തിരുവനന്തപുരം: ലോക്സഭയിൽ രാഹുൽ ഗാന്ധി ചെയ്തതിന് സമാനമായി, കൈയിൽ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യരുടെ സത്യപ്രതിജ്ഞ. ഇംഗ്ലീഷിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
പ്രതിജ്ഞയ്ക്ക് ശേഷം 'ജയ് ഹിന്ദ്', 'ജയ് സംവിധാൻ' എന്നീ മുദ്രാവാക്യങ്ങൾ കൂടി മുഴക്കിയാണ് സന്ദീപ് വാര്യർ സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിന് ശേഷമുള്ള സന്ദീപ് വാര്യരുടെ ഈ ഭരണഘടനാ മോഡൽ സത്യപ്രതിജ്ഞ ഇതിനകം തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
Tags : Sandeep Warrier Trikaripur MLA Oath Taking Latest News