x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ സു​ര​ക്ഷ​യ്ക്കു മു​ൻ​ഗ​ണ​ന; കൂ​ടു​ത​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളെ നി​യ​മി​ക്കാ​ൻ എ​സ്ബി​ഐ


Published: May 12, 2026 11:09 PM IST | Updated: May 12, 2026 11:09 PM IST

പ​​​ര​​​വൂ​​​ർ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കാ​​​യ സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​സ്ബി​​​ഐ) വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​നൊ​​​രു​​​ങ്ങു​​​ന്നു. 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 5,000 മു​​​ത​​​ൽ 6,000 വ​​​രെ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ പു​​​തു​​​താ​​​യി നി​​​യ​​​മി​​​ക്കു​​​മെ​​​ന്ന് എ​​​സ്ബി​​​ഐ ചെ​​​യ​​​ർ​​​മാ​​​ൻ ച​​​ല്ല ശ്രീ​​​നി​​​വാ​​​സു​​​ലു ഷെ​​​ട്ടി അ​​​റി​​​യി​​​ച്ചു. സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ രം​​​ഗ​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടാ​​​ൻ മി​​​ഡ്-​​​ലെ​​​വ​​​ലി​​​ൽ പ്ര​​​ത്യേ​​​ക വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ക.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഐ​​​ടി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 1,500 ഓ​​​ളം വി​​​ദ​​​ഗ്ധ​​​രെ ബാ​​​ങ്ക് നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ്, ഡാ​​​റ്റാ സ​​​യ​​​ൻ​​​സ്, സൈ​​​ബ​​​ർ സെ​​​ക്യൂ​​​രി​​​റ്റി മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു ഈ ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ. ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണു സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ രം​​​ഗ​​​ത്ത് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്താ​​​ർ​​​ജി​​​ക്കാ​​​നു​​​ള്ള ബാ​​​ങ്കി​​​ന്‍റെ നീ​​​ക്കം.

സാ​​​ങ്കേ​​​തി​​​ക മേ​​​ഖ​​​ല​​​യി​​​ലെ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നാ​​​ൽ ഈ ​​​വ​​​ർ​​​ഷം സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​ത്യേ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രി​​​ക്കും ബാ​​​ങ്ക് കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ക​​​യെ​​​ന്നു ചെ​​​യ​​​ർ​​​മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

നി​​​ല​​​വി​​​ലെ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​രു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യാ​​​ണു ബാ​​​ങ്ക് മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​ത്. ആ​​​കെ 18,000 പേ​​​രെ​​​യാ​​​ണ് വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 13,500 മു​​​ത​​​ൽ 14,000 വ​​​രെ ത​​​സ്തി​​​ക​​​ക​​​ൾ ക്ല​​​റി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണ്. 3,000 പ്ര​​​ബേ​​​ഷ​​​ണ​​​റി ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും ലോ​​​ക്ക​​​ൽ ബേ​​​സ്ഡ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യും ഈ ​​​വ​​​ർ​​​ഷം ബാ​​​ങ്ക് നി​​​യ​​​മി​​​ക്കും.

ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള മാ​​​ൻ​​​പ​​​വ​​​ർ പ്ലാ​​​നിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ല​​​വി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു. ഓ​​​രോ വ​​​ർ​​​ഷ​​​വും ശ​​​രാ​​​ശ​​​രി 5,000 മു​​​ത​​​ൽ 6,000 വ​​​രെ ആ​​​ളു​​​ക​​​ളെ പ​​​തി​​​വാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന രീ​​​തി വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും തു​​​ട​​​രാ​​​നാ​​​ണു ബാ​​​ങ്ക് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല ഡി​​​ജി​​​റ്റ​​​ൽ യു​​​ഗ​​​ത്തി​​​ലേ​​​ക്ക് അ​​​തി​​​വേ​​​ഗം മാ​​​റു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, സാ​​​ങ്കേ​​​തി​​​ക വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​സ്ബി​​​ഐ​​​യി​​​ൽ വ​​​രും വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണു ചെ​​​യ​​​ർ​​​മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Tags : SBI professionals prioritize cyber security

Recent News

Corehub Up