x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

25 കോ​ടി ക്ല​ബ്ബി​ൽ ഇ​ടം​പി​ടി​ച്ച് ‘മോ​ഹി​നി​യാ​ട്ടം’; സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​ർ ഹി​റ്റ്  


Published: April 21, 2026 09:00 AM IST | Updated: April 21, 2026 09:00 AM IST

പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച മോ​ഹി​നി​യാ​ട്ടം ഹി​റ്റ് ചാ​ർ​ട്ടി​ൽ ഇ​ടം പി​ടി​ക്കു​ന്നു. ഏ​പ്രി​ൽ 10ന് ​റി​ലീ​സ് ചെ​യ്ത സി​നി​മ ഇ​തു​വ​രെ വാ​രി​യ​ത് 25 കോ​ടി​യാ​ണ്. സൈ​ജു കു​റു​പ്പി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് ആ​യി മാ​റു​ക​യാ​ണ് ചി​ത്രം.

2024ൽ ​കൃ​ഷ്ണ​ദാ​സ് മു​ര​ളി സം​വി​ധാ​നം ചെ​യ്ത ഭ​ര​ത​നാ​ട്യം സി​നി​മ​യു​ടെ തു​ട​ർ​ഭാ​ഗ​മാ​ണ് മോ​ഹി​നി​യാ​ട്ടം.

ഭ​ര​ത​നാ​ട്യം തി​യ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ണാ​ൻ ആ​ളി​ല്ലാ​തെ ഇ​ല്ലാ​തെ ഷോ ​കാ​ൻ​സ​ൽ ചെ​യ്യേ​ണ്ടി വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​തേ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗം ഹൗ​സ്ഫു​ൾ ഷോ​ക​ളു​മാ​യി മു​ന്നേ​റു​മ്പോ​ൾ അ​ത് ഇ​ര​ട്ടി മ​ധു​ര​മാ​ണ്. സൈ​ജു കു​റു​പ്പി​ന്‍റെ 150ാം ചി​ത്രം എ​ന്ന പ്ര​ത്യേ​ക​ത​യും മോ​ഹി​നി​യാ​ട്ട​ത്തി​ന് ഉ​ണ്ട്.

ഭ​ര​ത​ൻ​നാ​യ​രു​ടെ മ​ര​ണ​ശേ​ഷ​വും അ​ദ്ദേ​ഹം മു​ൻ​പ് ഉ​ണ്ടാ​ക്കി വെ​ച്ച വേ​റെ പ്ര​ശ്ന​ങ്ങ​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ശ​ശി​ധ​ര​ന്‍റെ​യും, കു​ടും​ബാ​ഗ​ങ്ങ​ളു​ടെ​യും പ​രി​ശ്ര​മ​വും, സം​ശ​യം വി​ട്ടു​മാ​റാ​ത്ത ചി​ല​രെ​ക്കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ക​യും ചെ​യ്യു​ന്ന അ​വ​രു​ടെ അ​വ​സ്ഥ​യും ആ​ണ് ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്.

കൃ​ഷ്ണ​ദാ​സ് മു​ര​ളി​യാ​ണ് ഈ ​ചി​ത്ര​വും സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ​യും, സൈ​ജു കു​റു​പ്പ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സി​ന്‍റെ​യും ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ലി​നി മ​റി​യം ഡേ​വി​ഡ്, അ​നു​പ​മ ബി ​ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ്.

സൈ​ജു കു​റു​പ്പ്, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ജ​ഗ​ദീ​ഷ്, വി​ന​യ് ഫോ​ർ​ട്ട്‌, ബേ​ബി ജീ​ൻ, ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, സ്വാ​തി ദാ​സ് പ്ര​ഭു, ദി​വ്യ നാ​യ​ർ, ശ്രു​തി സു​രേ​ഷ്, ന​ന്ദു പൊ​തു​വാ​ൾ, ജി​നി​ൽ, ജി​വി​ൻ, സ​ന്തോ​ഷ്‌ ഗു​രു​വാ​യൂ​ർ, നി​സ്‌​താ​ർ സേ​ട്ട് എ​ന്നി​വാ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ... 

ചി​ത്ര​ത്തി​ന്‍റെ ര​ച​ന: കൃ​ഷ്ണ​ദാ​സ് മു​ര​ളി, വി​ഷ്ണു ആ​ർ. പ്ര​ദീ​പ്‌. ഛായാ​ഗ്ര​ഹ​ണം : ബ​ബ്ലു അ​ജു. ചി​ത്ര​സം​യോ​ജ​നം : ഷ​ഫീ​ഖ് വി. ​ബി. സം​ഗീ​തം : ഇ​ല​ക്ട്രോ​ണി​ക് കി​ളി.​ക​ലാ​സം​വി​ധാ​നം : ദി​ൽ​ജി​ത് എം. ​ദാ​സ്.​ശ​ബ്ദ​സം​വി​ധാ​നം : ധ​നു​ഷ് നാ​യ​നാ​ർ.​ശ​ബ്ദ​മി​ശ്ര​ണം : വി​പി​ൻ നാ​യ​ർ.​വ​സ്ത്രാ​ല​ങ്കാ​രം : സു​ജി​ത് മ​ട്ട​ന്നൂ​ർ. ച​മ​യം : മ​നോ​ജ് കി​ര​ൺ​രാ​ജ്.

ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ : സാം​സ​ൺ സെ​ബാ​സ്റ്റ്യ​ൻ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ : സ​ൽ​മാ​ൻ കെ. ​എം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : ജി​തേ​ഷ് അ​ഞ്ചു​മ​ന, സ്റ്റി​ൽ​സ് : വി​ഷ്ണു എ​സ്. രാ​ജ​ൻ, മോ​ഷ​ൻ പോ​സ്റ്റ​ർ : ഡോ​ട്ട് VFX സ്റ്റു​ഡി​യോ, പി​ആ​ർ ഓ : ​എ. എ​സ്. ദി​നേ​ശ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ : യെ​ല്ലോ ടൂ​ത്ത്, മീ​ഡി​യ പ്ലാ​നി​ങ് ആ​ൻ​ഡ് കോ​ൺ​ടെ​ന്റ് ഡി​സൈ​ൻ : പ​പ്പ​റ്റ് മീ​ഡി​യ.

Tags : mohiniyattam saiju kurup

Recent News

Corehub Up