Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sbi

എ​സ്ബി​ഐ​യി​ൽ 25, 26 തീ​യ​തി​ക​ളി​ൽ പ​ണി​മു​ട​ക്ക്

തൃ​​​ശൂ​​​ർ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ ദേ​​​ശീ​​​യ പ​​​ണി​​​മു​​​ട​​​ക്കി​​​ന് ആ​​​ഹ്വാ​​​നം​​​ചെ​​​യ്ത് എ​​​സ്ബി​​​ഐ എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (​​​ബെ​​​ഫി).

സ്ഥി​​​രം​​​ജോ​​​ലി​​​ക​​​ൾ​​​ക്കു പു​​​റം​​​ക​​​രാ​​​ർ ന​​​ൽ​​​ക​​​രു​​​ത്, അ​​​ർ​​​ഹ​​​ത​​​യു​​​ള്ള താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തു​​​ക, സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ​​​നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് 25, 26 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​ത്.

നി​​​ല​​​വി​​​ൽ 2.30 ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രു​​​ള്ള ബാ​​​ങ്കി​​​ൽ ഒ​​​ന്നേ​​​കാ​​​ൽ ല​​​ക്ഷം ജീ​​​വ​​​ന​​​ക്കാ​​​രും ക​​​രാ​​​ർ​​​ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണ്. ഹൗ​​​സ് കീ​​​പ്പിം​​​ഗ്, മെ​​​സ​​​ഞ്ച​​​ർ, സെ​​​ക്യൂ​​​രി​​​റ്റി തു​​​ട​​​ങ്ങി​​​യ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി സ്ഥി​​​രം​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക്ലെ​​​റി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പോ​​​ലും നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ നാ​​​മ​​​മാ​​​ത്ര​​​മാ​​​ണ്. ഈ ​​​ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ ഉ​​​ട​​​ന​​​ടി സ്ഥി​​​ര​​​നി​​​യ​​​മ​​​നം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ർ​​​ഹ​​​ത​​​യു​​​ള്ള താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രെ സ്ഥി​​​ര​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഭാരവാഹികളായ സി. ​​​ജ​​​യ​​​രാ​​​ജ്, ജെ​​​റി​​​ൻ കെ. ​​​ജോ​​​ണ്‍, വി​​​നീ​​​ത, ജ​​​യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ ആവശ്യപ്പെട്ടു.

Business

എസ്ബിഐ ആർബിഒ മാ​വേ​ലി​ക്ക​ര സി​എ​സ്ആ​ർ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി

മാ​വേ​ലി​ക്ക​ര: സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മാ​വേ​ലി​ക്ക​ര റീ​ജ​ണ​ല്‍ ബി​സി​ന​സ് ഓ​ഫീ​സ് (ആ​ര്‍​ബി​ഒ) സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വ പ​ദ്ധ​തി​യു​ടെ (സി​എ​സ്ആ​ര്‍) ഭാ​ഗ​മാ​യി മാ​വേ​ലി​ക്ക​ര റീ​ജ​ണി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന വി​വി​ധ വി​ദ്യാ​ഭ്യാ​സ-​ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി.

പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ള​ക്കു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ഏ​റ​മ​ല്ലി​ക്ക​ര പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നും ര​ണ്ട് ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് 41 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സൈ​ക്കി​ളു​ക​ളും വി​ത​ര​ണം ചെ​യ്തു.

സ്ത്രീ ​ശു​ചി​ത്വ​വും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും ല​ക്ഷ്യ​മി​ട്ട് വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ 2100 പു​ന​രു​പ​യോ​ഗ സാ​നി​റ്റ​റി പാ​ഡു​ക​ളും 11 സാ​നി​റ്റ​റി പാ​ഡ് ഇ​ന്‍​സി​ന​റേ​റ്റ​റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഗ​വ. ജി​എ​ച്ച്എ​സ്എ​സ് മം​ഗ​ലം, ടൗ​ണ്‍ ഗ​വ. യു​പി​എ​സ് കാ​യം​കു​ളം, ഗ​വ. ജി​എ​ച്ച്എ​സ്എ​സ് കാ​യം​കു​ളം, ഗ​വ. ജി​എ​ച്ച്എ​സ്എ​സ് ഇ​ലി​പ്പി​ക്കു​ളം, ഗ​വ. ജി​എ​ച്ച്എ​സ്എ​സ് മാ​വേ​ലി​ക്ക​ര, ഗ​വ. വി​എ​ച്ച്എ​സ്എ​സ് ഫോ​ര്‍ ഗേ​ള്‍​സ് ചെ​ങ്ങ​ന്നൂ​ര്‍, ബി​എ​ഡ് കോ​ള​ജ് കാ​യം​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ത​ര​ണം.

പ​രി​പാ​ടി​യി​ല്‍ റീ​ജ​ണ​ല്‍ മാ​നേ​ജ​ര്‍ സു​ജി​ത്, ചീ​ഫ് മാ​നേ​ജ​ര്‍ (ഓ​പ്പ​റേ​ഷ​ന്‍​സ്) വി​ജി, മാ​നേ​ജ​ര്‍ (എ​ച്ച്ആ​ര്‍) ഷൈ​നി, പ്ര​മൈ​സ​സ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ര്‍ എം.പി. അ​രു​ൺ, സ്‌​പെ​ഷല്‍ അ​സോ​സി​യേ​റ്റ് ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Business

2030ഓടെ ഇന്ത്യ ഉയർന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയരും: എസ്ബിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​പ​​​തി​​​റ്റാ​​​ണ്ടി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ ഉ​​​യ​​​ർ​​​ന്ന-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്ത്യ ഉ​​​യ​​​രു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ റി​​​പ്പോ​​​ർ​​​ട്ട്.

2030ഓ​​​ടെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ശ​​​രാ​​​ശ​​​രി പ്ര​​​തി​​​ശീ​​​ർ​​​ഷ വ​​​രു​​​മാ​​​നം 4000 ഡോ​​​ള​​​ർ (3.63 ല​​​ക്ഷം രൂ​​​പ) തൊ​​​ടു​​​മെ​​​ന്നും ചൈ​​​ന, ഇ​​​ന്തോ​​​നേ​​​ഷ്യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ള​​​ട​​​ങ്ങു​​​ന്ന പ​​​ട്ടി​​​ക​​​യി​​​ലേ​​​ക്ക് നാ​​​ലു​​​വ​​​ർ​​​ഷ​​​ത്തി​​​ന​​​കം എ​​​ത്തു​​​മെ​​​ന്നും എ​​​സ്ബി​​​ഐ​​​യു​​​ടെ റി​​​സ​​​ർ​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

2028ഓ​​​ടെ ഇ​​​ന്ത്യ ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ മൂ​​​ന്നാ​​​മ​​​ത്തെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യാ​​​യി മാ​​​റു​​​ന്ന​​​തി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

മൊ​​​ത്ത ദേ​​​ശീ​​​യ​​​വ​​​രു​​​മാ​​​ന​​​ത്തെ (ജി​​​എ​​​ൻ​​​ഐ) അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ്ര​​​തി​​​ശീ​​​ർ​​​ഷ​​​വ​​​രു​​​മാ​​​നം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 1,135 ഡോ​​​ള​​​റി​​​ൽ താ​​​ഴെ പ്ര​​​തി​​​ശീ​​​ർ​​​ഷ​​​വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 1136-4495 ഡോ​​​ള​​​റി​​​നി​​​ട​​​യി​​​ലു​​​ള്ള​​​ത് കു​​​റ​​​ഞ്ഞ-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 4496-13935 ഡോ​​​ള​​​ർ വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന-​​​ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ​​​മാ​​​യും 13935 ഡോ​​​ള​​​റി​​​നു​​​മു​​​ക​​​ളി​​​ൽ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​യെ ഉ​​​യ​​​ർ​​​ന്ന വ​​​രു​​​മാ​​​ന​​​മു​​​ള്ള രാ​​​ജ്യ മായു​​​മാ​​​ണ് ലോ​​​ക​​​ബാ​​​ങ്ക് പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്.

Kerala

ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗി​ന് സ​ർ​വീ​സ് ചാ​ർ​ജ് വ​രു​ന്നു

പ​ര​വൂ​ർ: ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് വ​ഴി​യു​ള്ള ഇ​മ്മീ​ഡി​യ​റ്റ് പേ​യ്മെ​ന്‍റ് സ​ർ​വീ​സി​ക​ൾ​ക്ക് (ഐ​എം​പി​എ​സ് ) സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്ക​ൻ എ​സ്ബി​ഐ. നി​ല​വി​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ സൗ​ജ​ന്യ​മാ​ണ്.

ഇ​താ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ലാ ബാ​ങ്കാ​യ എ​സ്ബി​ഐ സേ​വ​ന നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി മാ​റ്റം വ​രു​ത്താ​ൻ പോ​കു​ന്ന​ത്. 25,000 മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക്കാ​ണ് ഇ​നി സ​ർ​വീ​സ് ചാ​ർ​ജ് കൊ​ടു​ക്കേ​ണ്ടി വ​രി​ക.

25, 000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ഐ​എം​പി എ​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ര​ണ്ട് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് ഈ​ടാ​ക്കു​ക. ഒ​ന്നു​മു​ത​ൽ ര​ണ്ട് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ത്ത​രം ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് ആ​റു രൂ​പ​യും ജി​എ​സ്ടി​യും സ​ർ​വീ​സ് ചാ​ർ​ജാ​യി ഈ​ടാ​ക്കും.

ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ത്തു രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് സേ​വ​ന നി​ര​ക്കാ​യി ഈ​ടാ​ക്കു​ക. ഇ​ത് ഫെ​ബ്രു​വ​രി 15 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്നാ​ണ് എ​സ്ബി​ഐ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഒ​രു ദി​വ​സം ഐ​എം​പി​എ​സ് ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി ന​ട​ത്താ​ൻ സാ​ധി​ക്കു​ക.

ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ൾ വ​ഴി​യു​ള്ള ഐ​എം​പി​എ​ന്ന് ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ​ക്ക് നി​ല​വി​ലെ രീ​തി തു​ട​രും. 1,000 രൂ​പ വ​രെ​യു​ള്ള ട്രാ​ൻ​സാ​ക്ഷ​നു​ക​ൾ ബ്രാ​ഞ്ചു​ക​ൾ വ​ഴി സൗ​ജ​ന്യ​മാ​യി ന​ട​ത്താം. 1,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യു​ള്ള ഇ​ട​പാ​ടി​ന് നാ​ല് രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്.

ഒ​ന്നു മു​ത​ൽ ര​ണ്ട് ല​ക്ഷം വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 12 രൂ​പ​യും ജി​എ​സ്ടി​യും ഫീ​സ് ഈ​ടാ​ക്കും. ര​ണ്ട് മു​ത​ൽ അ​ഞ്ച് ല​ക്ഷാ വ​രെ​യു​ള്ള ബ്രാ​ഞ്ച് ഇ​ട​പാ​ടു​ക​ൾ​ക്ക് 20 രൂ​പ​യും ജി​എ​സ്ടി​യു​മാ​ണ് നി​ര​ക്ക്.

Business

പ​​ലി​​ശനി​​ര​​ക്ക് കു​​റ​​ച്ച് എ​​സ്ബി​​ഐ, ഐ​​ഒ​​ബി

മും​​ബൈ: സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യും ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്കും പ​​ലി​​ശ​​നി​​ര​​ക്കു​​ക​​ൾ കു​​റ​​ച്ചു. റി​​സ​​ർ​​വ് ബാ​​ങ്ക് റീ​​പോ നി​​ര​​ക്ക് കു​​റ​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ന​​ട​​പ​​ടി. തി​​ങ്ക​​ളാ​​ഴ്ച പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും.

വാ​​യ്പാ​​പ​​ലി​​ശ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളാ​​യ എം​​സി​​എ​​ൽ​​ആ​​ർ, ആ​​ർ​​എ​​ൽ​​എ​​ൽ​​ആ​​ർ, ബേ​​സ്റേ​​റ്റ് തു​​ട​​ങ്ങി​​യ​​വ​​യി​​ലാ​​ണ് മാ​​റ്റം. ഈ ​​വി​​ഭാ​​ഗ​​ത്തി​​ൽ നി​​ല​​വി​​ൽ വാ​​യ്പ​​യു​​ള്ള​​വ​​ർ​​ക്കും പു​​തു​​താ​​യി വാ​​യ്പ എ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കും നേ​​ട്ട​​മാ​​ണ് ബാ​​ങ്കി​​ന്‍റെ തീ​​രു​​മാ​​നം. അ​​തേ​​സ​​മ​​യം, എ​​ഫ്ഡി​​യു​​ടെ പ​​ലി​​ശ​​നി​​ര​​ക്കി​​ലും ബാ​​ങ്ക് മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​ണ്ട്.

എ​​സ്ബി​​ഐ​​യു​​ടെ ഇളവ്

മാ​​ർ​​ജി​​ന​​ൽ കോ​​സ്റ്റ് ഓ​​ഫ് ഫ​​ണ്ട്സ് ബേ​​സ്ഡ് ലെ​​ൻ​​ഡിം​​ഗ് റേ​​റ്റ് (എം​​സി​​എ​​ൽ​​ആ​​ർ) അ​​ഞ്ചു ബേ​​സി​​സ് പോ​​യി​​ന്‍റി​​ന്‍റെ് കു​​റ​​വ​​വ​​രു​​ത്തി. എ​​ക്സ്റ്റേ​​ണ​​ൽ ബെ​​ഞ്ച്മാ​​ർ​​ക്ക് ലെ​​ൻ​​ഡിം​​ഗ് റേ​​റ്റ് (ഇ​​ബി​​എ​​ൽ​​ആ​​ർ) 25 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​ച്ചു. ഇ​​ത് റി​​പ്പോ ലി​​ങ്ക് വാ​​യ്പ​​ക​​ളി​​ൽ കു​​റ​​വു​​ണ്ടാ​​ക്കു​​ന്നു.

എ​​സ്ബി​​ഐ സ്ഥി​​ര​​നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ (എ​​ഫ്ഡി) പ​​ലി​​ശ​​യും കു​​റ​​ച്ചു. ഇ​​തു​​പ്ര​​കാ​​രം രണ്ടു വ​​ർ​​ഷം മു​​ത​​ൽ മൂന്നു വ​​ർ​​ഷ​​ത്തി​​ൽ താ​​ഴെ​​വ​​രെ കാ​​ലാ​​വ​​ധി​​യു​​ള്ള നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് അഞ്ച് ബേസിസ് പോയി ന്‍റാണ് കുറച്ചത്.

എ​​സ്ബി​​ഐ ‘​​അ​​മൃ​​ത് വൃ​​ഷ്ടി’​​യു​​ടെ പ​​ലി​​ശ​​നി​​ര​​ക്ക് 444 ദി​​വ​​സ​​ത്തെ നി​​ക്ഷേ​​പ​​ത്തി​​ന് 6.60ൽനി​​ന്ന് 6.45 ശ​​ത​​മാ​​ന​​മാ​​യും കു​​റ​​ച്ചി​​ട്ടു​​ണ്ട്. സൂ​​പ്പ​​ർ സീ​​നി​​യേ​​ഴ്സി​​ന് ന​​ൽ​​കു​​ന്ന പ​​ലി​​ശ 7.20ൽ ​​നി​​ന്ന് 7.05 ശ​​ത​​മാ​​ന​​ത്തി​​ലേ​​ക്കും കു​​റ​​യും.

ഐ​​ഒ​​ബി​​യു​​ടെ ഇ​​ള​​വ്

ഐ​​ഒ​​ബി റി​​പ്പോ ലി​​ങ്ക്ഡ് ലെ​​ൻ​​ഡിം​​ഗ് റേ​​റ്റ് (ആ​​ർ​​എ​​ൽ​​എ​​ൽ​​ആ​​ർ) 25 ബേ​​സി​​സ് പോ​​യി​​ന്‍റ് കു​​റ​​ച്ച് 8.10 ശ​​ത​​മാ​​ന​​മാ​​ക്കി. മൂ​​ന്നു മാ​​സം മു​​ത​​ൽ മൂ​​ന്നു വ​​ർ​​ഷം വ​​രെ​​യു​​ള്ള എം​​സി​​എ​​ൽ​​ആ​​റി​​ൽ അ​​ഞ്ചു ബേ​​സി​​സ് പോ​​യി​​ന്‍റെ കു​​റ​​വും വ​​രു​​ത്തും.

CAREER DEEPIKA

SBI 996 ഓ​ഫീ​സ​ർ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് കേ​ഡ​ർ ഓ​ഫീ​സ​ർ ത​സ്‌​തി​ക​യി​ൽ അ​വ​സ​രം. 996 ഒ​ഴി​വ്. ഡി​സം​ബ​ർ 23 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേക്ഷി​ക്കാം. 5 വ​ർ​ഷ​ത്തെ ക​രാ​ർ നി​യ​മ​ന​മാ​ണ്. കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടാം.

വി​പി-വെ​ൽ​ത്ത് (എ​സ്ആ​ർ​എം). എ​വി​പി-​വെ​ൽ​ത്ത് (ആ​ർ​എം), കസ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്സി​ക്യു​ട്ടീ​വ് ത​സ്‌​തി​ക​ക​ളി​ലാ​ണ് അ​വ​സ​രം. വി​പി വി​ഭാ​ഗ​ത്തി​ൽ 506 ഒ​ഴി​വും എ​വി​പി വി​ഭാ​ഗ​ത്തി​ൽ 206 ഒ​ഴി​വു​മാ​ണു​ള്ള​ത്.

ഈ ​ര​ണ്ടു ത​സ്‌​തി​ക​യി​ൽ ജോ​ലി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്കാ​ണ് അ​വ​സ​രം. ക​സ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​സ്‌​തി​ക​യി​ൽ 284 ഒ​ഴി​വി​ൽ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​നും അ​വ​സ​ര​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​നു കീ​ഴി​ൽ 112 ഒ​ഴി​വു​ക​ളു​ണ്ട്. വി​പി-വെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ൽ 66 ഒ​ഴി​വും എ​വി​പി-വെ​ൽ​ത്ത് വി​ഭാ​ഗ​ത്തി​ൽ 11 ഒ​ഴി​വും കസ്റ്റ​മ​ർ റി​ലേ​ഷ​ൻ​ഷി​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് വി​ഭാ​ഗ​ത്തി​ൽ 35 ഒ​ഴി​വു​മാ​ണു തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ളി​ൽ ഉ​ള്ള​ത്.

യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 2025 മേ​യ് ഒ​ന്ന് അ​ടി​സ്‌​ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും.

വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: www.bank.sbi, www.sbi.co.in

National

വായ്പാതട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അനിൽ അംബാനിക്കു പിന്നാലെ ഇഡി

ന്യൂ​​​ഡ​​​ൽ​​​ഹി: വായ്പാ ത​​​ട്ടി​​​പ്പും ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യ​​​വ​​​സാ​​​യ​​​പ്ര​​​മു​​​ഖ​​​ൻ അ​​​നി​​​ൽ അം​​​ബാ​​​നി​​​യെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​പ്പി​​​ച്ച് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി).

കേ​​​സി​​​ന്‍റെ ര​​​ണ്ടാം​​​വ​​​ട്ട ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നാ​​​യി ഈ​​​ മാ​​​സം 14ന് ​​​ഹാ​​​ജ​​​രാ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​യി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​നു (പി​​​എം​​​എ​​​ൽ​​​എ) കീ​​​ഴി​​​ൽ അ​​​നി​​​ലി​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്ന് ഇ​​​ഡി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​ക​​​ൾ എ​​​സ്ബി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്നെ​​​ടു​​​ത്ത വാ​​​യ്പ​​​ക​​​ളു​​​ടെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.

റി​​​ല​​​യ​​​ൻ​​​സ് ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​റും റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂണി​​​ക്കേ​​​ഷ​​​ൻ​​​സും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കു​​​ക​​​ളി​​​ൽ​​​നി​​​ന്ന് വായ്പയെ ടുക്കുകയും ഇ​​​തി​​​ൽ​​​നി​​​ന്നു​​​ള്ള വ​​​ലി​​​യൊ​​​രു ശ​​​ത​​​മാ​​​നം തു​​​ക മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് മ​​​റ്റു ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്ക് മ​​​റി​​​ച്ചു​​​വെ​​​ന്നു​​​മാ​​​ണ് ആ​​​രോ​​​പ​​​ണം.

ഇ​​​ഡി ന​​​ൽ​​​കു​​​ന്ന വി​​​വ​​​ര​​​മ​​​നു​​​സ​​​രി​​​ച്ച് വാ​​​യ്പ​​​യാ​​​യെ​​​ടു​​​ത്ത 40,185 കോ​​​ടി രൂ​​​പ ഇ​​​നി​​​യും ക​​​ന്പ​​​നി​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​നു​​​ണ്ട്. അ​​​ഞ്ച് ബാ​​​ങ്കു​​​ക​​​ളാ​​​ക​​​ട്ടെ റി​​​ല​​​യ​​​ൻ​​​സ് കമ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​ന്‍റെ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഞ്ച​​​നാ​​​പ​​​ര​​​മാ​​​ണെ​​​ന്നും പ്ര​​​ഖ്യാ​​​പി​​​ച്ചു.

വാ​​​യ്പ​​​യെ​​​ടു​​​ത്ത പ​​​ണം ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​തെ വാ​​​യ്പ​​​യു​​​ടെ നി​​​ശ്ചി​​​ത ശ​​​ത​​​മാ​​​നം തു​​​ക ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ന്പ​​​നി​​​ക​​​ളി​​​ലേ​​​ക്കു മ​​​റി​​​ച്ച് പ​​​ഴ​​​യ ക​​​ട​​​ങ്ങ​​​ൾ വീ​​​ട്ടാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന് ഇ​​​ഡി ആ​​​രോ​​​പി​​​ക്കു​​​ന്നു. ചി​​​ല ഫ​​​ണ്ടു​​​ക​​​ൾ വി​​​ദേ​​​ശ​​​ത്തേ​​​ക്കു മ​​​റി​​​ച്ചെ​​​ന്നും അ​​​നു​​​മാ​​​ന​​​മു​​​ണ്ട്.

കേ​​​സി​​​ൽ അ​​​നി​​​ൽ അം​​​ബാ​​​നി​​​യെ ഓ​​​ഗ​​​സ്റ്റി​​​ലും ഇ​​​ഡി ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. വായ്പാ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യ​​​വ​​​സാ​​​യ​​​പ്ര​​​മു​​​ഖ​​​നെ​​​തി​​​രേ സ​​​മ്മ​​​ർ​​​ദം മു​​​റു​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ഡി.

ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ 3000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി​​​യി​​​രു​​​ന്നു.

Business

എ​സ്ബി​ഐ​ക്ക് മി​ക​ച്ച ഉ​പ​ഭോ​ക്തൃ ബാ​ങ്കി​നു​ള്ള പു​ര​സ്കാ​രം

കൊ​​​​ച്ചി: സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യെ (എ​​​​സ്ബി​​​​ഐ) 2025ലെ ​​​​ലോ​​​​ക​​​​ത്തി​​​​ലെ മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ ബാ​​​​ങ്കാ​​​​യി ഗ്ലോ​​​​ബ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് മാ​​​​ഗ​​​​സി​​​​ന്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ലോ​​​​ക​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വു​​​​ക​​​​ള്‍, വി​​​​ശ​​​​ക​​​​ല​​​​ന വി​​​​ദ​​​​ഗ്ധ​​​​ര്‍, ബാ​​​​ങ്ക​​​​ര്‍​മാ​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ലു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തി​​​​യ സ​​​​മ​​​​ഗ്ര​​​​മാ​​​​യ ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ശ​​​​ക​​​​ല​​​​ന​​​​ത്തി​​​​ന്‍റെ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.


ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18ന് ​​​​വാ​​​​ഷിം​​​​ഗ്ട​​​​ണ്‍ ഡി​​​​സി​​​​യി​​​​ല്‍ ഐ​​​​എം​​​​എ​​​​ഫ്-​​​​ലോ​​​​ക​​​​ബാ​​​​ങ്ക് വാ​​​​ര്‍​ഷി​​​​ക യോ​​​​ഗ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ച​​​ട​​​ങ്ങി​​​​ൽ എ​​​​സ്ബി​​​​ഐ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ സി.​​​​എ​​​​സ്. സേ​​​​ട്ടി അ​​​​വാ​​​​ര്‍​ഡ് ഏ​​​​റ്റു​​​​വാ​​​​ങ്ങും.

Latest News

Corehub Up