Kerala
കൊച്ചി: പുതുവര്‍ഷാഘോഷം കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ കൂടുതൽ സർവീസ് നടത്തും. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വൈപ്പിന്‍ ഭാഗത്തേയ്ക്ക് ഇന്ന് വൈകുന്നേരം ഏഴ് വരെയായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക.
അതിനുശഷം രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട് റൂട്ടിലും വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടിലും സര്‍വ്വീസ് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് വാട്ടാർ മെട്രോ അധികൃതർ അറിയിച്ചു.
രാത്രി 12 മണി മുതല്‍ എല്ലാ യാത്രക്കാരെയും ഈ റൂട്ടുകളില്‍ എത്തിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. അധിക ടിക്കറ്റ് കൗണ്ടറുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനായി സുരക്ഷാ ജീവനക്കാരെയും അധികമായി ടെര്‍മിനലുകളില്‍ നിയോഗിച്ചിട്ടുണ്ട്. പോലീസ് സേവനവും ടെര്‍മിനലുകളില്‍ ഉണ്ടാകും.
വ്യാഴാഴ്ച പുലർച്ചെ നാല് വരെയാണ് സർവ്വീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും അവസാനത്തെ യാത്രക്കാരനെ വരെ ഹൈക്കോർട്ട് ജംക്ഷൻ ടെർമിനൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് കൊച്ചി വാട്ടർ മെട്രോ അറിയിച്ചു.
അതുകൊണ്ട് യാത്രക്കാർ തിരക്കുകൂട്ടാതെ അച്ചടക്കത്തോടെ ക്യൂ പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർഥിച്ചു.
District News
കൊച്ചി: വാട്ടര്‍ മെട്രോ സര്‍വീസുകള്‍ ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് അഞ്ചു വരെ നിര്‍ത്തിവയ്ക്കും. മറൈന്‍ ഡ്രൈ വില്‍ നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് പ്രമാണിച്ചാണ് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുന്നത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും.
അഞ്ചു മണിക്ക് ശേഷം സര്‍വീസ് ഉണ്ടായിരിക്കും. മട്ടാഞ്ചേരി-വില്ലിംഗ്ടണ്‍ ഐലൻഡ് സര്‍വീസ് തടസമില്ലാതെ തുടരും. ഇന്ന് ഒരു മണിക്കാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടക്കുന്നത്. മന്ത്രി പി. രാജീവ് ആണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, പുതുവത്സര ദിനത്തോട് അനുബന്ധിച്ച് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍, ഹൈക്കോടതി-ഫോര്‍ട്ട് കൊച്ചി റൂട്ടുകളില്‍ ഡിസംബര്‍ 31ന് രാത്രി ഏഴ് മണിക്ക് സര്‍വീസ് അവസാനിക്കും. ഹൈക്കോടതി-മട്ടാഞ്ചേരി, ഹൈക്കോടതി-വൈപ്പിന്‍ റൂട്ടുകളില്‍ ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ നാലു വരെ സര്‍വീസ് നടത്തും.
Kerala
കൊച്ചി: ഡിസംബര്‍ വെക്കേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന മേഖലയായി മാറി വാട്ടര്‍ മെട്രോ. കൊച്ചിന് കാര്‍ണിവല്‍ കാണാനായി വിദേശികളും സ്വദേശികളും ഒരുപോലെ എത്തിയതോടെ വാട്ടര്‍ മെട്രോയില്‍ തിരക്ക് ഏറിയിരിക്കുകയാണ്. ഇതോടെ ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നിന്നും ടിക്കറ്റ് എടുക്കാനുള്ള ക്യൂ ടെര്‍മിനലിന്റെ പുറത്തേക്ക് നീണ്ടു കിടക്കുകയാണ്.
ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രക്കാരാണ് ഇതിലേറെയും. കൊച്ചിയിലെ നിലവിലെ ട്രാഫിക് ബ്ലോക്കില്‍ റോഡ് മാര്‍ഗം ഫോര്‍ട്ട് കൊച്ചിയില്‍ എത്താന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെ വിദേശകളും സ്വദേശികളും വാട്ടര്‍ മെട്രോയെ ഏറ്റെടുത്തിട്ടുണ്ട്. പുതുവത്സര ദിനത്തില്‍ വാട്ടര്‍ മെട്രോയില്‍ ഇനിയും തിരക്ക് വര്‍ധിക്കാനാണ് സാധ്യത.
എന്നാല്‍ അധികം ആളുകള്‍ക്ക് ഒന്നിച്ച് മെട്രോ ബോട്ടുകളില്‍ യാത്ര ചെയ്യാനാവില്ല. പരമാവധി 100 പേര്‍ക്ക് കയറാമെങ്കിലും 96 പേര് കയറുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മെട്രോയുടെ വാതില്‍ അടയും. പുതുവത്സര ആഘോഷത്തിനായി ഒരുപാട് ആളുകള്‍ എത്തുന്നതിനാല്‍ വാട്ടര്‍ മെട്രോ സര്‍വീസ് പുലര്‍ച്ചെ നാല് വരെ നീട്ടിയിട്ടുണ്ട്.
ഹൈക്കോര്‍ട്ടില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ 50 രൂപയാണ് ടിക്കറ്റിനായി ഈടാക്കുന്നത്. പുതുവത്സരത്തില്‍ നിരക്കില്‍ നേരിയ വര്‍ധനവ് ഉണ്ടാവും. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചി വരെ എത്താന്‍ വലിയ നിരക്ക് ഇല്ലെങ്കിലും ബോട്ടുകള്‍ കുറവാണ്. അതിനാല്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് വാട്ടര്‍ മെട്രോയെയാണ്.
Kerala
കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളെ തുടര്‍ന്ന് വാട്ടര്‍ മെട്രോ സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു. ഹൈക്കോടതി - ഫോര്‍ട്ട് കൊച്ചി റൂട്ടില്‍ ഡിസംബര്‍ 30നും പുതുവത്സര ദിനത്തിലും വെളുപ്പിന് നാലുവരെ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ നടത്തും. എന്നാല്‍ യാത്രാ നിരക്കില്‍ നേരിയ വര്‍ധന ഉണ്ടാകും. യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സമയക്രമം ക്രമീകരിക്കും.
ഹൈക്കോടതി-മട്ടാഞ്ചേരി റൂട്ടിലും കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. അതേസമയം, കൊച്ചി മെട്രോയും പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടു കൊണ്ടാണ് സര്‍വീസുകളുടെ എണ്ണം കൂട്ടുന്നത്.
ക്രിസ്മസ് വെക്കേഷനോട് അനുബന്ധിച്ച് നിരവധി ടൂറിസ്റ്റുകളാണ് കൊച്ചിയില്‍ എത്തുന്നത്. മാത്രമല്ല, കഴിഞ്ഞ വര്‍ഷം ക്രിസ്മസ്-പുതുവത്സര സീസണില്‍ റെക്കോര്‍ഡ് യാത്രക്കാരെ ആയിരുന്നു മെട്രോക്ക് ലഭിച്ചത്. വരുമാനത്തിലും വലിയ വര്‍ധനവ് ഉണ്ടായിരുന്നു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്എന്‍ ജംഗ്ഷന് എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെ മെട്രോ സര്‍വീസ് ഉണ്ടായിരിക്കും. റോഡിലെ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസുകള്‍ നീട്ടുന്നത്.