x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ന്യ​ജീ​വി​ക​ളി​ല്‍ അ​പ​ക​ട​കാ​രി പാ​മ്പു​ക​ള്‍ തന്നെ

ബി​​​​നു ജോ​​​​ര്‍​ജ്
Published: April 28, 2026 02:44 AM IST | Updated: April 28, 2026 02:45 AM IST

കോ​​​​ഴി​​​​ക്കോ​​​​ട്: സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ഴി​​​​ഞ്ഞ 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ളു​​​​ക​​​​ള്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​ത് 2018ല്‍. ​​​​അ​​​​ന്ന് 123 പേ​​​​ര്‍ മ​​​​ര​​​​ണ​​​​ത്തി​​​​നു കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം പി​​​​ന്നീ​​​​ടു​​​​ള്ള വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നാ​​​​ണ് വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​ത്ത​​​​വ​​​​ണ പ​​​​തി​​​​വി​​​​ല​​​​ധി​​​​കം ചൂ​​​​ട് വ​​​​ര്‍​ധി​​​​ച്ച​​​​തോ​​​​ടെ പാ​​​​മ്പു​​​​ക​​​​ള്‍ ത​​​​ണു​​​​പ്പു​​​​തേ​​​​ടി മ​​​​നു​​​​ഷ്യ​​​​വാ​​​​സ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു വ​​​​രാ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​താ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ശ​​​​ങ്ക സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

2016 മു​​​​ത​​​​ല്‍ 2025 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 10 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ​​​​രി​​​​ശോ​​​​ധി​​​​ച്ചാ​​​​ല്‍ 2020 മു​​​​ത​​​​ല്‍ പി​​​​റ​​​​കോ​​​​ട്ടു​​​​ള്ള നാ​​​​ലു വ​​​​ര്‍​ഷ​​​​ങ്ങ​​​​ളി​​​​ല്‍ പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണം കൂ​​​​ടു​​​​ത​​​​ലാ​​​​യി​​​​രു​​​​ന്നു. 2016 ല്‍ 119 ​​​​പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. 2017ല്‍ ​​​​മ​​​​ര​​​​ണം 92.

2018ല്‍ ​​​​മ​​​​ര​​​​ണം 123 ആ​​​​യി ഉ​​​​യ​​​​ര്‍​ന്നു. 2019ല്‍ 71 ​​​​ആ​​​​യി കു​​​​റ​​​​ഞ്ഞു. പി​​​​ന്നീ​​​​ട് 2020 മു​​​​ത​​​​ല്‍ 2025 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ വ​​​​ര്‍​ഷം ചെ​​​​ല്ലു​​​​ന്തോ​​​​റും പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കു​​​​റ​​​​ഞ്ഞു വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും കാ​​​​ട്ടാ​​​​ന, ക​​​​ടു​​​​വ തു​​​​ട​​​​ങ്ങി​​​​യ വ​​​​ന്യ​​​​മൃ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കാ​​​​ള്‍ അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​ക​​​​ളാ​​​​ണ് പാ​​​​മ്പു​​​​ക​​​​ള്‍. 10 വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കാ​​​​ട്ടാ​​​​ന​​​​ക​​​​ള്‍ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് 215 പേ​​​​രെ​​​​യാ​​​​ണ്. ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 59 പേ​​​​രും മ​​​​രി​​​​ച്ചു. പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ച​​​​താ​​​​ക​​​​ട്ടെ 644 പേ​​​​ര്‍.

പാ​​​​മ്പു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ജാ​​​​ഗ്ര​​​​ത​​​​യും ആ​​​​ശ​​​​ങ്ക​​​​യും പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണം കു​​​​റ​​​​യ്ക്കാ​​​​ന്‍ സ​​​​ഹാ​​​​യ​​​​ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പാ​​​​മ്പു​​​​പി​​​​ടി​​​​ത്ത വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​ങ്ങ​​​​ളും കി​​​​ട​​​​ക്ക​​​​പ്പാ​​​​യ​​​​യും നി​​​​രീ​​​​ക്ഷി​​​​ച്ച് പാ​​​​മ്പു​​​​ക​​​​ളി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ ആ​​​​ളു​​​​ക​​​​ള്‍ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ര്‍​ത്തു​​​​ന്നു​​​​ണ്ട്. പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റാ​​​​ല്‍ ഉ​​​​ട​​​​ന​​​​ടി എ​​​​ന്തു ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും ഏ​​​​തൊ​​​​ക്കെ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലാ​​​​ണ് ആ​​​​ന്‍റി​​​​വെ​​​​നം ഉ​​​​ള്ള​​​​ത് എ​​​​ന്നീ കാ​​​​ര്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ളു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ ബോ​​​​ധ​​​​വാ​​​​ന്‍​മാ​​​​രാ​​​​യ​​​​തും മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ കു​​​​റ​​​​യാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

കാ​​​​ട്ടു​​​​പ​​​​ന്നി, മ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ പാ​​​​മ്പു​​​​ക​​​​ളെ കൊ​​​​ന്നു തി​​​​ന്നു​​​​ന്ന​​​​ത് മ​​​​ല​​​​യോ​​​​ര മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പാ​​​​മ്പു​​​​ശ​​​​ല്യം ഒ​​​​രു പ​​​​രി​​​​ധി വ​​​​രെ കു​​​​റ​​​​യാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍ ത​​​​മ്പ​​​​ടി​​​​ക്കു​​​​ന്ന പാ​​​​മ്പു​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടാ​​​​ന്‍ മ​​​​നു​​​​ഷ്യ​​​​സാ​​​​ന്നി​​​​ധ്യം ഭ​​​​യ​​​​ന്ന് വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ള്‍​ക്ക് ക​​​​ഴി​​​​യാ​​​​റി​​​​ല്ല. വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ല്‍ കോ​​​​ഴി​​​​ക​​​​ളെ അ​​​​ഴി​​​​ച്ചു​​​​വി​​​​ട്ടു വ​​​​ള​​​​ര്‍​ത്തു​​​​ന്ന​​​​ത് നി​​​​ല​​​​ച്ച​​​​തും പാ​​​​മ്പു​​​​ക​​​​ള്‍ പെ​​​​രു​​​​കാ​​​​ന്‍ കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്. പാ​​​​മ്പി​​​​ന്‍​കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍ കോ​​​​ഴി​​​​ക​​​​ളു​​​​ടെ ഇ​​​​ഷ്ട​​​​ഭ​​​​ക്ഷ​​​​ണ​​​​മാ​​​​ണ്.

ധ​​​​ന​​​​സ​​​​ഹാ​​​​യം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം

വ​​​​ന​​​​ത്തി​​​​നു പു​​​​റ​​​​ത്തു​​​​വ​​​​ച്ച് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ര്‍​ക്കു​​​​ള്ള ധ​​​​ന​​​​സ​​​​ഹാ​​​​യം നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​ഷം. മു​​​​മ്പ് ര​​​​ണ്ടു​​​​ല​​​​ക്ഷം രൂ​​​​പ മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ഹാ​​​​യം.

വ​​​​നം​​​​വ​​​​കു​​​​പ്പും ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പും സം​​​​യു​​​​ക്ത​​​​മാ​​​​യി 2025 മേ​​​​യ് ഒ​​​​മ്പ​​​​തി​​​​ന് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് നാ​​​​ലു ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ക്കി വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത്. വ​​​​ന​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ വ​​​​ച്ച് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചാ​​​​ല്‍ ആ​​​​ശ്രി​​​​ത​​​​ര്‍​ക്ക് 2018ലെ ​​​​ഉ​​​​ത്ത​​​​ര​​​​വു പ്ര​​​​കാ​​​​രം സ​​​​ര്‍​ക്കാ​​​​ര്‍ 10 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കു​​​​ന്ന​​​​ത്.

പാ​​​​മ്പു ക​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ച​​​​വ​​​​ര്‍

2016-17: 119.
2017-18: 92.
2018-2019: 123.
2019-2020: 71.
2020-2021: 52.
2021-2022: 65.
2022-2023: 48.
2023-2024: 34.
2024-2025: 34.
2025-2026:
(10-09-2025 വ​​​​രെ): 6.

K-Rail Survey

‘സ​​​​ര്‍​പ്പ’വി​​​​ജ​​​​യ​​​​ക​​​​രം: മ​​​​ന്ത്രി

2020ല്‍ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ സ​​​​ര്‍​പ്പ പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച ശേ​​​​ഷ​​​​മാ​​​​ണ് പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​ഞ്ഞ​​​​തെ​​​​ന്ന് വ​​​​നം​​​​മ​​​​ന്ത്രി എ.​​​​കെ. ശ​​​​ശീ​​​​ന്ദ്ര​​​​ന്‍.

സ​​​​ര്‍​പ്പ പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​മ്പ് ഒ​​​​രു വ​​​​ര്‍​ഷം ശ​​​​രാ​​​​ശ​​​​രി 130-150 തോ​​​​തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന പാ​​​​മ്പു​​​​ക​​​​ടി​​​​യേ​​​​റ്റു​​​​ള്ള മ​​​​ര​​​​ണം. 2025ല്‍ 30 ​​​​ആ​​​​യി കു​​​​റ​​​​യ്ക്കാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. നാ​​​​ട്ടി​​​​ന്‍ പു​​​​റ​​​​ങ്ങ​​​​ളി​​​​ല്‍ കാ​​​​ണു​​​​ന്ന പാ​​​​മ്പു​​​​ക​​​​ളെ വ​​​​നം​​​​വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള പ്ര​​​​ത്യേ​​​​ക സം​​​​ഘം പി​​​​ടി​​​​കൂ​​​​ടി വ​​​​ന​​​​ത്തി​​​​ല്‍ വി​​​​ട്ട​​​​യ​​​​യ്ക്കു​​​​ന്ന​​​​താ​​​​ണ് സ​​​​ര്‍​പ്പ പ​​​​ദ്ധ​​​​തി.

2020 മു​​​​ത​​​​ല്‍ ഇ​​​​തു​​​​വ​​​​രെ​​​​യാ​​​​യി 29,000 പാ​​​​മ്പു​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി സു​​​​ര​​​​ക്ഷി​​​​ത കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ വി​​​​ടാ​​​​ന്‍ ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. സ​​​​ര്‍​പ്പ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ കീ​​​​ഴി​​​​ല്‍ 2600 വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​മാ​​​​ര്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. വോ​​​​ള​​​​ണ്ടി​​​​യ​​​​ര്‍​മാ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ര്‍​ധി​​​​പ്പി​​​​ച്ച് സ​​​​ര്‍​പ്പ പ​​​​ദ്ധ​​​​തി കൂ​​​​ടു​​​​ത​​​​ല്‍ വി​​​​പു​​​​ല​​​​മാ​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രി ദീ​​​​പി​​​​ക​​​​യോ​​​​ടു പ​​​​റ​​​​ഞ്ഞു.

Tags : Snakes dangerous wild animals

Recent News

Corehub Up