x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു

ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ
Published: July 3, 2026 10:51 AM IST | Updated: July 3, 2026 10:51 AM IST

അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം

ല​ണ്ട​ൻ: അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ഒ​മ്പ​താ​മ​ത് അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം വ​ർ​ണാ​ഭ​മാ​യി സ​മാ​പി​ച്ചു.

ചെ​ൽ​ട്ട​ൺ​ഹാ​മി​ലെ ഷു​ർ​ഡിം​ഗ്ട​ൺ ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ ആ​ല​പി​ച്ച മ​തേ​ത​ര​ത്വ​ത്തി​ന്‍റെ സ​ന്ദേ​ശം പ​ക​ർ​ന്ന പ്രാ​ർ​ത്ഥ​നാ ഗാ​ന​ത്തോ​ടെ​യാ​ണ് സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം തെ​ളി​ച്ച് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ത്ര ടെ​ൽ​സ്മോ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഫെ​ലി​ക്സ് ജോ​ൺ, മു​ൻ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

തു​ട​ർ​ന്ന് ഫ്ലോ​റ​ൻ​സ് ഫെ​ലി​ക്സ്, റാ​ണി ജോ​ജി, ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ, മേ​ഴ്സി ബി​ജു, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ, പു​രു​ഷ​ന്മാ​രും വ​നി​ത​ക​ളും പ​ങ്കെ​ടു​ത്ത വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ സം​ഗ​മ​ത്തി​ന് ആ​വേ​ശം പ​ക​ർ​ന്നു.

ആ​ദ്യ​മാ​യി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബ​ങ്ങ​ൾ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളും പ​ര​സ്പ​രം സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കി​യും അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യും സം​ഗ​മ​ത്തെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​ക്കി.

 

K-Rail Survey K-Rail Survey K-Rail Survey K-Rail Survey K-Rail Survey

ടെ​ൽ​സ്മോ​ൻ ത​ട​ത്തി​ൽ ആ​ല​പി​ച്ച അ​ച്ഛ​ന്മാ​രു​ടെ മ​ഹ​ത്വം ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​വും ശ്ര​ദ്ധേ​യ​മാ​യി. കേ​ക്ക് മു​റി​ച്ച് പ​ര​സ്പ​രം പ​ങ്കു​വ​ച്ചും എ​ല്ലാ​വ​ർ​ക്കും വി​ത​ര​ണം ചെ​യ്തും ന​ട​ത്തി​യ ആ​ഘോ​ഷം പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം സ്നേ​ഹോ​ഷ്മ​ള​മാ​യ അ​നു​ഭ​വ​മാ​യി.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കും സി.​എ. ജോ​സ​ഫ്, ബെ​ൻ​സി​ലാ​ൽ ചെ​റി​യാ​ൻ, ജോ​ഷി ക​ണി​ച്ചി​റ​യി​ൽ, ബി​ജു പാ​ല​ക്കു​ള​ത്തി​ൽ, ജോ​ജി ജോ​സ്, ജോ​ർ​ജ് തോ​മ​സ്, ജി​ഷ ജീ​ബി, മേ​ഴ്സി ബി​ജു എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​ക​ൾ നി​റ​ഞ്ഞ സ്വാ​ദി​ഷ്ട​മാ​യ വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്ന​ത് ഏ​വ​രി​ലും ഗൃ​ഹാ​തു​ര​ത ഉ​ണ​ർ​ത്തി. മു​ഴു​വ​ൻ പ​രി​പാ​ടി​ക​ൾ​ക്കും മി​ക​ച്ച അ​വ​ത​ര​ണ ശൈ​ലി​യി​ലൂ​ടെ ആ​ങ്ക​റിം​ഗ് നി​ർ​വ​ഹി​ച്ച റാ​ണി ജോ​ജി ഏ​വ​രു​ടെ​യും അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങി.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്ര​തി​ഭ​ക​ൾ​ക്കും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ഷ ജീ​ബി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സ​മാ​പ​ന​വേ​ള​യി​ൽ, സം​ഗ​മ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം 2027 ജൂ​ൺ 26ന് ​യു​കെ​യി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു​ള്ള പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫി​ന്‍റെ പ്ര​ഖ്യാ​പ​നം കു​ടും​ബാം​ഗ​ങ്ങ​ൾ ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് സ്വീ​ക​രി​ച്ച​ത്.

ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​ത്തോ​ടെ ഒ​മ്പ​താ​മ​ത് അ​യ​ർ​ക്കു​ന്നം - മ​റ്റ​ക്ക​ര സം​ഗ​മം സ​മം​ഗ​ളം പ​ര്യ​വ​സാ​നി​ച്ചു.

Tags : Ayarkkunnam Mattakkara Sangamam

Recent News

Corehub Up