District News
തൃക്കരിപ്പൂർ: യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃക്കരിപ്പൂരിൽ ആവേശ തുടക്കം. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സ്ഥാനാർഥിക്ക് നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്ന് ഉജ്വല സ്വീകരണം നൽകി. വൈകുന്നേരം 4.30ഓടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ സ്ഥാനാർഥിയെ എടുത്തുയർത്തിയും കൈപിടിച്ചും നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ ചേർന്നാണ് വരവേറ്റത്. തുടർന്ന് പ്രവർത്തകരുടെ മുദ്രാവാക്യം വിളികളോടെ ബാൻഡുമേളങ്ങളുടെ അകമ്പടിയിൽ
തുറന്ന വാഹനത്തിൽ ടൗണിൽ റോഡ് ഷോ നടത്തി. തങ്കയം മുക്ക് ചുറ്റി ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സ്ഥാനാർഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമേന്തി പ്രവർത്തകരും നേതാക്കളും അണിനിരന്നു.തുർന്ന് ബസ് സ്റ്റാൻഡിൽ നടന്ന യോഗത്തിൽ യുഡിഎഫ് ചെയർമാൻ എ.ജി.സി. ബഷീർ അധ്യക്ഷതവഹിച്ചു.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ തീരുമാനത്തെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണെന്നും സന്ദീപ് വാര്യർ കുറിച്ചു.
സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സന്ദീപ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ. കോടതി പറയുന്ന ഏത് ഉപാധിയും അംഗീകരിക്കും. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യർജിയിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അഭിഭാഷകനാണ് സന്ദീപിനായും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അതേസമയം സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ.സി.റിയാസുദ്ദീൻ ഡിജിപിക്ക് പരാതി നൽകി. നേരത്തെ കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: ലൈംഗീക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ പെൺകുട്ടി വിവാഹമോചിതയാണെന്ന് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത് തെറ്റാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ.
യുവതിയും ഭർത്താവും മാസങ്ങളോളും തിരുവനന്തപുരത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍ ഇപ്പോഴും വിവാഹമോചിതരല്ല. താന്‍ വിവാഹത്തില്‍ പങ്കെടുത്ത ആളാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചു.
അറിയാവുന്ന ഇത്രയും സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ കുറ്റബോധം എന്നെ വേട്ടയാടും. അതുകൊണ്ട് മാത്രം പറഞ്ഞതാണെന്നും സന്ദീപ് വാര്യര്‍ അറിയിച്ചു.
District News
മട്ടന്നൂർ: യുഡിഎഫിന്റെ തിരിച്ചു വരവ് ജനങ്ങൾ ആഗ്രഹിക്കുന്നതായി കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. യുഡിഎഫ് കീഴല്ലൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൊതേരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് 10 വർഷ കാലമായി തുടരുന്ന ഇടതു ഭരണത്തിൽ ജനങ്ങൾക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ച ഭരണത്തിനെതിരേ വലിയ പ്രതിഷേധമാണ്. സമഗ്ര മേഖലകളും തകർന്നടിഞ്ഞെന്നും ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ച് നൽകുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും സന്ദീപ് വാര്യർ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ സി. ഹേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.വി. രവീന്ദ്രൻ, സുരേഷ് മാവില, എൻ.സി. സുമോദ്, ഫർസീൻ മജീദ്, വി. സുരേഷ് ബാബു, ശുഹൈബ് കൊതേരി, എ.കെ. ദീപേഷ്, കെ. പ്രശാന്തൻ, യാക്കൂബ് എളമ്പാറ തുടങ്ങിയവർ പങ്കെടുത്തു.