പാലക്കാട്: സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്നായിരിക്കുമെന്ന് ശോഭാ സുരേന്ദ്രൻ. ജയിച്ച് നിയമസഭയ്ക്ക് അകത്തേക്ക് പോയത് ചില്ലറക്കാരല്ലെന്നും ഇതിൽപരം സന്തോഷം ബിജെപിയെ സംബന്ധിച്ച് ഉണ്ടാകാനില്ലെന്നും ശോഭ അഭിപ്രായപ്പെട്ടു.
പേട്രിയറ്റ് സിനിമ ശാന്തഗംഭീരമായി മുന്നോട്ടുപോകുമ്പോൾ മോഹൻലാലിൻ്റെ ഘടഘടാ വരവുണ്ട്. ബിജെപിയെ സംബന്ധിച്ച് മൂന്നുപേർ അകത്തും ബാക്കിയുളവർ പുറത്തും. അടുത്ത തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകുക എൻഡിഎ നേതൃത്വം നൽകുന്ന ബിജെപി നേതാവാകുമെന്നും ശോഭ പറഞ്ഞു.
ജയിച്ച് അകത്തുപോയത് ചില്ലറക്കാരല്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ മോദിക്കൊപ്പം ഇരിക്കാൻ ഭാഗ്യം ലഭിച്ച മുൻ കേന്ദ്രമന്ത്രിയാണ്. കേന്ദ്രമന്ത്രി ആയശേഷം 10 വർഷക്കാലം കഴക്കൂട്ടത്ത് ശ്രദ്ധ കേന്ദ്രീകരിച്ച് ജനങ്ങൾക്ക് കാര്യങ്ങൾ ചെയ്തുകൊടുത്ത് വിജയിച്ചു.
കഠിനപ്രയത്നം കൊണ്ടാണ് ഗോപൻ സാറിന് വിജയമുണ്ടായത്. സംസ്ഥാന അധ്യക്ഷനെ മണിച്ചിത്രത്താഴിട്ട് പൂട്ടി താക്കോൽ ശിവൻകുട്ടി കൊണ്ടുപോയി. പക്ഷെ ആ പൂട്ട് തങ്ങൾ പൊളിച്ചെന്നും ശോഭ കൂട്ടിച്ചേർത്തു.