Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salaries

പരാതികൾ തിരിച്ചയച്ച സംഭവം; ‘സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​മ്പ​​​ളം പി​​​ടി​​​ച്ചു​​​വ​​​യ്ക്ക​​​ണം’

ആ​​​ലു​​​വ: കാ​​​വ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ സ​​​മ​​​യ​​​ത്ത് ര​​​ജി​​​സ്ട്രേ​​​ഡ് ക​​​ത്തു​​​ക​​​ള​​​ട​​​ക്കം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ൾ തി​​​രി​​​ച്ച​​​യ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പ്.

2026 മേ​​​യ് നാ​​​ലു​​​മു​​​ത​​​ൽ കാ​​​വ​​​ൽ മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം പൂ​​​ർ​​​ണ​​​മാ​​​യും പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​ൽ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ തി​​​ര​​​ക്കി​​​ലാ​​​യി​​​രി​​​ക്കാം ഓ​​​ഫീ​​​സ് ത​​​പാ​​​ൽ കൈ​​​പ്പ​​​റ്റാ​​​തി​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​​ത്തി​​​യ​​​താ​​​യി കാ​​​ണി​​​ച്ചാ​​​ണ് കാ​​​വ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് ക​​​ത്തു​​​ക​​​ൾ കൈ​​​പ്പ​​​റ്റാ​​​തെ തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ജ​​​യ്സിം​​​ഗ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫി​​​ന്‍റെ ഭാ​​​ര്യ ഷ​​​ഫ്‌​​​ന അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ര​​​ജി​​​സ്ട്രേ​​​ഡ് ക​​​ത്തു​​​ക​​​ൾ, ഓ​​​ഫീ​​​സ്‌ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കാ​​​ണി​​​ച്ചാ​​​ണ് തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, അ​​​തേ​​​ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ർ ജോ​​​ലി ചെ​​​യ്ത​​​താ​​​യി കാ​​​ണി​​​ച്ച് ആ​​​നു​​​കൂ​​​ല്യം നേ​​​ടി​​​യ​​​ത​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​ഡ്വ. കു​​​ള​​​ത്തൂ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​രെ​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ഭൂ​​​രി​​​പ​​​ക്ഷം ല​​​ഭി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പു​​​തി​​​യ സ​​​ർ​​​ക്കാ​​​ർ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​തു​​​വ​​​രെ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ ഗ​​​വ​​​ർ​​​ണ​​​ർ കാ​​​വ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​നു ല​​​ഭി​​​ച്ച ക​​​ത്തു​​​ക​​​ൾ കാ​​​വ​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് കൈ​​​പ്പ​​​റ്റാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ത​​​പാ​​​ൽ വ​​​കു​​​പ്പ് തി​​​രി​​​ച്ച​​​യ​​​ച്ച​​​ത്. ഇ​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്ക് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

District News

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ശ​ന്പ​ളം മു​ട​ങ്ങി​യി​ട്ട് മൂ​ന്നു മാ​സം

ഉ​പ്പു​ത​റ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മൂ​ന്നു മാ​സ​മാ​യി കൂ​ലി കി​ട്ടു​ന്നി​ല്ല. കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ക്കാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണം.ഒ​ക്ടോ​ബ​ർ പ​കു​തി​യി​ലാ​ണ് അ​വ​സാ​ന​മാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കൂ​ലി കി​ട്ടി​യ​ത്. പി​ന്നീ​ടു​ള്ള 30 പ​ണി​യു​ടെ കൂ​ലി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കി​ട്ടാ​നു​ള്ള​ത്.

മേ​റ്റ് മാ​ർ​ക്ക് 50 ദി​വ​സ​ത്തെ അ​ല​വ​ൻ​സും കി​ട്ടാ​നു​ണ്ട്. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്ത പ​ണി​ക​ളു​ടെ രേ​ഖ​ക​ൾ കൃ​ത്യസ​മ​ത്ത് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മു​ഖേ​ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്.

ഒ​രു വ​ർ​ഷം മു​ൻ​പുവ​രെ ഓ​രോ മ​സ്റ്റ​റോ​ളി​ലും ഏ​ഴു​ദി​വ​സ​ത്തി​ന​കം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ കി​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, മൂ​ന്ന് മ​സ്റ്റ​റോ​ളി​ന്‍റെ പ​ണി​യു​ടെ കൂ​ലി​യാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കാ​തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ണി​യെ മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​ത്. കേ​ന്ദ്ര ഫ​ണ്ട് കി​ട്ടി​യാ​ലേ തൊ​ഴി​ലാ​ളി​ക​ൾ​ക്കും മേ​റ്റ് മാ​ർ​ക്കും കൂ​ലി കി​ട്ടു​ക​യു​ള്ളു. വൈ​കാ​തെ ഫ​ണ്ട് ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഇ​ടു​ക്കി ജി​ല്ല ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു.

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൈപ്പറ്റാനാവില്ലെന്ന് ഹൈക്കോടതി

കൊ​​ച്ചി: എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ അ​​ധ്യാ​​പ​​ക​​ര്‍ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധ്യ​​ക്ഷ സ്ഥാ​​ന​​ത്തു​​ള്ള കാ​​ല​​യ​​ള​​വി​​ല്‍ ഓ​​ണ​​റേ​​റി​​യം കൈ​​പ്പ​​റ്റു​​ന്ന​​തി​​നൊ​​പ്പം അ​​ധ്യാ​​പ​​ക​​നെ​​ന്ന നി​​ല​​യി​​ലും ശ​​മ്പ​​ളം കൈ​​പ്പ​​റ്റാ​​നാ​​കി​​ല്ലെ​​ന്ന് ഹൈ​​ക്കോ​​ട​​തി.

കോ​​ഴി​​ക്കോ​​ട് ന​​രി​​ക്കു​​നി എ​​എം​​എ​​ല്‍പി സ്‌​​കൂ​​ള്‍ മു​​ന്‍ ഹെ​​ഡ്മി​​സ്ട്ര​​സ് വി. ​​ഖ​​ദീ​​ജ​​യ്ക്ക് ഒ​​രേ സ​​മ​​യം ര​​ണ്ട് പ്ര​​തി​​ഫ​​ല​​വും അ​​നു​​വ​​ദി​​ച്ച സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വ് റ​​ദ്ദാ​​ക്കി​​യാ​​ണ് ജ​​സ്റ്റീ​​സ് അ​​നി​​ല്‍.​​കെ. ന​​രേ​​ന്ദ്ര​​ന്‍, ജ​​സ്റ്റീ​​സ് എ​​സ്. മു​​ര​​ളി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ചി​​ന്‍റെ ഉ​​ത്ത​​ര​​വ്.

2010 ന​​വം​​ബ​​ര്‍ എ​​ട്ടു മു​​ത​​ല്‍ 2012 ന​​വം​​ബ​​ര്‍ 21 വ​​രെ ഖ​​ദീ​​ജ മ​​ട​​വൂ​​ര്‍ ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ചു​​മ​​ത​​ല വ​​ഹി​​ച്ചി​​രു​​ന്നു. ഈ ​​കാ​​ല​​യ​​ള​​വി​​ൽ സ്‌​​കൂ​​ളി​​ല്‍ നി​​ന്ന് അ​​വ​​ധി​​യെ​​ടു​​ത്തി​​രു​​ന്നെ​​ങ്കി​​ലും പ്ര​​സി​​ഡ​​ന്‍റ് എ​​ന്ന നി​​ല​​യി​​ലു​​ള്ള ഓ​​ണ​​റേ​​റി​​യ​​ത്തി​​നൊ​​പ്പം അ​​ധ്യാ​​പി​​ക എ​​ന്ന നി​​ല​​യി​​ലു​​ള്ള ശ​​മ്പ​​ള​​വും അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

എ​​ന്നാ​​ല്‍, ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധ്യ​​ക്ഷ പ​​ദ​​വി വ​​ഹി​​ക്കു​​ന്ന​​വ​​ര്‍ക്ക് ശ​​മ്പ​​ള​​ത്തി​​ന് അ​​ര്‍ഹ​​ത​​യി​​ല്ലെ​​ന്ന് വ്യ​​ക്ത​​മാ​​ക്കി 2008 മാ​​ര്‍ച്ച് 15ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ സ​​ര്‍ക്കാ​​ര്‍ ഈ ​​ആ​​വ​​ശ്യം ത​​ള്ളി. ഈ ​​ന​​ട​​പ​​ടി ചോ​​ദ്യം ചെ​​യ്ത് ന​​ല്‍കി​​യ ഹ​​ര്‍ജി​​യി​​ല്‍ ഖ​​ദീ​​ജ​​യ്ക്ക് അ​​നു​​കൂ​​ല​​മാ​​യി സിം​​ഗി​​ള്‍ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​ട്ടു. ഇ​​തി​​നെ​​തി​​രെ​​യാ​​ണ് സ​​ര്‍ക്കാ​​ര്‍ അ​​പ്പീ​​ല്‍ ന​​ല്‍കി​​യ​​ത്.

Latest News

Corehub Up