x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട് സീ​റ്റു​റ​പ്പി​ച്ച് ശോ​ഭ സു​രേ​ന്ദ്ര​ൻ; മ​ണ്ഡ​ല​ത്തി​ൽ ചു​വ​രെ​ഴു​ത്ത് തു​ട​ങ്ങി


Published: March 8, 2026 11:34 AM IST | Updated: March 8, 2026 12:05 PM IST

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യി ശോ​ഭ സു​രേ​ന്ദ്ര​ൻ. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശോ​ഭ​യ്ക്ക് വേ​ണ്ടി​യു​ള്ള ചു​മ​രെ​ഴു​ത്തു​ക​ൾ ആ​രം​ഭി​ച്ചു.

പാ​ല​ക്കാ​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല കേ​ന്ദ്ര നേ​തൃ​ത്വം ശോ​ഭ സു​രേ​ന്ദ്ര​നെ ഏ​ൽ​പ്പി​ച്ച​തോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ത്ഥി​ത്വ​ത്തി​ൽ വ്യ​ക്ത​ത വ​ന്ന​ത്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു. സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​ന്ന​തി​നും ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള നീ​ക്ക​ങ്ങ​ൾ ബി​ജെ​പി സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്.

പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത​യി​ല്ലെ​ന്നും പാ​ല​ക്കാ​ട് ഇ​ത്ത​വ​ണ ബി​ജെ​പി പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ശോ​ഭ സു​രേ​ന്ദ്ര​ൻ പറഞ്ഞു. പാ​ല​ക്കാ​ട് ശോ​ഭ സു​രേ​ന്ദ്ര​ൻ എ​ത്തു​ന്ന​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. 

 

Tags : Shobha Surendran Palakkad

Recent News

Corehub Up