x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സു​മാ​രു​ടെ ശമ്പളം: മി​നി​മം വേ​ജ​സ് ആ​ക്ട് പ​രി​ഷ്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ്ഡെസ്ക്
Published: June 30, 2026 04:23 AM IST | Updated: June 30, 2026 04:23 AM IST

ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ നഴ്സു​​​മാ​​​രു​​​ടെ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മി​​​നി​​​മം വേ​​​ജ​​​സ് ആ​​​ക്ട് പ​​​രി​​​ഷ്ക​​​രി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഇ​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത്, സ​​​മ​​​രം ചെ​​​യ്യു​​​ന്ന ന​​​ഴ്സു​​​മാ​​​ർ സ​​​മ​​​ര​​​ത്തി​​​ൽനി​​​ന്നു പി​​​ന്മാറ​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​രോ​​​ഗ്യരം​​​ഗ​​​ത്ത് ഇ​​​ത്ര​​​യേ​​​റെ പു​​​രോ​​​ഗ​​​തി​​​യു​​​ണ്ടാ​​​ക്കി​​​യി​​​ട്ടും കേ​​​ര​​​ള​​​ത്തി​​​ന് എ​​​യിം​​​സ് ല​​​ഭി​​​ക്കാ​​​ത്ത​​​ത് ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​യിം​​​സ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​ട​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത​​​യയ്ക്കും.

നാലു സ്ഥ​​​ല​​​ങ്ങ​​​ൾ ഇ​​​തി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽനി​​​ന്ന് കേ​​​ന്ദ്ര​​​സം​​​ഘം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്തു ന​​​ൽ​​​കു​​മെ​​ന്നും മു​​ര​​ളീ​​ധ​​ര​​ൻ പ​​റ​​ഞ്ഞു.

Tags : Nurses salaries K. Muralidharan Minimum Wages

Recent News

Corehub Up