x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം ശ​നി​യാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ
Published: June 19, 2026 10:19 AM IST | Updated: June 19, 2026 10:19 AM IST

ല​ണ്ട​ൻ: അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി യു​കെ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​മ്പ​താ​മ​ത് സം​ഗ​മം ശ​നി​യാ​ഴ്ച ചെ​ൽ​ട്ട​ൻ​ഹാ​മി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കു​ടും​ബാം​ഗ​ങ്ങ​ൾ സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കു​വാ​നാ​യി​യാ​ണ് ഒ​ത്തു​ചേ​രു​ന്ന​ത്.

വി​വി​ധ ക​ലാ കാ​യി​ക വി​നോ​ദ പ​രി​പാ​ടി​കൾ ഒരുക്കിയിട്ടുണ്ട്. ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​വും വേ​റി​ട്ടൊ​രു ന​വ്യാ​നു​ഭ​വം ന​ൽ​കി അ​വി​സ്മ​ര​ണീ​യ​മാ​ക്കു​വാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ സം​ഗ​മ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും കൂ​ടാ​തെ വൈ​കു​ന്നേ​ര​മു​ള്ള ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് എ​ത്തി​യി​ട്ടു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മു​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടു​വാ​നും സ്നേ​ഹ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​വാ​നു​മാ​യി ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ക്കു​വാ​നാ​യി പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

സം​ഗ​മ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​നി​യും പേ​രു​ക​ൾ ന​ൽ​കാ​ത്ത​വ​ർ​ക്ക് പ്രോ​ഗ്രാം കോ​ഓർ​ഡി​നേ​റ്റേ​ഴ്‌​സ് ആ​യ റാ​ണി ജോ​ജി, ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ എ​ന്നി​വ​രു​ടെ പ​ക്ക​ൽ പേ​രു​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണ്.

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും വി​വാ​ഹ​ബ​ന്ധ​ങ്ങ​ളി​ലൂ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന പ​ര​മാ​വ​ധി ആ​ളു​ക​ൾ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് സി.എ. ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

യു​കെ​യി​ലെ സം​ഗ​മ​ങ്ങ​ളി​ൽ അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം എ​ക്കാ​ല​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലും മി​ക​വു​റ്റ​താ​യി​രു​ന്നു​വെ​ന്നും ഇ​ത്ത​വ​ണ​ത്തെ​യും സം​ഗ​മം വേ​റി​ട്ടു​നി​ൽ​ക്കു​മെ​ന്ന​തി​ന് സം​ശ​യ​മി​ല്ലെ​ന്നും ഇ​നി​യും പ​ങ്കെ​ടു​ക്കു​വാ​ൻ താത്പ​ര്യ​മു​ള്ള​വ​ർ സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സം​ഗ​മ വേ​ദി​യു​ടെ വി​ലാ​സം: SHURDINGTON COMMUNITY CENTRE, BISHOP ROAD, CHELTENHAM, GL51 4TB. DATE AND TIME: 20/6/2026, 9AM- 5PM.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: C.A.Joseph: 07846747602, Bencylal Cherian: 07423038160, Thomas Philip: 07445887812, Rani Jogi: 07916332669, Telsmon Thadathil: 07727199884.

Tags : Ayarkkunnam Mattakkara Sangamam

Recent News

Corehub Up