Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Second

ര​​ണ്ടാം ട്വ​​ന്‍റി20 ഇ​​ന്ന്, ജ​​യം തു​​ട​​രാ​​ൻ ഇ​​ന്ത്യ

ഹ​​രാ​​രെ: സിംബാബ്‌വെയ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ച് പ​​ര​​ന്പ​​ര പി​​ടി​​ക്കാ​​ൻ ഇ​​ന്ത്യ ഇ​​ന്ന് ര​​ണ്ടാം പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങും.

ഹ​​രാ​​രെ സ്പോ​​ർ​​ട്സ് ക്ല​​ബ്ബി​​ൽ വൈ​​കു​​ന്നേ​​രം 4.30നാ​​ണ് മ​​ത്സ​​രം. ഇ​​ന്നു ജ​​യി​​ച്ചാ​​ൽ മൂ​​ന്നു മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​ന്ത്യ​​ക്ക് സ്വ​​ന്ത​​മാ​​ക്കാം. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഏ​​ഴ് വി​​ക്ക​​റ്റി​​ന്‍റെ മി​​ന്നും ജ​​യം നേ​​ടി​​യ ശ്രേ​​യ​​സ് അ​​യ്യ​​രും സം​​ഘ​​വും 1-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു.

അ​​യ​​ർ​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ വ​​ൻ പ​​രാ​​ജ​​യ​​ങ്ങ​​ൾ​​ക്ക് ശേ​​ഷം ഹ​​രാ​​രെ​​യി​​ൽ മി​​ക​​ച്ച ഫോ​​മി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്താ​​ൻ സാ​​ധി​​ച്ച​​ത് ഇ​​ന്ത്യ​​ൻ യു​​വ​​നി​​ര​​യ്ക്കും ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​ർ​​ക്കും വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണ് ന​​ൽ​​കു​​ന്ന​​ത്.

വൈ​​ഭ​​വം കാ​​ത്ത്

ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ 19 പ​​ന്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി തി​​ക​​ച്ച വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ ബാ​​റ്റിം​​ഗാ​​ണ് ഇ​​ന്ത്യ​​ക്ക് അ​​നാ​​യാ​​സ ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. ര​​ണ്ട് വ​​ർ​​ഷ​​ത്തെ പ​​രി​​ക്കി​​ന്‍റെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം തി​​രി​​ച്ചെ​​ത്തി​​യ പേ​​സ​​ർ മ​​യാ​​ങ്ക് യാ​​ദ​​വ് 18 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റെ​​ടു​​ത്ത് ബൗ​​ളിം​​ഗി​​ൽ തി​​ള​​ങ്ങി. വൈ​​ഭ​​വി​​ന് പു​​റ​​മേ ഇ​​ഷാ​​ൻ കി​​ഷ​​ന്‍റെ​​യും (35) ക്യാ​​പ്റ്റ​​ൻ ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ​​യും (28*) ബാ​​റ്റിം​​ഗും ഇ​​ന്ത്യ​​ക്ക് നി​​ർ​​ണാ​​യ​​ക​​മാ​​യി.

ദു​​ർ​​ബ​​ല സം​​ഘം

മ​​റു​​ഭാ​​ഗ​​ത്ത് സി​​ക്ക​​ന്ദ​​ർ റാ​​സ ന​​യി​​ക്കു​​ന്ന സിംബാബ്‌വെയ്ക്ക് പ​​ര​​ന്പ​​ര​​യി​​ൽ പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ മു​​ൻ​​നി​​ര ബാ​​റ്റ​​ർ​​മാ​​ർ തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്ത​​ണം. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഒ​​രു താ​​ര​​ത്തി​​നും മി​​ക​​ച്ച ഇ​​ന്നിം​​ഗ്സ് പു​​റ​​ത്തെ​​ടു​​ക്കാ​​നാ​​യി​​ല്ല. ബൗ​​ളിം​​ഗ് നി​​ര​​യും ദു​​ർ​​ബ​​ല​​മാ​​ണ്.

Sports

ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​നം ഇ​​ന്ത്യ​​ക്കെ​​ന്ന് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് റിപ്പോർട്ട്

മൊ​​ണാ​​ക്കോ: ജ​​ന​​സം​​ഖ്യ​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ഇ​​ന്ത്യ​​ക്ക് നാ​​ണ​​ക്കേ​​ടി​​ന്‍റെ റി​​ക്കാ​​ര്‍​ഡ്. ലോ​​ക കാ​​യി​​ക ഭൂ​​പ​​ട​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ളി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ത്ത് ഇ​​ന്ത്യ​​യാ​​ണെ​​ന്ന് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് ഇ​​ന്ന​​ലെ വെ​​ളി​​പ്പെ​​ടു​​ത്തി.

ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ഭാ​​വി​​യു​​ടെ​​മേ​​ല്‍ ആ​​ശ​​ങ്ക​​യു​​ടെ ക​​രി​​നി​​ഴ​​ല്‍ പ​​ര​​ത്തു​​ന്ന​​താ​​ണ് ഈ ​​വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍. കാ​​യി​​ക മേ​​ഖ​​ല ഉ​​ത്തേ​​ജ​​ക മു​​ക്ത​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ് (എ​​ഐ​​യു) 2017ല്‍ ​​രൂ​​പീ​​കൃ​​ത​​മാ​​യ​​ത്. ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് രം​​ഗ​​ത്ത് ഉ​​ട​​ന​​ടി മാ​​റ്റം​​വ​​ര​​ണ​​മെ​​ന്നും ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ര്‍​ന്ന നി​​ല​​വാ​​ര​​ത്തി​​ലാ​​ണെ​​ന്നും എ​​ഐ​​യു ത​​ല​​വ​​ന്‍ ഡേ​​വി​​ഡ് ഹൗ​​മാ​​ന്‍ പ​​റ​​ഞ്ഞു.

◄ഇ​ന്ത്യ കാ​​റ്റ​​ഗ​​റി എ

2022 ​​മു​​ത​​ല്‍ 2025വ​​രെ​​യു​​ള്ള ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് പ​​രി​​ശോ​​ധ​​ന​​ക​​ളു​​ടെ​​യും ഫ​​ല​​ങ്ങ​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റ്, അ​​ത്‌​ല​​റ്റി​​ക്‌​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ ഓ​​ഫ് ഇ​​ന്ത്യ​​യെ (എ​​എ​​ഫ്‌​​ഐ) കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി. നേ​​ര​​ത്തേ ഇ​​ന്ത്യ കാ​​റ്റ​​ഗ​​റി ബി​​യി​​ല്‍ ആ​​യി​​രു​​ന്നു. റ​​ഷ്യ, ബെ​​ലാ​​റു​​സ്, എ​​ത്യോ​​പ്യ, കെ​​നി​​യ, നൈ​​ജീ​​രി​​യ, യു​​ക്രെ​​യ്ന്‍ എ​​ന്നി​​വ​​യാ​​ണ് കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്ള മ​​റ്റ് രാ​​ജ്യ​​ങ്ങ​​ള്‍.

2022ല്‍ ​​ഇ​​ന്ത്യ​​ന്‍ കാ​​യി​​ക താ​​ര​​ങ്ങ​​ളു​​ടെ 48 ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ങ്ങ​​ള്‍ പി​​ടി​​ക്ക​​പ്പെ​​ട്ടു. 2023ല്‍ ​​എ​​ത്തി​​യ​​പ്പോ​​ള്‍ അ​​ത് 63 എ​​ണ്ണ​​മാ​​യി വ​​ര്‍​ധി​​ച്ചു. 2024ല്‍ 71 ​​ആ​​യി. 2025 സീ​​സ​​ണി​​ലെ പ​​രി​​ശീ​​ധ​​ന​​ക​​ളു​​ടെ പൂ​​ര്‍​ണ വി​​വ​​രം പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. എ​​ങ്കി​​ലും 2025ല്‍ ​​ഇ​​തി​​നോ​​ട​​കം മ​​ല​​യാ​​ളി അ​​ട​​ക്കം 30 പി​​ടി​​ക്ക​​പ്പെ​​ട്ട കേ​​സു​​ക​​ള്‍ റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്.

കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ട്ട​​തോ​​ടെ ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റു​​ക​​ള്‍ കൂ​​ടു​​ത​​ല്‍ ക​​ര്‍​ശ​​ന​​മാ​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​​ള്‍​ക്കു വി​​ധേ​​യ​​മാ​​കേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്തേ​​ക​​ര മ​​രു​​ന്ന് ഉ​​പ​​യോ​​ഗം കൂ​​ടു​​ന്നു​​ണ്ടെ​​ന്നു വെ​​ളി​​പ്പെ​​ട്ട​​ശേ​​ഷം, എ​​എ​​ഫ്‌​​ഐ ന​​ട​​ത്തി​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് നീ​​ക്ക​​ങ്ങ​​ള്‍ ഫ​​ലം ക​​ണ്ടി​​ല്ലെ​​ന്ന​​താ​​ണ് കാ​​റ്റ​​ഗ​​റി എ​​യി​​ലേ​​ക്കു​​ള്ള പ​​ത​​നം.

◄2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത്

2030 കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഇ​​ന്ത്യ. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​നെ​​യാ​​ണ് വേ​​ദി​​യാ​​യി നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2010 ഡ​​ല്‍​ഹി കോ​​മ​​ണ്‍​വെ​​ല്‍​ത്ത് ഗെ​​യിം​​സി​​നു​​ശേ​​ഷം ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന മ​​ള്‍​ട്ടി സ്‌​​പോ​​ര്‍​ട്‌​​സ് ഇ​​വ​​ന്‍റാ​​ണ് 2030ല്‍ ​​അ​​ര​​ങ്ങേ​​റു​​ക. ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​യി​​ക രം​​ഗം ന​​ട​​ത്തു​​ന്ന കു​​തി​​പ്പ് റ​​ഷ്യ​​യെ​​യും പി​​ന്ത​​ള്ളി ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​ണ്ട്. 2030 ആ​​കു​​മ്പോ​​ഴേ​​ക്കും അ​​തി​​ന്‍റെ പാ​​ര​​മ്യ​​ത്തി​​ലാ​​യേ​​ക്കും ഇ​​ന്ത്യ. അ​​ങ്ങ​​നെ സം​​ഭ​​വി​​ക്കാ​​തി​​രി​​ക്ക​​ണ​​മെ​​ങ്കി​​ല്‍ ഇ​​ന്ത്യ​​ന്‍ കാ​​യി​​കരം​​ഗം ഉ​​ത്തേ​​ജ​​ക​​ത്തി​​ന്‍റെ പി​​ടി​​വി​​ട​​ണം. അ​​തി​​ന് ആ​​ദ്യം മു​​ന്നോ​​ട്ടു​​വ​​രേ​​ണ്ട​​ത് പ​​രി​​ശീ​​ല​​ക​​രാ​​ണ്.

◄നാ​​ഡ നോ​​ക്കു​​കു​​ത്തി?

ഇ​​ന്ത്യ​​യി​​ല്‍ ഉ​​ത്തേ​​ജ​​ക മ​​രു​​ന്ന് ഉ​​പ​​യോ​​ഗം പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​യി സ​​ര്‍​ക്കാ​​ര്‍ രൂ​​പീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​താ​​ണ് നാ​​ഡ (നാ​​ഷ​​ണ​​ല്‍ ആ​​ന്‍റി ഡോ​​പ്പിം​​ഗ് ഏ​​ജ​​ന്‍​സി). നാ​​ഡ​​യു​​ടെ പ്ര​​വ​​ര്‍​ത്ത​​നം കാ​​ര്യ​​ക്ഷ​​മ​​മാ​​കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് അ​​ത്‌​ല​​റ്റി​​ക്‌​​സ് ഇ​​ന്‍റ​​ഗ്രി​​റ്റി യൂ​​ണി​​റ്റി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ല്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്.

വ​​ട​​ക്കേ ഇ​​ന്ത്യ​​യി​​ല്‍ കാ​​യി​​ക താ​​ര​​ങ്ങ​​ളെ ഉ​​ത്തേ​​ജ​​കം ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ കോ​​ച്ചു​​മാ​​ര്‍​ത​​ന്നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​താ​​യു​​ള്ള ആ​​ക്ഷേ​​പം കേ​​ര​​ള​​ത്തി​​ല്‍​നി​​ന്ന് നേ​​ര​​ത്തേ​​ത​​ന്നെ ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. അ​​ത്ത​​രം കോ​​ച്ചു​​മാ​​രു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ലേ​​ക്കെ​​ത്തു​​ന്ന മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളും ഉ​​ത്തേ​​ജ​​ക​​ത്തി​​ലേ​​ക്കു ത​​ള്ളി​​വി​​ട​​പ്പെ​​ടു​​ന്നു​​ണ്ടെ​​ന്ന​​തും വാ​​സ്ത​​വം.

നേ​​ര​​ത്തേ കാ​​റ്റ​​ഗ​​റി എ​​യി​​ല്‍ ആ​​യി​​രു​​ന്ന ബെ​​ഹ്‌​​റി​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പു​​തി​​യ പ​​ട്ടി​​ക​​യി​​ല്‍ കാ​​റ്റ​​ഗ​​റി ബി​​യി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. അ​​താ​​യ​​ത്, ദേ​​ശീ​​യ ആ​​ന്‍റി ഡോ​​പ്പിം​​ഗ് ഏ​​ജ​​ന്‍​സി​​ക​​ള്‍ പി​​ടി​​മു​​റു​​ക്കു​​ക​​യും പ​​രി​​ശീ​​ല​​ക​​രും താ​​ര​​ങ്ങ​​ളും നി​​ശ്ച​​യ​​ദാ​​ര്‍​ഢ്യം പ്ര​​ക​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്താ​​ല്‍ ഇ​​ന്ത്യ​​ന്‍ അ​​ത്‌​ല​​റ്റി​​ക്‌​​സി​​നും മ​രു​ന്ന​ടി​യി​ൽ​നി​​ന്നു ക​​ര​​ക​​യ​​റാം.

Sports

റ​ൺ​വേ​ട്ട​യി​ൽ സം​ഗ​ക്കാ​ര​യെ പി​ന്നി​ലാ​ക്കി കോ​ഹ്‌​ലി; ഇ​നി മു​ന്നി​ൽ സ​ച്ചി​ൻ മാ​ത്രം

വ​ഡോ​ദ​ര: വ​ഡോ​ദ​ര​യി​ൽ ത​ക​ർ​പ്പ​ൻ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഇ​ന്നിം​ഗ്സി​നി​ടെ ച​രി​ത്ര നേ​ട്ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ താ​രം വി​രാ​ട് കോ​ഹ്‌​ലി. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ലെ എ​ല്ലാ ഫോ​ർ​മാ​റ്റു​ക​ളി​ലു​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ് നേ​ടി​യ ര​ണ്ടാ​മ​ത്തെ താ​ര​മാ​യി​രി​ക്കു​ക​യാ​ണ് കോ​ഹ്‌​ലി.

ശ്രീ​ല​ങ്ക​ൻ താ​രം കു​മാ​ർ സം​ഗ​ക്കാ​ര​യു​ടെ 28,016 റ​ൺ​സ് മ​റി​ക​ട​ന്നാ​ണ് വി​രാ​ട് കോ​ഹ്‌​ലി ച​രി​ത്ര​മെ​ഴു​തി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നാ​ഴി​ക​ക്ക​ല്ല് പി​റ​ന്ന​ത്.

ഈ ​നേ​ട്ട​ത്തി​ലേ​യ്ക്കെ​ത്താ​ൻ 42 റ​ൺ​സാ​യി​രു​ന്നു കോ​ഹ്‌​ലി​ക്ക് വേ​ണ്ടി​യി​രു​ന്ന​ത്. ഇ​ന്ന് 93 റ​ൺ​സാ​ണ് കോ​ഹ്‌​ലി എ​ടു​ത്ത​ത്. 664 അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 34,357 റ​ൺ​സു​മാ​യി ഇ​തി​ഹാ​സ താ​രം സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. സ​ച്ചി​നെ മ​റി​ക​ട​ക്കാ​ൻ കോ​ലി​ക്ക് ഇ​നി 6000ത്തോ​ളം റ​ൺ​സ് വേ​ണം.

അ​തോ​ടൊ​പ്പം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ വേ​ഗ​ത്തി​ൽ 28000 റ​ൺ​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡും കോ​ഹ്‌​ലി സ്വ​ന്ത​മാ​ക്കി. സ​ച്ചി​ൻ ടെ​ണ്ടു​ൽ​ക്ക​റി​ന്റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് കോ​ഹ്‌​ലി നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സ​ച്ചി​ൻ ഈ ​നേ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​ത് 644 ഇ​ന്നിം​ഗ്സി​ലൂ​ടെ​യാ​ണെ​ങ്കി​ൽ 624 ഇ​ന്നിം​ഗ്സി​ൽ നി​ന്നാ​ണ് കോ​ഹ്‌​ലി ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Latest News

Corehub Up