കെഎസ്ടിഎ ചിറ്റൂർ ഉപജില്ലാ കൺവൻഷൻ പി.ജി. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചിറ്റൂർ: പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന നയങ്ങൾ സർക്കാർ സ്വീകരിക്കണമെന്ന് കെഎസ്ടിഎ ചിറ്റൂർ ഉപജില്ലാപ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. അധ്യാപകരുടെ ആശങ്കകൾ അകറ്റി പൊതു വിദ്യാഭ്യാസമേഖല സംരക്ഷിക്കണമെന്നും അതിനനുസരിച്ചുള്ള പദ്ധതികൾക്ക് കേരള സർക്കാർ രൂപം നൽകണമെന്നും കൺവൻഷനിൽ പ്രമേയം അവതരിപ്പിച്ചു.
കൺവൻഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. ഗിരീഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. ബിന്ദു അധ്യക്ഷയായി. സെക്രട്ടറി ജയകുമാർ, ജില്ലാ നിർവാഹകസമിതി അംഗം കെ. വിജയ, എം.എസ്. ശ്രീലേഖ, എച്ച്. യൂനസ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News education sector strengthened