തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഭാരത് ബിൽ പേമെന്റ് സിസ്റ്റത്തിൽ സേവനങ്ങൾ ഏകീകരിച്ച് കേരള ഫൈബർ ഓപ്റ്റിക് നെറ്റ്വർക്ക് (കെഫോണ്‍).
കെഫോണ്‍ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു, എസ്ബിഐയുടെയും കെഫോണിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബിബിപിഎസ് ഏകീകരണം ഉദ്ഘാടനം നിർവഹിച്ചു.
ഇതോടെ ബിബിപിഎസ് അംഗീകൃത പ്ലാറ്റ്ഫോമുകളായ ഗൂഗിൾ പേ, ഫോണ്‍പേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകൾ വഴി ഉപഭോക്താക്കൾക്ക് ബിൽ പേയ്മെന്റുകളും റീചാർജുകളും നടത്താൻ സാധിക്കും.
ബില്ലിംഗും റീചാർജും എളുപ്പമാക്കുന്നതോടൊപ്പം കൂടുതൽ സുഗമവും സുതാര്യവുമായ പേയ്മെന്റ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് കെ ഫോണ്‍ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് ബാബു പറഞ്ഞു.