x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സന്ദീപ് വാര്യർക്ക് വധഭീഷണി; വെടിവച്ചു കൊല്ലുമെന്ന് മുന്നറിയിപ്പ്


Published: May 31, 2026 08:52 PM IST | Updated: May 31, 2026 08:52 PM IST

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർക്ക് നേരെ ഫോണിലൂടെ വധഭീഷണി. വെടിവെച്ചു കൊല്ലുമെന്നാണ് ഫോൺ കോളിലൂടെ ഉയർന്ന ഭീഷണി.

വധഭീഷണിയുണ്ടായ സാഹചര്യത്തിൽ ചന്തേര പോലീസ് ഔദ്യോഗികമായി കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഫോൺ കോളിന് പിന്നിൽ ഒരു കൊല്ലം സ്വദേശിയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

വാരണാസിയിൽ നിന്നാണ് ഇയാൾ എംഎൽഎയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. തനിക്ക് നേരെ ഉണ്ടായ വധഭീഷണിക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകനാണെന്ന് സന്ദീപ് വാര്യർ ആരോപിച്ചു.

രാഷ്ട്രീയമായ ഈ ആരോപണങ്ങൾക്കിടയിൽ, ഫോൺ കോളിന്‍റെ ഉറവിടത്തെക്കുറിച്ചും പ്രതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കണ്ടെത്താനായി ചന്തേര പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags : Sandeep Warrier death shot dead

Recent News

Corehub Up