Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Animals

Kannur

ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു

കേ​ള​കം: അ​ട​യ്ക്കാ​ത്തോ​ട് ശാ​ന്തി​ഗി​രി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക കൃ​ഷി​നാ​ശം. വ്യാ​ഴാ​ഴ്ച രാ​ത്രി കാ​ക്ക​നാ​ട്ട് ജോ​ർ​ജി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന വാ​ഴ, തെ​ങ്ങ്, ജാ​തി തു​ട​ങ്ങി​യ കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​ദേ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ച ആ​ന ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.


ശാ​ന്തി​ഗി​രി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം തു​ട​ർ​ച്ച​യാ​യി രൂ​ക്ഷ​മാ​കു​ക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സോ​ളാ​ർ ഫെ​ൻ​സിം​ഗ് ത​ക​ർ​ത്ത് കാ​ട്ടാ​ന​ക​ൾ പ​തി​വാ​യി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ശ​ക്ത​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യാ​ൻ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന വൈ​ദ്യു​ത​വേ​ലി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. പ​ദ്ധ​തി എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കി വ​നാ​തി​ർ​ത്തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ സു​ര​ക്ഷാ​സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും ക​ർ​ഷ​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ജ​ന​വാ​സ​ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ളെ വ​ന​ത്തി​ലേ​ക്കു ക​യ​റ്റി​വി​ടാ​ൻ സ്പെ​ഷ​ൽ ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മ​ന്ത്രി

ചാ​​​ല​​​ക്കു​​​ടി: അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ൽ പു​​​ഴ​​​ക​​​ട​​​ന്ന് ജ​​​ന​​​വാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ൽ എ​​​ത്തു​​​ന്ന കാ​​​ട്ടാ​​​ന​​​ക​​​ളെ വ​​​ന​​​ത്തി​​​ലേ​​​ക്കു ക​​​യ​​​റ്റിവി​​​ടു​​​ന്ന​​​തി​​​നു​​​ള്ള ഡ്രൈ​​​വ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ.

വൈ​​​ശേ​​​രി​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട പു​​​ല്ലാ​​​ർ​​​ക്കാ​​​ട്ട് മോ​​​ഹ​​​ന​​​ന്‍റെ വീ​​​ടും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന സ്ഥ​​​ല​​​വും സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം ചാ​​​ല​​​ക്കു​​​ടി റ​​​സ്റ്റ് ഹൗ​​​സി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. മോ​​​ഹ​​​ന​​​ന്‍റെ മ​​​ക​​​ൾ ഗ്രീ​​​ഷ്മ​​​യ്ക്കു ജോ​​​ലി ന​​​ൽ​​​കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചു.

ഡെ​​​പ്യൂ​​​ട്ടി ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ സു​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീ​​​മാ​​​ണ് ഒ​​​രാ​​​ഴ്ച നീ​​​ളു​​​ന്ന ഡ്രൈ​​​വ് ന​​​ട​​​ത്തു​​​ക. ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് നീ​​​രി​​​ക്ഷ​​​ണം ന​​​ട​​​ത്തും. ഈ ​​​മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മൂ​​​ന്ന് ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​ക​​​ളാ​​​യ ആ​​​ന​​​ക​​​ളെ പി​​​ടി​​​കൂ​​​ടും.

സൗ​​​രോ​​​ർ​​​ജ​​​വേ​​​ലി, ഫെ​​​ൻ​​​സിം​​​ഗ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കും. മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ അ​​​ടി​​​ക്കാ​​​ടു​​​ക​​​ൾ മു​​​പ്പ​​​ത് കി​​​ലോ​​​മീ​​​റ്റ​​​ർ വെ​​​ട്ടിമാ​​​റ്റു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ര​​​ണ്ടാം ഘ​​​ട്ട​​​മാ​​​യി ഫെ​​​ൻ​​​സിം​​​ഗ് നി​​​ർ​​​മാ​​​ണ​​​വും മൂ​​​ന്നാം ഘ​​​ട്ട​​​ത്തി​​​ൽ 100 ദി​​​ന​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി കാ​​​ട്ടി​​​ൽ ആ​​​ന​​​ക​​​ൾ​​​ക്ക് തീ​​​റ്റ​​​യും വെ​​​ള്ള​​​വും ഒ​​​രു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ, ബെ​​​ന്നി ബെ​​​ഹ​​​ന്നാ​​​ൻ എം​​​പി, സ​​​നീ​​​ഷ്കു​​​മാ​​​ർ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ശി​​​ഖ സു​​​രേ​​​ന്ദ്ര​​​ൻ, ഡി​​​എ​​​ഫ്ഒ​​​മാ​​​രാ​​​യ എം. ​​​വെ​​​ങ്കി​​​ടേ​​​ശ്, ഐ.​​​എ​​​സ്. സു​​​രേ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

Kerala

വ​യ​നാ​ട്ടി​ലെ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം: ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പ്ര​ത്യേ​ക മി​ഷ​ന്‍

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ എ​ല്ലാ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ലും സോ​ളാ​ര്‍ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക മി​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. ക​ള​ക്ട​റേ​റ്റി​ല്‍ മ​നു​ഷ്യ- വ​ന്യ​മൃ​ഗ സം​ഘ​ര്‍​ഷ ല​ഘൂ​ക​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മി​ഷ​ന്‍ നി​ര്‍​വ​ഹ​ണ​ത്തി​ന് ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട്, സി​എ​സ്ആ​ര്‍ ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ക്കും. ജി​ല്ല​യി​ല്‍ എ​ത്ര ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍ ഉ​ണ്ടെ​ന്നും ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ആ​കെ ചെ​ല​വ് എ​ത്ര​യാ​ണെ​ന്നും ക​ണ​ക്കാ​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

മു​മ്പ് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ രോ​ഗി​ക​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. അ​ത്ത​രം ആ​ളു​ക​ളു​ടെ വി​വ​രം ശേ​ഖ​രി​ക്കും. വ​നം മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ ചി​കി​ത്സ​ച്ചെ​ല​വ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ശി​പാ​ര്‍​ശ ചെ​യ്യും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച​യാ​ളു​ടെ ആ​ശ്രി​ത​ര്‍​ക്ക് സ​മാ​ശ്വാ​സ​ധ​ന​മാ​യി 10 ല​ക്ഷം രൂ​പ ന​ല്‍​കു​ന്ന​ത് വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള രീ​തി​യാ​ണ്. നി​ല​വി​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ 10 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ക്കു​ന്നു​ണ്ടെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു​ള്ള തു​ക അ​ഡ്വാ​ന്‍​സ് സ്‌​കീ​മി​ല്‍ വാ​ങ്ങി ന​ല്‍​കു​ന്ന​തി​നാ​ല്‍ ആ​കെ 10 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ തു​ക​ക​ള്‍ ഒ​ന്നി​ച്ച് ചേ​ര്‍​ത്ത് സ​മാ​ശ്വാ​സ​ധ​നം 20 ല​ക്ഷം രൂ​പ​യാ​യി വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ പ​രി​ശോ​ധി​ക്കും.

ന​ഷ്ട​പ​രി​ഹാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കേ​ണ്ട​തു​ണ്ട്. തീ​ര്‍​പ്പാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ റി​വ്യൂ മീ​റ്റിം​ഗ് ന​ട​ത്തും. അ​പേ​ക്ഷ​ക​ളി​ലെ തീ​രു​മാ​നം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കും.

വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ജോ​ലി അ​ടി​യ​ന്ത​ര​മാ​യി ന​ല്‍​കാ​ന്‍ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. കൃ​ഷി​നാ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ എ​ത്ര അ​പേ​ക്ഷ​ക​ള്‍ ബാ​ക്കി​യു​ണ്ടെ​ന്ന വി​വ​രം കൈ​മാ​റ​ണം. വി​വി​ധ സ്‌​കീ​മു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ടെ​ന്‍​ഡ​ര്‍ വി​ളി​ക്കാ​തെ​യും ഇം​പ്ലി​മെ​ന്റ് ചെ​യ്യാ​തെ​യും കി​ട​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ള്‍ ഏ​തെ​ല്ലാ​മെ​ന്ന് ക​ണ്ടെ​ത്ത​ണം.​ന​ക​ളു​ടെ യ​ഥാ​ര്‍​ത്ഥ സ​ഞ്ചാ​ര​പ​ഥം തി​രി​ച്ച​റി​യാ​ന്‍ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​ന​ത്തോ​ടു ചേ​ര്‍​ന്നു​ള്ള റോ​ഡു​ക​ളു​ടെ അ​രി​കു​ക​ളി​ലെ കാ​ട് സ​മ​യ​ബ​ന്ധി​ത​മാ​യി വെ​ട്ടി​മാ​റ്റാ​ന്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ദ്ദേ​ഹം നി​ര്‍​ദേ​ശം ന​ല്‍​കി. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ തോ​ട്ട​ങ്ങ​ളി​ലെ കാ​ട് വെ​ട്ടു​ന്ന​തി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന് റ​വ​ന്യു അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ പ്ര​മോ​ദ് കൃ​ഷ്ണ​ന്‍, സി​സി​എ​ഫ് ബി.​എ​ന്‍. അ​ന്‍​ജ​ന്‍​കു​മാ​ര്‍, ടി. ​ഉ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

വ​ന്യ​ജീ​വി​ക​ളി​ല്‍ അ​പ​ക​ട​കാ​രി പാ​മ്പു​ക​ള്‍ തന്നെ

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ള്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത് 2018ല്‍. ​​​​അ​​​​ന്ന് 123 പേ​​​​ര്‍ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം പി​​​​ന്നീ​​​​ടു​​​​ള്ള വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​വ​​​​ണ പ​​​​തി​​​​വി​​​​ല​​​​ധി​​​​കം ചൂ​​​​ട് വ​​​​ര്‍​ധി​​​​ച്ച​​​​തോ​​​​ടെ പാ​​​​മ്പു​​​​ക​​​​ള്‍ ത​​​​ണു​​​​പ്പു​​​​തേ​​​​ടി മ​​​​നു​​​​ഷ്യ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ​​​​രാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2016 മു​​​​ത​​​​ല്‍ 2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 10 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ല്‍ 2020 മു​​​​ത​​​​ല്‍ പി​​​​റ​​​​കോ​​​​ട്ടു​​​​ള്ള നാ​​​​ലു വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രു​​​​ന്നു. 2016 ല്‍ 119 ​​​​പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. 2017ല്‍ ​​​​മ​​​​ര​​​​ണം 92.

2018ല്‍ ​​​​മ​​​​ര​​​​ണം 123 ആ​​​​യി ഉ​​​​യ​​​​ര്‍​ന്നു. 2019ല്‍ 71 ​​​​ആ​​​​യി കു​​​​റ​​​​ഞ്ഞു. പി​​​​ന്നീ​​​​ട് 2020 മു​​​​ത​​​​ല്‍ 2025 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ വ​​​​ര്‍​ഷം ചെ​​​​ല്ലു​​​​ന്തോ​​​​റും പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും കാ​​​​ട്ടാ​​​​ന, ക​​​​ടു​​​​വ തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ള്‍ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​ണ് പാ​​​​മ്പു​​​​ക​​​​ള്‍. 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കാ​​​​ട്ടാ​​​​ന​​​​ക​​​​ള്‍ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് 215 പേ​​​​രെ​​​​യാ​​​​ണ്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 59 പേ​​​​രും മ​​​​രി​​​​ച്ചു. പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​താ​​​​ക​​​​ട്ടെ 644 പേ​​​​ര്‍.

പാ​​​​മ്പു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജാ​​​​ഗ്ര​​​​ത​​​​യും ആ​​​​ശ​​​​ങ്ക​​​​യും പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണം കു​​​​റ​​​​യ്ക്കാ​​​​ന്‍ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പാ​​​​മ്പു​​​​പി​​​​ടി​​​​ത്ത വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളും കി​​​​ട​​​​ക്ക​​​​പ്പാ​​​​യ​​​​യും നി​​​​രീ​​​​ക്ഷി​​​​ച്ച് പാ​​​​മ്പു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ആ​​​​ളു​​​​ക​​​​ള്‍ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്തു​​​​ന്നു​​​​ണ്ട്. പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റാ​​​​ല്‍ ഉ​​​​ട​​​​ന​​​​ടി എ​​​​ന്തു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ഏ​​​​തൊ​​​​ക്കെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ് ആ​​​​ന്‍റി​​​​വെ​​​​നം ഉ​​​​ള്ള​​​​ത് എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ളു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ബോ​​​​ധ​​​​വാ​​​​ന്‍​മാ​​​​രാ​​​​യ​​​​തും മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കു​​​​റ​​​​യാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ട്ടു​​​​പ​​​​ന്നി, മ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ പാ​​​​മ്പു​​​​ക​​​​ളെ കൊ​​​​ന്നു തി​​​​ന്നു​​​​ന്ന​​​​ത് മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പാ​​​​മ്പു​​​​ശ​​​​ല്യം ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ കു​​​​റ​​​​യാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍ ത​​​​മ്പ​​​​ടി​​​​ക്കു​​​​ന്ന പാ​​​​മ്പു​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ മ​​​​നു​​​​ഷ്യ​​​​സാ​​​​ന്നി​​​​ധ്യം ഭ​​​​യ​​​​ന്ന് വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍​ക്ക് ക​​​​ഴി​​​​യാ​​​​റി​​​​ല്ല. വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍ കോ​​​​ഴി​​​​ക​​​​ളെ അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടു വ​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​ത് നി​​​​ല​​​​ച്ച​​​​തും പാ​​​​മ്പു​​​​ക​​​​ള്‍ പെ​​​​രു​​​​കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. പാ​​​​മ്പി​​​​ന്‍​കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍ കോ​​​​ഴി​​​​ക​​​​ളു​​​​ടെ ഇ​​​​ഷ്ട​​​​ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണ്.

ധ​​​​ന​​​​സ​​​​ഹാ​​​​യം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം

വ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​വ​​​​ച്ച് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ര്‍​ക്കു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യം നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ഷം. മു​​​​മ്പ് ര​​​​ണ്ടു​​​​ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ഹാ​​​​യം.

വ​​​​നം​​​​വ​​​​കു​​​​പ്പും ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പും സം​​​​യു​​​​ക്ത​​​​മാ​​​​യി 2025 മേ​​​​യ് ഒ​​​​മ്പ​​​​തി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ക്കി വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത്. വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ച്ച് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചാ​​​​ല്‍ ആ​​​​ശ്രി​​​​ത​​​​ര്‍​ക്ക് 2018ലെ ​​​​ഉ​​​​ത്ത​​​​ര​​​​വു പ്ര​​​​കാ​​​​രം സ​​​​ര്‍​ക്കാ​​​​ര്‍ 10 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

പാ​​​​മ്പു ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​വ​​​​ര്‍

2016-17: 119.
2017-18: 92.
2018-2019: 123.
2019-2020: 71.
2020-2021: 52.
2021-2022: 65.
2022-2023: 48.
2023-2024: 34.
2024-2025: 34.
2025-2026:
(10-09-2025 വ​​​​രെ): 6.

District News

വ​ര​ൾ​ച്ച​യി​ൽ കാ​ടി​റ​ങ്ങി കാ​ട്ടു​മൃ​ഗ​ങ്ങ​ൾ; നാ​ട്ടു​കാ​ർ​ പൊറുതിമുട്ടി

പ​ത്ത​നം​തി​ട്ട: വ​ര​ൾ​ച്ച​യി​ൽ കാ​ടി​റ​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടു​കാ​ർ​ക്ക് വി​ന​യാ​യി. മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ടു​വി​ട്ടി​റ​ങ്ങി​യ മൃ​ഗ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്. ത​ണ്ണി​ത്തോ​ട്, അ​രു​വാ​പ്പു​ലം, തേ​ക്കു​തോ​ട് ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ തി​രി​കെ പോ​കാ​ത്ത​തും ദു​രി​ത​മാ​യി മാ​റി. കാ​ടു​വി​ട്ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ​ൻ കൃ​ഷി​നാ​ശ​മാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വ​രു​ത്തി​യ​ത്.

കാ​ടി​നു​ള്ളി​ൽ ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും ല​ഭ്യ​ത​ക്കു​റ​വി​ലാ​ണ് മൃ​ഗ​ങ്ങ​ൾ പു​റ​ത്തേ​ക്ക് വ​രു​ന്ന​ത്. കാ​ട്ടാ​ന, മ​ല​യ​ണ്ണാ​ൻ, കു​ര​ങ്ങ് എ​ന്നി​വ​യാ​ണ് സ്ഥി​രം ശ​ല്യ​ക്കാ​രാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി നാ​ട്ടി​ൽ ത​ന്നെ സ്ഥി​ര​വാ​സി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം പ​ക​ൽ പോ​ലും മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ളി​ലു​ണ്ടാ​കു​ന്നു​ണ്ട്. വ​നാ​തി​ർ‌​ത്തി​ക​ളി​ൽ നി​ന്നും കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് കാ​ട്ടാ​ന​ക​ൾ വ​രു​ന്നു​മു​ണ്ട്. വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പം​വ​രെ കാ​ട്ടാ​ന​യു​ടെ ശ​ല്യം നേ​രി​ട്ടു​വ​രി​ക​യാ​ണ്. കാ​ട്ടാ​ന​യെ തി​രി​കെ​യോ​ടി​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്.

കൃ​ഷി​യി​ട​ങ്ങ​ൾ ത​ക​ർ​ത്തു

കാ​ട്ടാ​ന​യു​ടെ സ്ഥി​രം സാ​ന്നി​ധ്യം കാ​ര​ണം​ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത് ക​ർ​ഷ​ക​രാ​ണ്. വ​ൻ​തോ​തി​ൽ ഏ​ത്ത​വാ​ഴ, തെ​ങ്ങ് എ​ന്നി​വ ന​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​യ ച​ക്ക തേ​ടി​യാ​ണ് ഇ​വ വി​ദൂ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നു പ​റ​യു​ന്നു. കാ​ടി​നോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ലാ​വു​ക​ളി​ലെ ച​ക്ക ഉ​ട​മ​ക​ൾ ത​ന്നെ അ​റു​ത്തു​മാ​റ്റി.


ത​ണ്ണി​ത്തോ​ട് എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടാ​ന വ​ൻ​നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. പ​ടി​ഞ്ഞാ​റെ എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ച​രി​വു​പു​ര​യി​ട​ത്തി​ൽ ജോ​സ് ജോ​ർ​ജ്, ച​രി​വു​പു​ര​യി​ട​ത്തി​ൽ സി.​എ​സ്. മ​ത്താ​യി, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പി.​എ​സ്. മ​ത്താ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന വ​ൻ നാ​ശം വി​ത​ച്ചു.
ജോ​സ് ജോ​ർ​ജി​ന്‍റെ പു​ര​യി​ട​ത്തി​ലെ കു​ല​ച്ച​തും കു​ല​യ്ക്കാ​ത്ത​തു​മാ​യ 40 മൂ​ട് ഏ​ത്ത​വാ​ഴ​യാ​ണ് ന​ശി​പ്പി​ച്ച​ത്. കൈ​ത​ക്കൃ​ഷി​യും പൂ​ർ​ണ​മാ​യി ന​ശി​പ്പി​ച്ചു. സി.​എ​സ്. മ​ത്താ​യി​യു​ടെ പു​ര​യി​ട​ത്തി​ലെ ക​മു​കു​ക​ളും ന​ശി​പ്പി​ച്ചു. വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലേ​ക്കു ക​യ​റു​ന്ന​ത്. ഇ​തോ​ടെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന​വ​രും ഭീ​തി​യി​ലാ​യി.

Kerala

വനമില്ലാത്ത ആലപ്പുഴയിൽ ഭീതി പരത്തി കാട്ടുപന്നിക്കു പിന്നാലെ കാട്ടുപോത്തും

ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെ
കാട്ടുപോത്തിനെ കണ്ടത്.

പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി.

കാട്ടുപന്നികൾ

വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്.

കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. പന്നിശല്യത്തിനെതിരെ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് കർഷകർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് കാട്ടുപോത്ത് എത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. സമീപജില്ലയിൽനിന്നാവാം ഇവ എത്തിയതെന്നു കരുതുന്നു.

കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു ചികിത്സാ സഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നത്. നിലവിൽ ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്കു മാത്രമാണ് സഹായധനം ലഭിക്കുന്നത്.

Kerala

വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ തു​​​ര​​​ത്താ​​​ൻ സ്മാ​​​ർ​​​ട്ട് വേ​​​ലി​​​യു​​​മാ​​​യി ഹെ​​​വേ​​​ന

തൃ​​​ശൂ​​​ർ: വ​​​ന്യ​​​ജീ​​​വി​​​ആ​​​ക്ര​​​മ​​​ണം വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സു​​​ര​​​ക്ഷി​​​ത​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​മാ​​​യി ‘വൈ​​​ൽ​​​ഡ്സേ​​​ഫ് സെ​​​ന്‍റി​​​ന​​​ൽ’ എ​​​ന്ന സ്മാ​​​ർ​​​ട്ട് ഇ​​​ല​​​ക്‌ട്രിക് ഫെ​​​ൻ​​​സ് ക​​​ൺ​​​ട്രോ​​​ള​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് ചേ​​​ല​​​ക്ക​​​ര എ​​​സ്എം​​​ടി ജി​​​എ​​​ച്ച്എ​​​സ്എ​​​സി​​​ലെ ഒ​​​ന്പ​​​താം​​​ ക്ലാ​​​സു​​​കാ​​​രി ഹെ​​​വേ​​​ന ബി​​​നു.

സോ​​​ളാ​​​ർ പ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഈ ​​​സം​​​വി​​​ധാ​​​നം പി​​​ഐ​​​ആ​​​ർ, അ​​​ൾ​​​ട്രാ​​​സോ​​​ണി​​​ക് സെ​​​ൻ​​​സ​​​റു​​​ക​​​ൾ​​​വ​​​ഴി മ​​​നു​​​ഷ്യ​​​രെ​​​യും വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ​​​യും വേ​​​ർ​​​തി​​​രി​​​ച്ച് തി​​​രി​​​ച്ച​​​റി​​​യു​​​ക​​​യും, തു​​​ട​​​ർ​​​ന്ന് ഷോ​​​ക്ക് തീ​​​വ്ര​​​ത സ്വ​​​യം ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ഡാ​​​പ്റ്റീ​​​വ് സം​​​വി​​​ധാ​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലൂ​​​ടെ മ​​​നു​​​ഷ്യ​​​ർ​​​ക്കു​​​ള്ള അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന വി​​​ധ​​​മാ​​​ണ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ജി​​​എ​​​സ്എം മു​​​ഖേ​​​ന ജി​​​പി​​​എ​​​സ് ലൊ​​​ക്കേ​​​ഷ​​​ൻ​​​സ​​​ഹി​​​തം ത​​​ത്സ​​​മ​​​യ അ​​​ല​​​ർ​​​ട്ടു​​​ക​​​ളും ല​​​ഭ്യ​​​മാ​​​കും.

തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഉ​​​ണ്ടാ​​​കു​​​ന്ന വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ത്ത​​​രം ഒ​​​രു ആ​​​ശ​​​യം രൂ​​​പ​​​പ്പ​​​ട്ട​​​തെ​​​ന്നും ഹെ​​​വേ​​​ന ബി​​​നു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

മാ​​​യ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ആ​​​ർ​​​മി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ബി​​​നു ജോ​​​സ​​​ഫി​​​ന്‍റെ​​​യും ര​​​മ്യ പി. ​​​തോ​​​മ​​​സി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​യ ഹെ​​​വേ​​​ന നേ​​​ര​​​ത്തേ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ജ്വ​​​ല​​​ബാ​​​ല്യം പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യും ഹ​​​രി​​​ത പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​റാ​​​യും നി​​​ര​​​വ​​​ധി ദേ​​​ശീ​​​യ, അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​ര​​​ജേ​​​താ​​​വാ​​​യും ശ്ര​​​ദ്ധ​​​ നേ​​​ടി​​​യി​​​ട്ടു​​​ണ്ട്.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഹെ​​​വേ​​​ന​​​യു​​​ടെ അ​​​മ്മ ര​​​മ്യ പി. ​​​തോ​​​മ​​​സ്, അ​​​ധ്യാ​​​പി​​​ക ജി. ​​​ഇ​​​ന്ദു, എം.​​​കെ. പ​​​ശു​​​പ​​​തി, പി.​​​കെ. വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Kerala

വ​ന്യ​മൃ​ഗ​വേ​ട്ട; തോ​ക്കു​മാ​യി മൂ​വ​ര്‍ സം​ഘം പി​ടി​യി​ല്‍

പു​ല്‍​പ്പ​ള്ളി: തോ​ക്കു​മാ​യി മൃ​ഗ​വേ​ട്ട​യ്ക്കെ​ത്തി​യ മൂ​ന്നു​പേ​രെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ചെ​യ്തു. ക​ട്ടി​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഫ​വാ​സ് (32), മു​ഹ​മ്മ​ദ് സാ​ലി​ഹ് (39), ജു​നൈ​ദ് (34) എ​ന്നി​വ​രാ​ണ് സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​നി​ലെ മ​ടൂ​ര്‍ വ​ന​ത്തി​ല്‍ നി​ന്ന് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റും വെ​ടി​ക്കോ​പ്പു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ​വ​ർ വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി മാം​സം വി​ല്‍​ക്കു​ന്ന​വ​രാ​ണെ​ന്ന് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

 

 

Kerala

ജാഗ്രതൈ! വന്യമൃഗങ്ങള്‍ ബൂത്തുകള്‍ കൈയേറാൻ സാധ്യത

കോട്ടയം: തദ്ദേശതെരഞ്ഞെടുപ്പില്‍ വന്യമൃഗങ്ങള്‍ ബൂത്തുകൾ കൈയേറി ഭീഷണി മുഴക്കാൻ സാധ്യത. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും വോട്ടര്‍മാരുടെയും സുരക്ഷ മുന്‍നിർത്തി വന്യമൃഗ ഭീഷണിയുള്ള പ്രദേശങ്ങളിലെ ബൂത്തുകളില്‍ ഇക്കുറി വനപാലകരുടെയും കാവലുണ്ടാകും. ഇവരുടെ കൈയില്‍ തോക്കും പന്തവും പടക്കവും ഉള്‍പ്പൈടെ കരുതല്‍ സാമഗ്രികളുമുണ്ടാകും.
വടക്കേ ഇന്ത്യയില്‍ നക്‌സലും മാവോയിസ്റ്റുകളുമാണ് തെരഞ്ഞെടുപ്പില്‍ ബൂത്തു കൈയേറുന്നതെങ്കില്‍ കേരളത്തിലെ വിവിധ ജില്ലകളായി അഞ്ഞൂറിലേറെ ബൂത്തുകളിലാണ് വന്യമൃഗങ്ങളുടെ ഭീഷണിയുള്ളത്. സംസ്ഥാനത്തെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഇലക്ഷന്‍ നടത്താന്‍ പോകുന്ന ഉദ്യോഗസ്ഥരുടെ മുന്പിലും പിന്നിലും തോക്കേന്തിയ പോലീസും വനപാലകരും പോകാറുണ്ട്.
ഉദ്യോഗസ്ഥരുടെ ജീവനു ഭീഷണിയുണ്ടായാല്‍ എത്ര തലയെടുപ്പുള്ള മൃഗത്തെയും വെടിവച്ചുവീഴ്ത്താന്‍ ജില്ലാ കളക്ടര്‍ മുന്‍കൂര്‍ അനുമതിയും നല്‍കാറുണ്ട്. സമാനമായ സാഹചര്യം നിലവില്‍ വിവിധ ജില്ലകളിലെ ബൂത്തുകളിലുമുണ്ട്.
കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും ബൂത്തില്‍ മാത്രമല്ല, വഴിയില്‍ നിലയുറപ്പിച്ചാലും ഗോത്രവാസികളും നാട്ടുവാസികളും വോട്ടു ചെയ്യാന്‍ പോകാന്‍ ഭയപ്പെടും. ഈ സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ വന്യമൃഗങ്ങള്‍ നടത്താവുന്ന നീക്കത്തെ എങ്ങനെ ചെറുക്കണമെന്ന ആലോചന മുറുകുന്നത്.

Kerala

കാ​ട്ടാ​ന​ക​ളെ തു​ര​ത്തും എ​ഐ വേ​ലി: വി​ജ​യ​ന് ആ​ദ​ര​വു​മാ​യി മ​ന്ത്രി

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ


ഒ​​​റ്റ​​​പ്പാ​​​ലം: കാ​​​ട്ടാ​​​ന​​​യെ തു​​​ര​​​ത്താ​​​ൻ സ​​​ഹാ​​​യ​​​മൊ​​​രു​​​ക്കി​​​യ ഒ​​​റ്റ​​​പ്പാ​​​ലം​​​കാ​​​ര​​​നു മ​​​ന്ത്രി​​​യു​​​ടെ ആ​​​ദ​​​രം. കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കു വ്യാ​​​പ​​​ക​​​നാ​​​ശം വി​​​ത​​​ച്ച് വ​​​യ​​​നാ​​​ട്ടി​​​ൽ വി​​​ല​​​സു​​​ന്ന ആ​​​ന​​​ക​​​ളെ തു​​​ര​​​ത്താ​​​ൻ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സ്ഥാ​​​പി​​​ച്ച എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത സം​​​ര​​​ക്ഷ​​​ണ​​​വേ​​​ലി ഒ​​​രു​​​ക്കാ​​​നു​​​ള്ള സൗ​​​രോ​​​ർ​​​ജ​​​സം​​​വി​​​ധാ​​​ന​​​വും ലൈ​​​റ്റും സൈ​​​റ​​​ണും മ​​​റ്റും നി​​​ർ​​​മി​​​ച്ച അ​​​മ്പ​​​ല​​​പ്പാ​​​റ മേ​​​ലൂ​​​ർ റോ​​​ഡി​​​ൽ ഇ​​​ർ​​​പ്പ​​​ശേ​​​രി വി​​​ജ​​​യ​​​നെ​​​യാ​​ണു വ​​​നം​​​മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ അ​​​നു​​​മോ​​​ദി​​​ച്ച​​​ത്. ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു സ​​​ഹാ​​​യ​​​ക​​​മാ​​​കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ച വി​​​ജ​​​യ​​​നെ മ​​​ന്ത്രി അ​​​ഭി​​​ന​​​ന്ദി​​​ച്ചു.


നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​യു​​​ള്ള സം​​​ര​​​ക്ഷ​​​ണ​​​വേ​​​ലി​​​ക​​​ൾ വ​​​യ​​​നാ​​​ട്ടി​​​ൽ സ്ഥാ​​​പി​​​ച്ചു കാ​​​ട്ടാ​​​ന​​​ക​​​ളെ ത​​​ട​​​യു​​​ന്ന​​​തി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​ണെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. എ​​​ഐ എ​​​ല -ഫെ​​​ൻ​​​സിം​​​ഗ് എ​​​ന്നു പേ​​​രി​​​ട്ടി​​​ട്ടു​​​ള്ള സം​​​വി​​​ധാ​​​നം ഇ​​​തോ​​​ടെ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ത്തു സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് വ​​​നം​​​വ​​​കു​​​പ്പ്.


ലാ​​​ഷിം​​​ഗ് ബെ​​​ൽ​​​റ്റ് എ​​​ന്ന ഉ​​​ത്പ​​​ന്ന​​​മു​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് വേ​​​ലി ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. ഒ​​​പ്പം കാ​​​മ​​​റ, ലൈ​​​റ്റ്, സ്പീ​​​ക്ക​​​ർ, സെ​​​ൻ​​​സ​​​ർ എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. സൗ​​​രോ​​​ർ​​​ജ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വേ​​​ലി​​​ക്ക് നൂ​​​റു​​​മീ​​​റ്റ​​​ർ അ​​​ടു​​​ത്ത് ആ​​​ന​​​യോ മ​​​റ്റു ജീ​​​വി​​​ക​​​ളോ എ​​​ത്തി​​​യാ​​​ൽ സൈ​​​റ​​​ൺ മു​​​ഴ​​​ങ്ങും. ലൈ​​​റ്റു​​​ക​​​ൾ തെ​​​ളി​​​യും. ഇ​​​തു​​​ക​​​ണ്ട് ആ​​​ന​​​ക​​​ൾ പി​​​ന്തി​​​രി​​​യും. വേ​​​ലി​​​യി​​​ൽ തൊ​​​ട്ടാ​​​ൽ ചെ​​​റി​​​യ ഷോ​​​ക്കു​​​ണ്ടാ​​​കും.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ വൈ​​​റ്റ് എ​​​ല​​​ഫ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജീ​​​സ് നി​​​ർ​​​മി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സൗ​​​രോ​​​ർ​​​ജ​​​ സം​​​വി​​​ധാ​​​ന​​​വും ലൈ​​​റ്റും സൈ​​​റ​​​ണു​​​മാ​​ണ് വി​​​ജ​​​യ​​​ൻ നി​​​ർ​​​മി​​​ച്ച​​​ത്. വൈ​​​റ്റ് എ​​​ല​​​ഫ​​​ന്‍റ് ടെ​​​ക്നോ​​​ള​​​ജീ​​​സ് ഉ​​​ട​​​മ​​​യും പാ​​​ല​​​ക്കാ​​​ട്ടു​​​കാ​​​ര​​​നാ​​​ണ്- വ​​​ട​​​വ​​​ന്നൂ​​​ർ പാ​​​റ​​​യ്ക്ക​​​ൽ പി.​​​ആ​​​ർ. മോ​​​ഹ​​​ൻ​​​മേ​​​നോ​​​ൻ.


കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലെ​​​ത്തി വി​​​ള ന​​​ശി​​​പ്പി​​​ക്കു​​​ന്ന കാ​​​ട്ടു​​​പ​​​ന്നി, കു​​​ര​​​ങ്ങ​​​ന്മാ​​​ർ, മ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ​​​നി​​​ന്നു വി​​​ള സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് വി​​​ജ​​​യ​​​ൻ. ഇ​​​തു​​​കൂ​​​ടി സാ​​​ധ്യ​​​മാ​​​യാ​​​ൽ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യ്ക്കാ​​​ക​​​മാ​​​നം മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കും.

District News

കാട്ടാനശല്യം രൂക്ഷം: നരിക്കോട്ടുമലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനം

കണ്ണൂർ പാനൂർ നരിക്കോട്ടുമലയിൽ കാട്ടാനക്കൂട്ടം വീണ്ടും ഇറങ്ങിയതിനെത്തുടർന്ന് ഭീതിയിലായ പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു. കെ.പി. മോഹനൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിലാണ് ഈ തീരുമാനം. പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ യോഗം നിർദേശിച്ചു.

നരിക്കോട്ടുമല സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷമീന ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പങ്കെടുത്തു. കാട്ടാന ശല്യം തടയാൻ ആനമതിൽ നിർമ്മാണം വേഗത്തിലാക്കണമെന്നും കൂടുതൽ വനപാലകരെ പ്രദേശത്ത് വിന്യസിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

പ്രദേശവാസികൾക്ക് ഭീഷണിയായി മാറിയിട്ടുള്ള കാട്ടാനകളെ കാടുകളിലേക്ക് തിരികെ അയക്കാൻ ഫയർഫോഴ്സിന്റെയും പോലീസിന്റെയും സഹായം തേടാനും യോഗം തീരുമാനിച്ചു. കൃഷിനാശം തടയാൻ പ്രത്യേക വിള ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കണമെന്നും നഷ്ടപരിഹാരം വേഗത്തിലാക്കി നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Latest News

Corehub Up