x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ബിഗ്ബജറ്റ് ചിത്രം ഹ​രി​വ​രാ​സ​നം: ടൈ​റ്റി​ൽ പോ​സ്റ്റ​ർ


Published: May 28, 2026 11:33 AM IST | Updated: May 28, 2026 12:21 PM IST

തി​യേ​റ്റ​റു​ക​ളി​ൽ ബ്ലോ​ക്ക്ബ​സ്റ്റ​ർ വി​ജ​യം നേ​ടി​യ മോ​ഹി​നി​യാ​ട്ട​ത്തി​നു ശേ​ഷം സൈ​ജു കു​റു​പ്പ് നാ​യ​ക​നാ​കു​ന്ന ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ റി​ലീ​സ് ചെ​യ്തു. ഹ​രി​വ​രാ​സ​നം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

മ​ല​യാ​ളി​ക​ൾ​ക്ക് മി​ക​വു​റ്റ സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സാ​ൾ​ട്ട് മാം​ഗോ ട്രീ, ​തൃ​ശൂ​ർ പൂ​രം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം രാ​ജേ​ഷ് നാ​യ​ർ ഹ​രി​വ​രാ​സ​ന​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് ഡോ.​അ​മ്പാ​ടി കെ. ​ആ​ണ്.

സൈ​ജു കു​റു​പ്പി​നോ​ടൊ​പ്പം തെ​ന്നി​ന്ത്യ​യി​ലെ പ്ര​ഗ​ത്ഭ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ളു​ടെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. തി​രു​വ​ന​ന്ത​പു​ര​ത്തെ ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ൽ ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​നാ​യി ശ​ബ​രി​മ​ല​യു​ടെ പ​ടു​കൂ​റ്റ​ൻ സെ​റ്റി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മാ​ളി​ക​പ്പു​റ​ത്തി​നു ശേ​ഷം ര​ഞ്ജി​ൻ രാ​ജ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​ന്‍റെ മ​റ്റു അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രാ​ണ്. പ്രോ​ജ​ക്റ്റ് ഡി​സൈ​ന​ർ : ആ​ർ ജ​യ​ച​ന്ദ്ര​ൻ, ഡി​ഓ​പി : സ​ജാ​ദ് കാ​ക്കു, എ​ഡി​റ്റ​ർ : അ​ജീ​ഷ് ഇ​ട​മ​ൺ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ശ​ശി പൊ​തു​വാ​ൾ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ : രാ​ഖി​ൽ, വ​സ്ത്രാ​ല​ങ്കാ​രം: സ്റ്റെ​ഫി സേ​വ്യ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : പാ​ർ​ത്ഥ​ൻ. സി, ​മേ​ക്ക​പ്പ് : ഹ​സ​ൻ വ​ണ്ടൂ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്റ്റ​ർ: നി​ധീ​ഷ്, സ്റ്റി​ൽ​സ്: ജെ​ഫി​ൻ ബി​ജോ​യ്, ഡി​സൈ​ൻ : ഇ​ല്ലു​മി​നാ​ർ​ട്ടി​സ്റ്റ്, പി​ആ​ർ​ഓ: പ്ര​തീ​ഷ് ശേ​ഖ​ർ. ഈ ​ജൂ​ലൈ മാ​സ​ത്തി​ൽ ഹ​രി​വ​രാ​സ​നം ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​രം​ഭി​ക്കും.

Tags : Harivarasanam saiju kurup

Recent News

Corehub Up