Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sangamam

Europe

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു

ല​ണ്ട​ൻ: അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഒ​മ്പ​താ​മ​ത് അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു.

ചെ​ൽ​ട്ട​ൺ​ഹാ​മി​ലെ ഷു​ർ​ഡിം​ഗ്ട​ൺ ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ ആ​ല​പി​ച്ച മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്ന പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ത്ര ടെ​ൽ​സ്മോ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഫെ​ലി​ക്സ് ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തു​ട​ർ​ന്ന് ഫ്ലോ​റ​ൻ​സ് ഫെ​ലി​ക്സ്, റാ​ണി ജോ​ജി, ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ, മേ​ഴ്സി ബി​ജു, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, പു​രു​ഷ​ന്മാ​രും വ​നി​ത​ക​ളും പ​ങ്കെ​ടു​ത്ത വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ സം​ഗ​മ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

ആ​ദ്യ​മാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളും പ​ര​സ്പ​രം സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കി​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യും സം​ഗ​മ​ത്തെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കി.

 

Kerala

അയ്യപ്പ സംഗമം: ദേവസ്വം ബോര്‍ഡ് പണം തിരിച്ചുനല്‍കിയെന്ന് മന്ത്രി വാസവൻ

കോ​​​​ട്ട​​​​യം: ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മ​​​​ത്തി​​​​ന് മു​​​​ന്‍കൂ​​​​റാ​​​​യി ന​​​​ല്‍കി​​​​യ പ​​​​ണം ദേ​​​​വ​​​​സ്വം ബോ​​​ർ​​​ഡ് തി​​​​രി​​​​ച്ച​​​​ട​​​​ച്ച​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ ന​​​​ല്‍കി​​​​യ മ​​​​റു​​​​പ​​​​ടി ശ​​​​രി​​​​യാ​​​​ണെ​​​​ന്നും കൃ​​​​ത്യ​​​​മാ​​​​യി ദേ​​​​വ​​​​സ്വം ബോ​​​​ര്‍ഡ് പ​​​​ണം തി​​​​രി​​​​ച്ചു ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​ന്ത്രി വി.​​എ​​ൻ. വാ​​​​സ​​​​വ​​​​ന്‍ കോ​​​​ട്ട​​​​യ​​​​ത്ത് മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷം പ​​​​റ​​​​യാം.

ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും കെ.​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ലും അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളി​​​​ല്‍ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് മാ​​​​പ്പ് പ​​​​റ​​​​യേ​​​​ണ്ടി വ​​​​രും. ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യെ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ ക​​​​യ​​​​റ്റി​​​​യ​​​​വ​​​​ര്‍ക്കാ​​​​ണ് ഇ​​​​പ്പോ​​​​ള്‍ സ​​​​ങ്ക​​​​ട​​​​മെ​​​​ന്നും വാ​​​​സ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ശ​​​​ബ​​​​രി​​​​മ​​​​ല കൊ​​​​ടി​​​​മ​​​​ര നി​​​​ര്‍മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സ് വി​​​​ജി​​​​ല​​​​ന്‍സ് അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണം വ​​​​രു​​​​മ്പോ​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ബോ​​​​ധ്യ​​​​മാ​​​​കു​​​​മെ​​​​ന്നും വാ​​​​സ​​​​വ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ചി​​​​ല ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​ക​​​​ള്‍ ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ട്, ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ സം​​​​ഗ​​​​മം ന​​​​ട​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ക​​​​ള്ള​​​​ത്ത​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തെ​​​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up