x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്ദീ​പ് വാ​ര്യ​ർ മ​ല​യോ​ര​ത്ത്


Published: March 23, 2026 02:10 AM IST | Updated: March 23, 2026 02:10 AM IST

തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ വോട്ട് അഭ്യർഥിക്കാനെത്തിയപ്പോൾ.

ചി​റ്റാ​രി​ക്കാ​ൽ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​വും കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വി​ല​ത്ത​ക​ർ​ച്ച​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും മ​ല​യോ​ര​മേ​ഖ​ല​യെ വ​രി​ഞ്ഞു മു​റു​ക്കു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം വ​രു​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ന​ട​പ​ടി​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്നും തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ന്ദീ​പ് വാ​ര്യ​ർ ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ര്യ​ട​ന​ത്തി​ൽ പ​റ​ഞ്ഞു. വെ​റു​പ്പും വി​ദ്വേ​ഷ​വും വെ​ടി​ഞ്ഞ് മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ത​നി​ക്കെ​തി​രേ സി​പി​എം വി​ദ്വേ​ഷ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​റ്റാ​രി​ക്കാ​ലി​ൽ നി​ന്നു തു​ട​ങ്ങി​യ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി, കി​രാ​തേ​ശ്വ​ര ധ​ർ​മ​ശാ​സ്ത ക്ഷേ​ത്രം, നീ​ലം​പാ​റ ജു​മാ മ​സ്ജി​ദ്, പാ​ലാ​വ​യ​ൽ, ചാ​വ​റ​ഗി​രി പ​ള്ളി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി.

Tags : Sandeep Warrier nattuvishesham local news

Recent News

Corehub Up