x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സാ​യി സൈ​ജു കു​റു​പ്പ്; ആ​രം സി​നി​മ​യ്ക്ക് കോ​ഴി​ക്കോ​ട്ട് തു​ട​ക്ക​മാ​യി


Published: January 16, 2026 11:16 AM IST | Updated: January 16, 2026 11:16 AM IST

പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ര​ജീ​ഷ് പ​ര​മേ​ശ്വ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വ്യാ​ഴാ​ഴ്ച്ച കോ​ഴി​ക്കോ​ട്ട് ആ​രം​ഭി​ച്ചു.

ഗു​ഡ് ഹോ​പ്പ് പ്രൊ​ഡ​ക്ഷ​ൻ​സി​ണെ ബാ​ന​റി​ൽ ഡോ. ​ജു​നൈ​സ് ബാ​ബു​വാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. കോ​ട്ടു​ളി ഹോം ​ഓ​ഫ് ലൗ (​സ്നേ​ഹ​വീ​ട്) എ​ന്ന സ്ഥാ​പ​ന​ത്തി​ൽ ന​ട​ന്ന പൂ​ജാ ച​ട​ങ്ങോ​ടെ​യാ​ണ് ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്.

ച​ല​ച്ചി​ത്ര സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും, ബ​ന്ധു​മി​ത്രാ​ദി ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ൽ, സം​വി​ധാ​യ​ക​ൻ വി.​എം.​വി​നു​വും നാ​ദി​ർ​ഷ​യും ചേ​ർ​ന്ന് ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു കൊ​ണ്ടാ​ണ് പൂ​ജാ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

ഷെ​ൽ​ഫീ​നാ ജു​നൈ​സ്, റം​ലാ ഹ​മീ​ദ് എ​ന്നി​വ​ർ സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ചു. നി​ർ​മാ​താ​വ് ഡോ. ​ജു​നൈ​സ് ബാ​ബു ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി. എം.​കെ. രാ​ഘ​വ​ൻ എം.​പി, വി.​എം. വി​നു, നാ​ദി​ർ​ഷ, സൈ​ജു കു​റു​പ്പ്, ജ​യ​രാ​ജ് വാ​ര്യ​ർ, ഡോ. ​റോ​ഷ​ൻ ബി​ജി​ലി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, അ​സ്ക്ക​ർ അ​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​സ് ക്യൂ​ബ് സാ​ര​ഥി​ക​ളാ​യ ഷെ​റി​ൻ ഗം​ഗാ​ധ​ര​ൻ, ഷെ​നു​ഗ, ഷെ​ർ​ഗ, അ​ഷ​റ​ഫ്‌ പി​ലാ​ക്ക​ൽ, എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സൈ​ജു കു​റു​പ്പാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ഞ്ജു കു​ര്യ​ൻ, സി​ദ്ദി​ഖ്, സു​ധീ​ഷ്, മീ​രാ വാ​സു​ദേ​വ്, അ​ഷ്ക്ക​ർ അ​ലി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, ദി​നേ​ശ് പ്ര​ഭാ​ക​ർ, മ​നോ​ജ് കെ.​യു, ജ​യ​രാ​ജ് വാ​ര്യ​ർ, അ​പ്പു​ണ്ണി ശ​ശി, കോ​ഴി​ക്കോ​ട് ജ​യ​രാ​ജ്, ഉ​ണ്ണി ലാ​ലു, ഗോ​കു​ല​ൻ ഹ​രി​ത്, സു​ര​ഭി സ​ന്തോ​ഷ്, ര​മാ​ദേ​വി, അ​ൻ​ഷ മോ​ഹ​ൻ, മാ​സ്റ്റ​ർ ആ​ദം എ​റി​ക്ക് എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സു​ഗീ​ത് സം​വി​ധാ​നം ചെ​യ്ത കി​നാ​വ​ള്ളി എ​ന്ന ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ വി​ഷ്ണു രാ​മ​ച​ന്ദ്ര​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന​ങ്ങ​ൾ - കൈ​ത​പ്രം, ജി​സ് ജോ​യ്, ജോ​പോ​ൾ. സം​ഗീ​തം - രോ​ഹി​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജെ​യ്ക്സ് ബി​ജോ​യു​ടെ പ്ര​ധാ​ന സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​ന്ന രോ​ഹി​ത് സ്വ​ത​ന്ത്ര സം​ഗീ​ത സം​വി​ധാ​യ​ക​നാ​കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ - ബാ​ബു പി​ള്ള, കോ​സ്റ്റ്യൂം ഡി​സൈ​ൻ- സു​ജി​ത് മ​ട്ട​ന്നൂ​ർ. മേ​ക്ക​പ്പ്-​മ​നോ​ജ്‌ കി​ര​ൺ രാ​ജ്. സ്റ്റി​ൽ​സ് - സി​ബി ചീ​ര​ൻ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ബി​ൻ കൃ​ഷ്ണ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ -മെ​ഹ്മൂ​ദ് കാ​ലി​ക്ക​ട്ട്. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - ഷാ​ജി കൊ​ല്ലം. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ. നി​കേ​ഷ് നാ​രാ​യ​ണ​ൻ. കോ​ഴി​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : Aaram movie saiju kurup

Recent News

Corehub Up