District News
തൃത്താല: കേരളത്തെ മയക്കുമരുന്നുമുക്തമാക്കുന്നതിനായി എക്സൈസ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്നു മന്ത്രി എം.ബി. രാജേഷ്. ഇതിന്റെ ഭാഗമായി വകുപ്പിൽ പുതുതായി 134 തസ്തികകൾ സർക്കാർ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു.
വിമുക്തി മിഷന്റെ നോ ടു ഡ്രഗ്സ് കാമ്പയിൻ അഞ്ചാംഘട്ടത്തിന്റെ ഭാഗമായി തൃത്താല മണ്ഡലത്തിൽ സംഘടിപ്പിച്ച കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എസ്. സജീവ് വിഷയാവതരണം നടത്തി. രക്തദാനം, വ്യായാമം എന്നീ വിഷയത്തിൽ നാഗലശ്ശേരി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം. മഹേഷ് ക്ലാസെടുത്തു. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി.കെ. സതീഷ്, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്. ദൃശ്യ തുടങ്ങിയവർ പ്രസംഗിച്ചു.
District News
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലായ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ തനിമ നഷ്ടപ്പെടാതെ ശക്തിപ്പെടുത്തി കുട്ടികൾക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേര്‍സ് അസോസിയേഷന് (എഎച്ച്എസ്ടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സമ്മേളനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ സംസ്ഥാനത്ത് നടപ്പാക്കിയ നിയമന നിരോധനം പിൻവലിക്കണമെന്നും കെ ടെറ്റിന്റെ പേരിൽ ഹയർ സെക്കൻഡറിയിലേക്കുള്ള പ്രമോഷൻ തടയുന്ന നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എ.ബി. അൻവർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മനോജ് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽമാരായ ഡോ. മെൻഡലിൻ മാത്യു, ഡോ. സുകുമാരൻ നായർ, പുഷ്പറാണി ജോർജ്, അധ്യാപകരായ സാലു ജോസഫ്, പി.എം. സജി, മിനി തോമസ്, ശ്രീലത എന്നിവർക്ക് യാത്രയയപ്പ് നൽകി.
സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, പ്രിന്‍സിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, വനിതാ ഫോറം ചെയർപേഴ്സണ്‍ രോഷ്നി, ഷിനോജ് സെബാസ്റ്റ്യൻ, കെ.പി. രാജേന്ദ്രന്, ജില്ലാ സെക്രട്ടറി പ്രവീൺ കുമാർ, ട്രഷറര്‍ റംസാദ് അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി പ്രവീൺ കുമാർ- പ്രസിഡന്റ്, ജുബിൻ ജോസ്- സെക്രട്ടറി, സി.പി. ശ്രീജ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്