Kerala
കണ്ണൂര്‍: ഭൂമിയിടപാട് വിവാദവുമായി ബന്ധപ്പെട്ട് നൽകിയ പത്ത് ലക്ഷം രൂപ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്.
ഏപ്രിൽ ഏഴിന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.
മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയത്. ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു.
Kerala
പാലക്കാട്: വോട്ടിന് പണം നൽകിയെന്ന ആരോപണത്തിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു. റിട്ടേണിംഗ് ഓഫീസറായ ആർഡിഒ ആണ് മൊഴിയെടുത്തത്.
ഇന്ന് ഉച്ചയോടെയാണ് ശോഭയുടെ മൊഴി രേഖപ്പെടുത്തിയത്. ആർഡിഒ ശനിയാഴ്ച കളക്ടർക്ക് റിപ്പോർട്ട് നൽകും. കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷണർക്കും റിപ്പോർട്ട് കൈമാറും.
സുപ്രീം കോടതി അഭിഭാഷകനൊപ്പമാണ് ശോഭാ സുരേന്ദ്രൻ മൊഴി നൽകാനെത്തിയത്. ആരോപണം ശോഭ പൂർണമായും നിഷേധിക്കുകയാണ് ചെയ്തത്.
പരാതി നൽകിയ കോൺഗ്രസ് നേതാവ് സി.വി ബാലനും മൊഴി കൊടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തിയ ആളുകളുടെ മൊഴിയും ആർഡിഒ രേഖപ്പെടുത്തും.
Kerala
തിരുവനന്തപുരം: പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ വോട്ടര്‍മാര്‍ക്ക് ബിജെപി പണം നല്കിയ സംഭവത്തില്‍ കര്‍ശന നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് തന്നെ പ്രഥമദൃഷ്ട്യകേസെടുക്കാന് കഴിയും. വോട്ടിന് നോട്ട് എന്ന ബിജെപിയുടെ ഉത്തരേന്ത്യന്‍ സംസ്കാരമാണ് കേരളത്തിലും നടപ്പിലാക്കുന്നത്. ബിജെപിയുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം. ജനാധിപത്യത്തെ പണം കൊടുത്ത് വിലയ്ക്കെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
വോട്ടറെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്നത് തെളിവ് സഹിതം പിടിക്കുകയും അത് ചോദ്യം ചെയ്യുകയും ദൃശ്യംപകര്‍ത്തുകയും ചെയ്തവരോട് കരണം അടിച്ച് പൊട്ടിക്കുമെന്ന ധാര്‍ഷ്ട്യത്തോടെ ഭീഷണിപ്പെടുത്തുകയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായ ബിജെപി നേതാവ് പറയുന്നത്.
വ്യാജ രേഖകള്‍ സൃഷ്ടിക്കുന്ന സിപിഎമ്മും പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്ന ബിജെപിയും ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. പരാജയഭീതി കാരണമാണ് ഇരുപാര്‍ട്ടികളും ഇത്തരം നടപടികളുമായി രംഗത്ത് വരുന്നത്.
ആശയപരമായ നിലപാട് കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് വളഞ്ഞവഴി തെരഞ്ഞെടുക്കാന്‍ സിപിഎമ്മിനെയും ബിജെപിയേയും പ്രേരിപ്പിച്ചത്. ജനം ഇതെല്ലാം കാണുന്നുണ്ടെന്നും അതിനുള്ള മറുപടി ബാലറ്റിലൂടെ നല്‍കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Kerala
പാലക്കാട്: വോട്ടിന് കോഴ ആരോപണത്തിൽ പ്രതികരിച്ച് പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടന്നതെന്ന് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രത്യേകം തിരക്കഥ തയാറാക്കി വേട്ടയാടുകയാണെന്നും അവർ പറഞ്ഞു.
താൻ കണ്ണാടി പഞ്ചായത്തിൽ എത്തിയത് ക്യാൻസർ രോഗിയെ കാണാനാണ്. അപ്പോൾ ഒരു സംഘം ആളുകൾ കാറിൽ പിന്തുടർന്നിരുന്നുവെന്നും അവർ പറഞ്ഞു. ആ കാറിലുണ്ടായിരുന്നു ചെറുപ്പക്കാരൻ മോശമായി ആംഗ്യം കാണിച്ചതിനാലാണ് താൻ തന്റെ കാറിൽനിന്നും ഇറങ്ങി ചെന്ന് ആ യുവാവിനെതിരെ പ്രതികരിച്ചത്. ആ കാറിൽ നിരവധി കേസുകളിൽ പ്രതിയായിരുന്ന വിനേഷ് ഉണ്ടായിരുന്നു.
മോശമായ രീതിയിലും വൃത്തിക്കെട്ട രീതിയിലും ഏതോരു സ്ത്രീയും വേദനിക്കുന്ന രീതിയിലുമാണ് ആ കാറിലുണ്ടായിരുന്നു യുവാവ് പ്രതികരിച്ചത്. ആ അമ്മയ്ക്ക് പണം നൽകിയത് വിനേഷിനോപ്പം കാറിലെത്തിയ യുവതിയായിരിക്കുമെന്നും ശോഭ ആരോപിച്ചു.
തനിക്കെതിരെ ഉയർന്ന വിവാദങ്ങൾ എല്ലാം ഉണ്ടയില്ലാ വെടിയാണെന്നും ശോഭ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.
അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
പാലക്കാട്: പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങൾ ചിത്രികരിച്ചവരെ ഭീഷണിപ്പെടുത്തി എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
അടിച്ചു കരണകുറ്റി പൊട്ടിക്കുമെന്നാണ് ഭീഷണി. ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലായാണ് എത്തിയത്. ബിജെപി നൽകിയത് 5000 രൂപയാണെന്ന് കെഎസ്യു ജില്ലാ നേതൃത്വം അറിയിച്ചു.
Kerala
പാലക്കാട്: മഹിളാ മോര്‍ച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാമെന്നും തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി സ്ഥാനാർത്ഥി ഗിമ്മിക്കുകൾ കാണിക്കുകയാണെന്നും രമേഷ് പിഷാരടി പറഞ്ഞു.
താൻ എന്ത് സ്ത്രീ വിരുദ്ധ പ്രസ്താവനയാണ് നടത്തിയതെന്നും രമേഷ് പിഷാരടി ചോദിച്ചു. വിവാദ രാഷ്ട്രീയം മടുത്തു എന്നാണ് എൻഡിഎയുടെ ബോർഡിൽ എഴുതി വച്ചിരിക്കുന്നത്. എന്നാൽ, വിവാദങ്ങൾ മാത്രമാണ് എൻഡിഎ ഉണ്ടാക്കുന്നത്. തനിക്ക് ജനങ്ങളോട് നിരവധി കാര്യങ്ങൾ പറയാൻ ഉണ്ടെന്നും എന്നാൽ, ബിജെപിക്ക് വിവാദങ്ങൾ മാത്രമാണ് താൽപര്യമെന്നും രമേഷ് പിഷാരടി പറഞ്ഞു.
പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കെതിരെ മഹിളാ മോർച്ചാ പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാണ് പരാതി.
പിഷാരടിയെ വടക്കുന്തറയിൽ തടഞ്ഞതിൽ കോണ്‍ഗ്രസ് പരാതി നൽകിയിരുന്നു. ബിജെപി വനിത കൗണ്‍സിലര്‍ ഉള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് മഹിള മോര്‍ച്ച പിഷാരടിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് പിഷാരടി നടത്തിയതെന്നാണ് മഹിള മോര്‍ച്ചയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. രഞ്ജിത്തിന്റെ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പീഡനമൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ല, എന്നൊരു പരാമര്‍ശം പിഷാരടി നടത്തിയെന്നും ഇത് സ്ത്രീവിരുദ്ധമാണെന്നുമാണ് മഹിളാ മോര്‍ച്ചയുടെ വാദം.
Kerala
പാലക്കാട്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി. വത്സനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്. പാലക്കാട് മണ്ഡലത്തിൽ ഒരു മാങ്കൂട്ടത്തിലല്ല പല മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്ന് ശോഭ സുരേന്ദ്രന് കുറ്റപ്പെടുത്തി.
കുറ്റക്കാർക്കെതിരെ ഏതറ്റം വരെയും പോകും. പ്രശോഭിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണം.നടപടി ഉണ്ടായില്ലെങ്കിൽ കുറ്റക്കാരൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങില്ലെന്നും പാലക്കാട് എസ്പിയെ നേരിട്ട് കണുമെന്നും അറസ്റ്റ് വൈകിയാൽ പൊലീസിനെതിരെ സമരം ചെയ്യുമെന്നും ശോഭ സുരേന്ദ്രന് പ്രതികരിച്ചു. കോൺഗ്രസിന് നാണമുണ്ടോ എന്നും ശോഭ ചോദിച്ചു.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം പീഡിപ്പിച്ചെന്നാണ് പ്രശോഭ് സി വത്സനെതിരായ ദളിത് യുവതിയുടെ ആരോപണം. പാലക്കാട് നഗരസഭയിലെ 24-ാം വാർഡിലെ കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. പാലക്കാട് സ്വദേശിയായ ദളിത് യുവതിയാണ് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയത്.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസ് പരാജയ ഭീതിയിലാണെന്ന് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നറിയാവുന്നതിനാൽ കോൺഗ്രസ് മുൻകൂർ ജാമ്യം എടുക്കുകയാണ്.
പാലക്കാട് ബിജെപിയെ പ്രതിപക്ഷ നേതാവ് ഇപ്പോഴേ ജയിപ്പിച്ചുവെന്നും ശോഭ പറഞ്ഞു. കോൺഗ്രസ് വോട്ടുകൾ ചോരുമെന്ന ഭയമാണ് സതീശനുള്ളത്. മറ്റു സ്ഥാനാർഥികൾ ജനകീയ വിഷയങ്ങളിൽ ഇടപെടാത്തവരാണ്. സ്ത്രീസുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഒരു നിലപാടും പറയാത്തവരാണ് എതിരാളികളെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു
അതേസമയം, സിപിഎമ്മും കോൺഗ്രസും തമ്മിലാണ് ഡീലെന്നു കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ പറഞ്ഞു. ജയിക്കുന്ന സീറ്റുകൾ സിപിഎമ്മും കോൺഗ്രസും ഘടകകക്ഷികൾക്കു നൽകുന്നില്ലേ. സിപിഎം അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ചേരി ബിജെപിയിൽ ഇല്ല. ബിജെപി അധികാരത്തിൽ വരണം എന്ന് ആഗ്രഹിക്കുന്ന ഒരു ചേരി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Kerala
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി ശോഭ സുരേന്ദ്രൻ. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ശോഭയ്ക്ക് വേണ്ടിയുള്ള ചുമരെഴുത്തുകൾ ആരംഭിച്ചു.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് ചുമതല കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രനെ ഏൽപ്പിച്ചതോടെയാണ് സ്ഥാനാർത്ഥിത്വത്തിൽ വ്യക്തത വന്നത്. ഇതോടെ മണ്ഡലത്തിൽ പ്രവർത്തകർ ആവേശത്തോടെ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടു. സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ വോട്ടർമാരെ നേരിൽ കാണുന്നതിനും ബൂത്ത് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമുള്ള നീക്കങ്ങൾ ബിജെപി സജീവമാക്കിയിട്ടുണ്ട്.
പാർട്ടിയിൽ വിഭാഗീയതയില്ലെന്നും പാലക്കാട് ഇത്തവണ ബിജെപി പിടിച്ചെടുക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രൻ എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷ നേതാവ് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട പശ്ചാത്തലത്തിലാണ് വിമർശനം. ഇന്ത്യയിൽ മുസ്ലിംകൾ സുരക്ഷിതരെന്ന് കാന്തപുരം പറയുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് അത് അംഗീകരിക്കുന്നില്ലെന്നും ശോഭ ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയെ മടിയിൽ ഇരുത്തിയാണ് പ്രതിപക്ഷ നേതാവിത് പറയുന്നത്. മതവിഭാഗങ്ങൾ തമ്മിലടിക്കണമെന്ന വ്യാമോഹമാണ് പ്രതിപക്ഷ നേതാവിന്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രചരണത്തിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും, എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎ ചരിത്ര വിജയം നേടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. സംസ്ഥാനത്ത് എൻഡിഎയുടെ ഡബിൾ എഞ്ചിൻ സർക്കാർ വരുമെന്ന് ശോഭ അവകാശപ്പെട്ടു.
"ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ സംഭവിക്കും. അനന്തപുരിയിൽ തുറന്ന വാതിൽ സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി തുറക്കപ്പെടും.'-ശോഭ പറഞ്ഞു.
കേരളത്തിൽ വർഗീയ ധ്രുവീകരണത്തിനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ വേഗം സംസ്ഥാന സർക്കാരിനില്ലെന്നും ശോഭ കുറ്റപ്പെടുത്തി.
"പാർട്ടി പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങും. ഏത് മണ്ഡലമെന്ന് നോക്കാതെ മത്സരിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിക്കാൻ നിയോഗിച്ചാൽ അതിനും തയാറാണ്. കേരളത്തിൽ എൻഡിഎ സർക്കാർ ഉണ്ടാക്കുകയാണ് ലക്ഷ്യം. ബിജെപിക്ക് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകും.'-ശോഭ വ്യക്തമാക്കി.
Kerala
തൃശൂർ: മസാല ബോണ്ട് വിഷയത്തിൽ ധവളപത്രം പുറത്തിറക്കാൻ സംസ്ഥാനസർക്കാർ തയാറാകണമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ സംസ്ഥാനത്തു സ്ത്രീസുരക്ഷ ഇല്ലാതായെന്നും അവർ പറഞ്ഞു.
മസാല ബോണ്ട് വഴി സമാഹരിച്ച കോടികൾ ഉപയോഗിച്ച് എത്ര പദ്ധതികൾ നടപ്പിലാക്കി, കേന്ദ്രവിഹിതം എത്ര എന്നിവയെല്ലാം ഉൾപ്പെട്ട ധവളപത്രം ഇറക്കണമെന്നാണു ബിജെപിയുടെ ആവശ്യം.
വിദേശത്തുനിന്നു ഭരിക്കുന്ന കേരളമുഖ്യനായി പിണറായി വിജയൻ മാറി. എല്ലാം വിറ്റു. ജനങ്ങളുടെ കിഡ്നിമാത്രമാണ് ഇനി വിൽക്കാനുള്ളത്. മുഖ്യമന്ത്രിക്ക് ഇപ്പോഴും ലാവ്ലിൻ കന്പനിയോടു പ്രണയമാണ്.
മരുമോനുവേണ്ടി ഇവിടെ അമ്മായിയച്ഛനാണ് വിദേശയാത്രകൾ നടത്തി പണം കണ്ടെത്തുന്നതെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു. മുകേഷ്, ശശി എന്നിവരാൽ കളങ്കപ്പെട്ട മാര്‍ക്സിസ്റ്റ് പാർട്ടിക്ക് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ സംസാരിക്കാൻ ധാർമികതയില്ലെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. തൃശൂർ ബിജെപി ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു.
കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിച്ചു.