Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Buffaloes

Kottayam

വെള്ളനാട്ടെ ജ​ന​വാ​സ ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ

നെ​ടു​മ​ങ്ങാ​ട്: വെ​ള്ള​നാ​ട് കു​ള​ക്കോ​ട് പെ​ന്ത​ക്കോ​സ്ത് പ​ള്ളി​ക്കു സ​മീ​പ​മു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ലെ പു​ര​യി​ട​ത്തി​ൽ ര​ണ്ടു കാ​ട്ടു​പോ​ത്തു​ക​ളെ​ത്തി​യ​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യം നാ​ട്ടു​കാ​ർ ശ്ര​ദ്ധി​ച്ച​ത്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു വ​ന​പാ​ല​ക​രും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി വ്യാ​പ​ക പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ആ​രം​ഭി​ച്ചു.

പാ​ലോ​ട് വ​ന​മേ​ഖ​ല​യി​ൽ നി​ന്നി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ആ​ദ്യം നെ​ടു​മ​ങ്ങാ​ട് തേ​ക്ക​ട ഭാ​ഗ​ത്ത് ക​ണ്ട​ത്. തു​ട​ർ​ന്ന് ക​രി​പ്പൂ​ർ, പു​തു​ക്കു​ള​ങ്ങ​ര, കൊ​ക്കോ​ത​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ൾ പി​ന്നി​ട്ട് റോ​ഡ് മാ​ർ​ഗം കു​ള​ക്കോ​ട്ടി​ലെ​ത്തി​യെ​ന്നാ​ണ് വ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. രാ​വി​ലെ മു​ത​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ടെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​യു​ടെ നീ​ക്ക​ങ്ങ​ൾ നി​ര​ന്ത​രം നി​രീ​ക്ഷി​ച്ചു.

പി​ന്നീ​ട് നാ​യ​ക​ളു​ടെ കു​രകേ​ട്ട് കാ​ട്ടു​പോ​ത്തു​ക​ൾ മേ​ലാം​കോ​ട് ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ​താ​യും കൂ​വ​ക്കു​ടി​ക്കും മേ​ലാം​കോ​ടി​നും ഇ​ട​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​നു​ള്ളി​ൽ, കു​ന്നി​മു​ക​ളി​ലെ ജ​ല​സം​ഭ​ര​ണി​ക്കു സ​മീ​പം വി​ശ്ര​മി​ക്കു​ന്ന​താ​യി വീ​ണ്ടും ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ ശ്രീ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രു​ത്തി​പ്പ​ള്ളി, പാ​ലോ​ട് റേ​ഞ്ചു​ക​ളി​ലെ ദ്രു​ത​പ്ര​തി​ക​ര​ണ സേ​നാം​ഗ​ങ്ങ​ളും മ​റ്റ് വ​ന​പാ​ല​ക​രും അ​ഞ്ചു സം​ഘ​ങ്ങ​ളാ​യി മേ​ഖ​ല​യി​ൽ ക്യാ​മ്പ് ചെ​യ്ത് നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണ്.

അ​രു​വി​ക്ക​ര പോ​ലീ​സി​ലെ പ്ര​ത്യേ​ക ശാ​ഖാ ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തു​ണ്ട്. ജി​ല്ലാ വ​ന​പാ​ല​ക​ൻ ഷാ​ന​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു. അ​സി​സ്റ്റ​ന്‍റ് വ​ന​മൃ​ഗ ചി​കി​ത്സാ ഡോ. ​അ​രു​ൺ കു​മാ​റും സ്ഥ​ല​ത്തെ​ത്തി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ജ​ന​ക്കൂ​ട്ടം രൂ​പ​പ്പെ​ട്ടാ​ൽ കാ​ട്ടു​പോ​ത്തു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി ആ​ക്ര​മ​ണ​സ്വ​ഭാ​വം കാ​ണി​ക്കാ​നോ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ടാ​നോ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൗ​തു​ക​ത്തി​നാ​യി ആ​രും പ്ര​ദേ​ശ​ത്തേ​ക്ക് എ​ത്ത​രു​തെ​ന്നു വ​ന​വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം കാ​ട്ടു​പോ​ത്തു​ക​ളെ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് തി​രി​ച്ച​യ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ആ​ര്യ​നാ​ട്, ഇ​ഞ്ചാ​പു​രി, കു​റ്റി​ച്ച​ൽ, കോ​ട്ടൂ​ർ, നെ​യ്യാ​ർ ഡാം, ​മ​ര​ക്കു​ന്നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി കാ​ട്ടു​പോ​ത്തു​ക​ളു​ടെ സാ​ന്നി​ധ്യം പ​തി​വാ​യി​ട്ടു​ണ്ട്. ര​ണ്ട് മാ​സം മു​മ്പ് കാ​ട്ടു​പോ​ത്തി​നെ തു​ര​ത്തു​ന്ന​തി​നി​ടെ പ​രു​ത്തി​പ്പ​ള്ളി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സം​ഭ​വ​വും ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്നു.

District News

അ​യ്യ​ൻ​പി​ള്ള​ വ​ള​വി​നു സ​മീ​പം കാ​ട്ടു​പോ​ത്ത് നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ ടൗ​ൺ പ്ര​ദേ​ശ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യാ​യ അ​യ്യ​ൻ​പി​ള്ള​വ​ള​വി​നു സ​മീ​പം പ​രി​ക്കു​ക​ളോ​ടെ ചു​റ്റി​ത്തി​രി​യു​ന്ന കാ​ട്ടു​പോ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി മു​ൻ​കാ​ലു​ക​ൾ​ക്കും ശ​രീ​ര​ത്തും മു​റി​വു​ക​ളു​മാ​യി കാ​ട്ടു​പോ​ത്തി​നെ നാ​ട്ടു​കാ​ർ കാ​ണു​ന്ന​ത്.
പ​തി​നാ​റേ​ക്ക​ർ ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ലും അ​യ്യ​ൻ​പി​ള്ള വ​ള​വി​നു​സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലും ഇ​തി​നെ ക​ണ്ടി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ആ​ളു​ക​ളു​ടെ ശ​ബ്ദം കേ​ട്ടാ​ലു​ട​ൻ ത​ല​യു​യ​ർ​ത്തി ശ്ര​ദ്ധി​ച്ച ശേ​ഷം ഉ​ച്ച​ത്തി​ൽ അ​മ​റി​ക്കൊ​ണ്ട് ഓ​ടി മാ​റു​ന്ന പോ​ത്ത് എ​വി​ടേ​ക്ക് ഓ​ടടി മാറുമെന്ന് പറയാൻ പറ്റി ല്ല. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വീ​ടി​നു​സ​മീ​പ​ത്തും പാ​ത​യോ​ര​ത്തും നി​ൽ​ക്കു​ന്ന പോ​ത്ത് ആ​ക്ര​മ​ണ​കാ​രി​യാ​കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

പോ​ത്തു​ക​ൾ ത​മ്മി​ൽ കു​ത്ത് കൂ​ടി​യ​തി​നാ​ലോ പു​ലി​യോ മ​റ്റോ ആ​ക്ര​മി​ച്ച​തി​നാ​ലോ ആ​വാം മു​റി​വേ​റ്റ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം.വ​നംവ​കു​പ്പ് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് കാ​ട്ടു​പോ​ത്തി​നെ വ​ന​ത്തി​ലേ​ക്ക് മ​ട​ക്കി വി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന

 

Latest News

Corehub Up