ന​ഗ​ർ ത്രി​ല്ല​ർ ആ​യി​രു​ന്നു.

പി​ന്നീ​ട് മൂ​ന്നാം ഭാ​ഗ​മാ​യ ഇ​ൻ ഗോ​സ്റ്റ് ഹൗ​സ് ഇ​ൻ ഒ​രു ഹൊ​റ​ർ ത്രി​ല്ല​റാ​യാ​ണ് ഒ​രു​ക്കി​യ​ത്. ‘രാ​സ​ലീ​ല’​യും ച​രി​ത്രം ആ​വ​ർ​ത്തി​ക്കു​മെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

സൈ​ജു കു​റു​പ്പ്, സാ​യി​കു​മാ​ര്‍, ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി 2024ലാ​യി​രു​ന്നു കൃ​ഷ്ണ​ദാ​സ് മു​ര​ളി ഭ​ര​ത​നാ​ട്യം ഒ​രു​ക്കു​ന്ന​ത്. കൃ​ഷ്ണ​ദാ​സ് മു​ര​ളി​യു​ടേ​ത് ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ക​ഥ.

ഭ​ര​ത​ന്‍ നാ​യ​രു​ടെ​യും അ​യാ​ളു​ടെ ര​ണ്ട് കു​ടും​ങ്ങ​ളു​ടെ​യും ക​ഥ​യാ​യി​രു​ന്നു ഭ​ര​ത​നാ​ട്യ​ത്തി​ലൂ​ടെ കൃ​ഷ്ണ​ദാ​സ് മു​ര​ളി പ​റ​ഞ്ഞ​ത്. ചി​ത്രം വേ​ണ്ട രീ​തി​യി​ല്‍ ശ്ര​ദ്ധ നേ​ടി​യി​ല്ല. എ​ന്നാ​ൽ ഒ​ടി​ടി​യി​ൽ എ​ത്തി​യ​തോ​ടെ ചി​ത്രം വ​ലി​യ ച​ർ​ച്ച​യാ​യി. ആ ​വി​ജ​യ​ത്തി​നു തു​ട​ർ​ച്ച​യാ​യാ​ണ് അ​ണി​യ​റ​ക്കാ​ർ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നെ​ത്തി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​ത്തി​നാ​യി​രു​ന്നു മോ​ഹി​നി​യാ​ട്ടം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ​ത്. സി​നി​മ സൈ​ജു​വി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ആ​യി. സൈ​ജു കു​റി​പ്പി​നും ക​ലാ​ര​ഞ്ജി​നി​ക്കും ഭ​ര​ത​നാ​ട്യ​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ​ക്കും പു​റ​മേ ബേ​ബി ജീ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും കൂ​ടി മോ​ഹി​നി​യാ​ട്ട​ത്തി​ലെ​ത്തി​യ​തോ​ടെ ചി​ത്രം മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് മാ​റി.

ഡാ​ര്‍​ക്ക് കോ​മ​ഡി ജോ​ണ​റി​ലാ​യി​രു​ന്നു ചി​ത്രം പ്രേ​ക്ഷ​ക​രി​ല്‍ എ​ത്തി​യ​ത്. ഭ​ര​ത​ന്‍ നാ​യ​രു​ടെ മ​ര​ണ​ശേ​ഷം അ​യാ​ളു​ടെ ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന ക​ഥ​യാ​യി​രു​ന്നു മോ​ഹി​നി​യാ​ട്ടം പ​റ​ഞ്ഞ​ത്. 

ഭ​ര​ത​ന്‍ നാ​യ​രു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ട​ന്നു​വ​ന്ന ഗോ​വി​ന്ദ​രാ​ജ (സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്)​യും സു​ഭാ​ഷും (ബേ​ബി ജീ​ൻ) എ​ല്ലാം പ്രേ​ക്ഷ​ക​ര്‍​ക്ക് ന​ര്‍​മ്മ​ത്തി​ന്റെ പു​തി യൊ​രു ത​ലം തു​റ​ന്നു​ന​ല്‍​കി. ചി​ത്രം പ്രേ​ക്ഷ​ക​ര്‍ വ​ലി​യ രീ​തി​യി​ല്‍ ത​ന്നെ ഏ​റ്റെ​ടു​ത്തു. വി​ന​യ് ഫോ​ര്‍​ട്ട്, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ന്‍, ദി​വ്യ എം ​നാ​യ​ര്‍, ശ്രു​തി സു​രേ​ഷ്, ന​ന്ദു പൊ​തു​വാ​ള്‍, ജി​നി​ല്‍ റെ​ക്‌​സ്, ജി​വി​ന്‍ റെ​ക്‌​സ്, വി​ജ​യ് ബാ​ബു, ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്, സ​ന്തോ​ഷ് കെ ​നാ​യ​ര്‍, സ​ലിം ഹ​സ്സ​ന്‍ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

Movies

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ബിഗ്ബജറ്റ് ചിത്രം ഹ​രി​വ​രാ​സ​നം: ടൈ​റ്റി​ൽ പോ​സ്റ്റ​ർ

തി​യേ​റ്റ​റു​ക​ളി​ൽ ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യം നേ​ടി​യ മോ​ഹി​നി​യാ​ട്ട​ത്തി​നു ശേ​ഷം സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു. ഹ​രി​വ​രാ​സ​നം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​വു​റ്റ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സാ​ൾ​ട്ട് മാം​ഗോ ട്രീ, ​തൃ​ശൂ​ർ പൂ​രം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് നാ​യ​ർ ഹ​രി​വ​രാ​സ​ന​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് ഡോ.​അ​മ്പാ​ടി കെ. ​ആ​ണ്.

സൈ​ജു കു​റു​പ്പി​നോ​ടൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. തി​രു​വ​ന​ന്ത​പു​ര​ത്തെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​നാ​യി ശ​ബ​രി​മ​ല​യു​ടെ പ​ടു​കൂ​റ്റ​ൻ സെ​റ്റി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ളി​ക​പ്പു​റ​ത്തി​നു ശേ​ഷം ര​ഞ്ജി​ൻ രാ​ജ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​ന്‍റെ മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രാ​ണ്. പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ : ആ​ർ ജ​യ​ച​ന്ദ്ര​ൻ, ഡി​ഓ​പി : സ​ജാ​ദ് കാ​ക്കു, എ​ഡി​റ്റ​ർ : അ​ജീ​ഷ് ഇ​ട​മ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ശ​ശി പൊ​തു​വാ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ : രാ​ഖി​ൽ, വ​സ്ത്രാ​ല​ങ്കാ​രം: സ്റ്റെ​ഫി സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : പാ​ർ​ത്ഥ​ൻ. സി, ​മേ​ക്ക​പ്പ് : ഹ​സ​ൻ വ​ണ്ടൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ: നി​ധീ​ഷ്, സ്റ്റി​ൽ​സ്: ജെ​ഫി​ൻ ബി​ജോ​യ്, ഡി​സൈ​ൻ : ഇ​ല്ലു​മി​നാ​ർ​ട്ടി​സ്റ്റ്, പി​ആ​ർ​ഓ: പ്ര​തീ​ഷ് ശേ​ഖ​ർ. ഈ ​ജൂ​ലൈ മാ​സ​ത്തി​ൽ ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും.

Movies

മോ​ഹി​നി​യാ​ട്ടം സൂ​പ്പ​ർ​ഹി​റ്റാ​യി; സം​വി​ധാ​യ​ക​ന് കാ​ർ സ​മ്മാ​നി​ച്ച് സൈ​ജു കു​റു​പ്പ്

മോ​ഹി​നി​യാ​ട്ടം 50 കോ​ടി പി​ന്നി​ട്ട​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ കൃ​ഷ്ണ​ദാ​സ് മു​ര​ളി​ക്ക് കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ സൈ​ജു കു​റു​പ്പും തോ​മ​സ് തി​രു​വ​ല്ല​യും.

ടൊ​യോ​ട്ട ക​മ്പ​നി​യു​ടെ ചെ​റി​യ എ​സ്‍​യു​വി ഹൈ​റൈ​ഡ​റാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ബോ​ക്സ് ഓ​ഫീ​സി​ൽ 50 കോ​ടി​യി​ൽ അ​ധി​കം ക​ള​ക്റ്റ് ചെ​യ്ത ചി​ത്രം ഓ​ടി​ടി​യി​ലും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്.

കൃ​ഷ്ണ​ദാ​സ് മു​ര​ളി​യു​ടെ ര​ച​ന​യി​ലും സം​വി​ധാ​ന​ത്തി​ലും 2024-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​ണ് മോ​ഹി​നി​യാ​ട്ടം. സൈ​ജു കു​റു​പ്പി​നൊ​പ്പം സാ​യി​കു​മാ​ർ, അ​ഭി​രാം രാ​ധാ​കൃ​ഷ്ണ​ൻ, ക​ലാ​ര​ഞ്ജി​നി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, വി​ന​യ് ഫോ​ർ​ട്ട്, ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

ടൊ​യോ​ട്ട​യു​ടെ ചെ​റു എ​സ്‍​യു​വി​യാ​ണ് ഹൈ​റൈ​ഡ​ർ. 18.98 ല​ക്ഷം രൂ​പ​യാ​ണ് വാ​ഹ​ന​ത്തി​ന്‍റെ എ​ക്സ്ഷോ​റൂം വി​ല.

Movies

25 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച് ‘മോ​ഹി​നി​യാ​ട്ടം’; സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​ർ ഹി​റ്റ്  

പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം പി​ടി​ക്കു​ന്നു. ഏ​പ്രി​ൽ 10ന് ​റി​ലീ​സ് ചെ​യ്ത സി​നി​മ ഇ​തു​വ​രെ വാ​രി​യ​ത് 25 കോ​ടി​യാ​ണ്. സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ആ​യി മാ​റു​ക​യാ​ണ് ചി​ത്രം.

2024ൽ ​കൃ​ഷ്ണ​ദാ​സ് മു​ര​ളി സം​വി​ധാ​നം ചെ​യ്ത ഭ​ര​ത​നാ​ട്യം സി​നി​മ​യു​ടെ തു​ട​ർ​ഭാ​ഗ​മാ​ണ് മോ​ഹി​നി​യാ​ട്ടം.

ഭ​ര​ത​നാ​ട്യം തി​യ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ണാ​ൻ ആ​ളി​ല്ലാ​തെ ഇ​ല്ലാ​തെ ഷോ ​കാ​ൻ​സ​ൽ ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​തേ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ഹൗ​സ്ഫു​ൾ ഷോ​ക​ളു​മാ​യി മു​ന്നേ​റു​മ്പോ​ൾ അ​ത് ഇ​ര​ട്ടി മ​ധു​ര​മാ​ണ്. സൈ​ജു കു​റു​പ്പി​ന്‍റെ 150ാം ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ഹി​നി​യാ​ട്ട​ത്തി​ന് ഉ​ണ്ട്.

ഭ​ര​ത​ൻ​നാ​യ​രു​ടെ മ​ര​ണ​ശേ​ഷ​വും അ​ദ്ദേ​ഹം മു​ൻ​പ് ഉ​ണ്ടാ​ക്കി വെ​ച്ച വേ​റെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ശ​ശി​ധ​ര​ന്‍റെ​യും, കു​ടും​ബാ​ഗ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​വും, സം​ശ​യം വി​ട്ടു​മാ​റാ​ത്ത ചി​ല​രെ​ക്കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ക​യും ചെ​യ്യു​ന്ന അ​വ​രു​ടെ അ​വ​സ്ഥ​യും ആ​ണ് ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

കൃ​ഷ്ണ​ദാ​സ് മു​ര​ളി​യാ​ണ് ഈ ​ചി​ത്ര​വും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ​യും, സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ​യും ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി ​ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ്.

സൈ​ജു കു​റു​പ്പ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ജ​ഗ​ദീ​ഷ്, വി​ന​യ് ഫോ​ർ​ട്ട്‌, ബേ​ബി ജീ​ൻ, ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, സ്വാ​തി ദാ​സ് പ്ര​ഭു, ദി​വ്യ നാ​യ​ർ, ശ്രു​തി സു​രേ​ഷ്, ന​ന്ദു പൊ​തു​വാ​ൾ, ജി​നി​ൽ, ജി​വി​ൻ, സ​ന്തോ​ഷ്‌ ഗു​രു​വാ​യൂ​ർ, നി​സ്‌​താ​ർ സേ​ട്ട് എ​ന്നി​വാ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ... 

ചി​ത്ര​ത്തി​ന്‍റെ ര​ച​ന: കൃ​ഷ്ണ​ദാ​സ് മു​ര​ളി, വി​ഷ്ണു ആ​ർ. പ്ര​ദീ​പ്‌. ഛായാ​ഗ്ര​ഹ​ണം : ബ​ബ്ലു അ​ജു. ചി​ത്ര​സം​യോ​ജ​നം : ഷ​ഫീ​ഖ് വി. ​ബി. സം​ഗീ​തം : ഇ​ല​ക്ട്രോ​ണി​ക് കി​ളി.​ക​ലാ​സം​വി​ധാ​നം : ദി​ൽ​ജി​ത് എം. ​ദാ​സ്.​ശ​ബ്ദ​സം​വി​ധാ​നം : ധ​നു​ഷ് നാ​യ​നാ​ർ.​ശ​ബ്ദ​മി​ശ്ര​ണം : വി​പി​ൻ നാ​യ​ർ.​വ​സ്ത്രാ​ല​ങ്കാ​രം : സു​ജി​ത് മ​ട്ട​ന്നൂ​ർ. ച​മ​യം : മ​നോ​ജ് കി​ര​ൺ​രാ​ജ്.

ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ : സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ : സ​ൽ​മാ​ൻ കെ. ​എം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ജി​തേ​ഷ് അ​ഞ്ചു​മ​ന, സ്റ്റി​ൽ​സ് : വി​ഷ്ണു എ​സ്. രാ​ജ​ൻ, മോ​ഷ​ൻ പോ​സ്റ്റ​ർ : ഡോ​ട്ട് VFX സ്റ്റു​ഡി​യോ, പി​ആ​ർ ഓ : ​എ. എ​സ്. ദി​നേ​ശ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ : യെ​ല്ലോ ടൂ​ത്ത്, മീ​ഡി​യ പ്ലാ​നി​ങ് ആ​ൻ​ഡ് കോ​ൺ​ടെ​ന്റ് ഡി​സൈ​ൻ : പ​പ്പ​റ്റ് മീ​ഡി​യ.

Movies

എ​ടാ ഇ​ത് പ​ണി​യാ​കി​ല്ലേ, ഇ​ത് സൂ​പ്പ​ർ സ്റ്റാ​റി​ന് കൊ​ടു​ക്കു​ന്ന​താ​ണ്; ടൈ​റ്റി​ൽ കാ​ർ​ഡി​നെ​ക്കു​റി​ച്ച് സൈ​ജു കു​റു​പ്പ്  

മോ​ഹി​നി​യാ​ട്ടം സി​നി​മ സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ 150-ാം ചി​ത്ര​മാ​ണ്. ചി​ത്രം സൂ​പ്പ​ർ​ഹി​റ്റാ​യി മു​ന്നേ​റു​മ്പോ​ൾ സൈ​ജു കു​റി​പ്പി​ന്‍റെ പേ​രെ​ഴു​തി കാ​ണി​ക്കു​ന്ന ടൈ​റ്റി​ൽ കാ​ർ​ഡാ​ണ് ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്. സി​നി​മ​യ്ക്കൊ​പ്പം ത​ന്നെ സൈ​ജു​വി​ന്‍റെ ടൈ​റ്റി​ൽ കാ​ർ​ഡും ആ​രാ​ധ​ക​ർ ച​ർ​ച്ച​യാ​ക്കു​ക​യാ​ണ്.

ഇ​പ്പോ​ഴി​താ ഈ ​ടൈ​റ്റി​ൽ കാ​ർ​ഡി​നെ​ക്കു​റി​ച്ച് ഒ​രു ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സൈ​ജു പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.‌ "എ​നി​ക്ക് പേ​ടി​യാ​യി​രു​ന്നു. മി​ഥു​ന്‍റെ പേ​ര് കാ​ണു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. സൈ​ജു ചേ​ട്ടാ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി ഞാ​നൊ​രു പ​രി​പാ​ടി വ​ച്ചി​ട്ടു​ണ്ടെ​ന്ന് കൃ​ഷ്ണ​ദാ​സ് എ​ന്നോ​ട് സൂ​ചി​പ്പി​ച്ചി​രു​ന്നു.

പ​ക്ഷേ എ​ന്ത് പ​രി​പാ​ടി​യാ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. ഞാ​ൻ വി​ചാ​രി​ച്ചു താ​ങ്ക്സ് കാ​ർ​ഡി​ൽ എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന്. റി​ലീ​സി​ന് മു​ൻ​പാ​ണ് ഞാ​ൻ ടൈ​റ്റി​ൽ കാ​ർ​ഡി​ന്‍റെ കാ​ര്യം അ​റി​യു​ന്ന​ത്. ഇ​വ​ർ അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​നി​ക്ക് ഫോ​ട്ടോ എ​ടു​ത്ത് അ​യ​ച്ചു ത​ന്നു. അ​പ്പോ​ൾ‌ ഞാ​ൻ‌ ഗ്രൂ​പ്പി​ൽ പ​റ​ഞ്ഞു. തോ​മ​സ് ചേ​ട്ട​നും ദാ​സ​നും എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ സ​ൽ​മാ​നു​മു​ണ്ട് ആ ​ഗ്രൂ​പ്പി​ൽ.

എ​ടാ ഇ​ത് പ​ണി​യാ​കി​ല്ലേ, ഇ​ത് സൂ​പ്പ​ർ സ്റ്റാ​റി​ന് കൊ​ടു​ക്കു​ന്ന ടൈ​റ്റി​ൽ കാ​ർ​ഡ് ആ​ണ് എ​ന്ന്. ഈ ​മൂ​ന്നു പേ​രും എ​ന്‍റെ മെ​സേ​ജി​നോ​ട് പ്ര​തി​ക​രി​ച്ചി​ല്ല. ഒ​ന്നി​ല്ലെ​ങ്കി​ൽ ഇ​ത് ഓ​ക്കെ​യാ​ണ് ചേ​ട്ടാ എ​ന്നെ​ങ്കി​ലും പ​റ​യ​ണ്ടേ. ഇ​ത് ഒ​ന്നും പ​റ​ഞ്ഞി​ല്ല, അ​വ​ർ ആ ​വോ​യ്സ് മെ​സേ​ജ് കേ​ൾ​ക്കാ​ത്ത പോ​ലെ ആ​യി​രു​ന്നു.

പി​ന്നെ ഞാ​ൻ അ​ത് വി​ട്ടു. തി​യ​റ്റ​റി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ആ​ളു​ക​ൾ​ക്ക് ശ​രി​ക്കും ചി​രി​യാ​ണ് വ​ന്ന​ത്. അ​പ്പോ​ൾ എ​നി​ക്ക് സ​മാ​ധാ​ന​മാ​യി. അ​താ​യി​രു​ന്നു ശ​രി​ക്ക് ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യം. പ​ക്ഷേ 150 എ​ന്നു​ള്ള ആ ​ക​ണ​ക്ക് ശ​രി​യാ​ണ് കേ​ട്ടോ".- സൈ​ജു കു​റു​പ്പ് പ​റ​ഞ്ഞു.

Movies

ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം മോ​ഹി​നി​യാ​ട്ടം ഏ​പ്രി​ൽ പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ൽ  

ഭ​ര​ത​നാ​ട്യം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം ഏ​പ്രി​ൽ പ​ത്തി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സൈ​ജു കു​റു​പ്പാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബു​ലു അ​ജു നി​ർ​വ​ഹി​ക്കു​ന്നു.

കോ ​റൈ​റ്റ​ർ-​വി​ഷ്ണു ആ​ർ പ്ര​ദീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ൽ​മാ​ൻ കെ. ​എം., എ​ഡി​റ്റിം​ഗ്-​ഷ​ഫീ​ഖ്, സം​ഗീ​തം-​ഇ​ല​ക്ട്രോ​ണി​ക് കി​ളി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​തേ​ഷ് അ​ഞ്ചു​മ​ന, ക​ല-​ദി​ൽ​ജി​ത് എം. ​ദാ​സ്, മേ​ക്ക​പ്പ്- മ​നോ​ജ് കി​ര​ൺ രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ, സ്റ്റി​ൽ​സ്-​വി​ഷ്ണു എ​സ്. രാ​ജ​ൻ, പ​ര​സ്യ​ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സൗ​ണ്ട് ഡി​സൈ​ൻ-​ധ​നു​ഷ് നാ​യ​നാ​ർ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​പി​ൻ നാ​യ​ർ, മോ​ഷ​ൻ-​ഡോ​ട്ട് വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജോ​ബി, വി​വേ​ക്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ മു​ഖ്യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ലു​ള്ള മ​റ്റു താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്.

Movies

നി​ലാ ഊ​ഞ്ഞാ​ലേ നി​ൻ മേ​ലേ; മോ​ഹി​നി​യാ​ട്ട​ത്തി​ലെ വീ​ഡി​യോ ഗാ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

ഭ​ര​ത​നാ​ട്യ​ത്തി​നു ശേ​ഷം കൃ​ഷ്ണ​ദാ​സ് മു​ര​ളി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹി​നി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി.

മു​ത്തും എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഇ​ല​ക്ട്രോ​ണി​ക് കി​ളി സം​ഗീ​തം പ​ക​ർ​ന്ന് സു​ബ​ല​ഷി​നി ആ​ല​പി​ച്ച നി​ലാ ഊ​ഞ്ഞാ​ലേ നി​ൻ മേ​ലേ... എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

ഭ​ര​ത​നാ​ട്യം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബു​ലു അ​ജു നി​ർ​വ​ഹി​ക്കു​ന്നു.

കോ ​റൈ​റ്റ​ർ-​വി​ഷ്ണു ആ​ർ പ്ര​ദീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ൽ​മാ​ൻ കെ. ​എം., എ​ഡി​റ്റിം​ഗ്-​ഷ​ഫീ​ഖ്, സം​ഗീ​തം-​ഇ​ല​ക്ട്രോ​ണി​ക് കി​ളി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​തേ​ഷ് അ​ഞ്ചു​മ​ന, ക​ല-​ദി​ൽ​ജി​ത് എം. ​ദാ​സ്, മേ​ക്ക​പ്പ്- മ​നോ​ജ് കി​ര​ൺ രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ, സ്റ്റി​ൽ​സ്-​വി​ഷ്ണു എ​സ്. രാ​ജ​ൻ, പ​ര​സ്യ​ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സൗ​ണ്ട് ഡി​സൈ​ൻ-​ധ​നു​ഷ് നാ​യ​നാ​ർ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​പി​ൻ നാ​യ​ർ, മോ​ഷ​ൻ-​ഡോ​ട്ട് വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജോ​ബി, വി​വേ​ക്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ മു​ഖ്യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ലു​ള്ള മ​റ്റു താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്.

Movies

പോ​ലീ​സാ​യി സൈ​ജു കു​റു​പ്പ്; ആ​രം സി​നി​മ​യ്ക്ക് കോ​ഴി​ക്കോ​ട്ട് തു​ട​ക്ക​മാ​യി

പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ര​ജീ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ്യാ​ഴാ​ഴ്ച്ച കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ച്ചു.

ഗു​ഡ് ഹോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ​സി​ണെ ബാ​ന​റി​ൽ ഡോ. ​ജു​നൈ​സ് ബാ​ബു​വാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കോ​ട്ടു​ളി ഹോം ​ഓ​ഫ് ലൗ (​സ്നേ​ഹ​വീ​ട്) എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

ച​ല​ച്ചി​ത്ര സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും, ബ​ന്ധു​മി​ത്രാ​ദി ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ, സം​വി​ധാ​യ​ക​ൻ വി.​എം.​വി​നു​വും നാ​ദി​ർ​ഷ​യും ചേ​ർ​ന്ന് ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് പൂ​ജാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഷെ​ൽ​ഫീ​നാ ജു​നൈ​സ്, റം​ലാ ഹ​മീ​ദ് എ​ന്നി​വ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. നി​ർ​മാ​താ​വ് ഡോ. ​ജു​നൈ​സ് ബാ​ബു ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. എം.​കെ. രാ​ഘ​വ​ൻ എം.​പി, വി.​എം. വി​നു, നാ​ദി​ർ​ഷ, സൈ​ജു കു​റു​പ്പ്, ജ​യ​രാ​ജ് വാ​ര്യ​ർ, ഡോ. ​റോ​ഷ​ൻ ബി​ജി​ലി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​സ്ക്ക​ർ അ​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​സ് ക്യൂ​ബ് സാ​ര​ഥി​ക​ളാ​യ ഷെ​റി​ൻ ഗം​ഗാ​ധ​ര​ൻ, ഷെ​നു​ഗ, ഷെ​ർ​ഗ, അ​ഷ​റ​ഫ്‌ പി​ലാ​ക്ക​ൽ, എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സൈ​ജു കു​റു​പ്പാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ഞ്ജു കു​ര്യ​ൻ, സി​ദ്ദി​ഖ്, സു​ധീ​ഷ്, മീ​രാ വാ​സു​ദേ​വ്, അ​ഷ്ക്ക​ർ അ​ലി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, മ​നോ​ജ് കെ.​യു, ജ​യ​രാ​ജ് വാ​ര്യ​ർ, അ​പ്പു​ണ്ണി ശ​ശി, കോ​ഴി​ക്കോ​ട് ജ​യ​രാ​ജ്, ഉ​ണ്ണി ലാ​ലു, ഗോ​കു​ല​ൻ ഹ​രി​ത്, സു​ര​ഭി സ​ന്തോ​ഷ്, ര​മാ​ദേ​വി, അ​ൻ​ഷ മോ​ഹ​ൻ, മാ​സ്റ്റ​ർ ആ​ദം എ​റി​ക്ക് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സു​ഗീ​ത് സം​വി​ധാ​നം ചെ​യ്ത കി​നാ​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ൾ - കൈ​ത​പ്രം, ജി​സ് ജോ​യ്, ജോ​പോ​ൾ. സം​ഗീ​തം - രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജെ​യ്ക്സ് ബി​ജോ​യു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന രോ​ഹി​ത് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ബാ​ബു പി​ള്ള, കോ​സ്റ്റ്യൂം ഡി​സൈ​ൻ- സു​ജി​ത് മ​ട്ട​ന്നൂ​ർ. മേ​ക്ക​പ്പ്-​മ​നോ​ജ്‌ കി​ര​ൺ രാ​ജ്. സ്റ്റി​ൽ​സ് - സി​ബി ചീ​ര​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബി​ൻ കൃ​ഷ്ണ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ -മെ​ഹ്മൂ​ദ് കാ​ലി​ക്ക​ട്ട്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ഷാ​ജി കൊ​ല്ലം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. നി​കേ​ഷ് നാ​രാ​യ​ണ​ൻ. കോ​ഴി​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Movies

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന മോ​ഹി​നി​യാ​ട്ടം; ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ഭ​ര​ത​നാ​ട്യ​ത്തി​നു ശേ​ഷം കൃ​ഷ്ണ​ദാ​സ് മു​ര​ളി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹി​നി​യാ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ണ്ണൂ​ർ ധ​ർ​മ്മ​ട​ത്ത് ആ​രം​ഭി​ച്ചു.

ഭ​ര​ത​നാ​ട്യം എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.
സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി. ​ന​മ്പ്യാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബു​ലു അ​ജു നി​ർ​വ​ഹി​ക്കു​ന്നു.

കോ ​റൈ​റ്റ​ർ-​വി​ഷ്ണു ആ​ർ പ്ര​ദീ​പ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​സ​ൽ​മാ​ൻ കെ. ​എം., എ​ഡി​റ്റിം​ഗ്-​ഷ​ഫീ​ഖ്, സം​ഗീ​തം-​ഇ​ല​ക്ട്രോ​ണി​ക് കി​ളി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ജി​തേ​ഷ് അ​ഞ്ചു​മ​ന, ക​ല-​ദി​ൽ​ജി​ത് എം. ​ദാ​സ്, മേ​ക്ക​പ്പ്- മ​നോ​ജ് കി​ര​ൺ രാ​ജ്, വ​സ്ത്രാ​ല​ങ്കാ​രം-​സു​ജി​ത് മ​ട്ട​ന്നൂ​ർ, സ്റ്റി​ൽ​സ്-​വി​ഷ്ണു എ​സ്. രാ​ജ​ൻ, പ​ര​സ്യ​ക​ല-​യെ​ല്ലോ ടൂ​ത്ത്സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, സൗ​ണ്ട് ഡി​സൈ​ൻ-​ധ​നു​ഷ് നാ​യ​നാ​ർ, സൗ​ണ്ട് മി​ക്സിം​ഗ്-​വി​പി​ൻ നാ​യ​ർ, മോ​ഷ​ൻ-​ഡോ​ട്ട് വി​എ​ഫ്എ​ക്സ് സ്റ്റു​ഡി​യോ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ-​ജോ​ബി, വി​വേ​ക്.

ഭ​ര​ത​നാ​ട്യ​ത്തി​ലെ മു​ഖ്യ താ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​ത്ത​വ​ണ മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​ര​യി​ലു​ള്ള മ​റ്റു താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. പി​ആ​ർ​ഒ- എ. ​എ​സ്. ദി​നേ​ശ്.

Movies

ജ​യ് മ​ഹേ​ന്ദ്ര​ന് ശേ​ഷം സൈ​ജു കു​റു​പ്പും രാ​ഹു​ലും ഒ​ന്നി​ക്കു​ന്ന ഫ്ലാ​സ്ക്; ട്രെ​യി​ല​ർ

ജ​യ് മ​ഹേ​ന്ദ്ര​ൻ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് വെ​ബ് സീ​രീ​സി​ന് ശേ​ഷം സൈ​ജു കു​റു​പ്പ് - രാ​ഹു​ൽ റി​ജി നാ​യ​ർ ടീം ​ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ഫ്ലാ​സ്ക്. സൈ​ജു കു​റു​പ്പ് ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ടീ​സ​ർ ഇ​പ്പോ​ൾ റി​ലീ​സ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

ഫ​സ്റ്റ് പ്രി​ന്‍റ് സ്റ്റു​ഡി​യോ ആ​ണ് ഫ്ലാ​സ്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഫ​സ്റ്റ് പ്രി​ന്‍റ് സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ റി​ജി നാ​യ​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​വും. ലി​ജോ ജോ​സ​ഫ്, ര​തീ​ഷ് എം.​എം. എ​ന്നി​വ​രാ​ണ് മ​റ്റു നി​ർ​മാ​താ​ക്ക​ൾ.

Latest News

Corehub Up