x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​രൂ​രി​ല്‍ കാ​ട്ടു​പോ​ത്തുകൾ കൂ​ട്ട​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി


Published: March 19, 2026 07:14 AM IST | Updated: March 19, 2026 07:14 AM IST

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തുകൾ കൂ​ട്ട​മാ​യി എ​ത്തി​യ​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മേ​ലേ​പാ​ണ​യം ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തു​ക​ള്‍ കൂ​ട്ട​മാ​യി എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് അ​ടു​ത്ത ദി​വ​സം പ​ക​ലോ​ടെ പു​ളി​ഞ്ചി തോ​ട്ടം വ​ഴി ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന മു​ത​ലാ​റ്റ് ഭാ​ഗ​ത്ത് എ​ത്തു​ക​യാ​യി​രു​ന്നു.

അ​ങ്ക​ണവാ​ടി ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്ത് കാ​ട്ടു​പോ​ത്തു​ക​ള്‍ ത​മ്പ​ടി​ച്ച​ത് ജ​ന​ങ്ങ​ളെ വ​ലി​യ രീ​തി​യി​ല്‍ ആ​ശ​ങ്ക​യി​ലാ​ക്കി. തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വ​രം അ​ഞ്ച​ല്‍ ആ​ര്‍​ആ​ര്‍​ടി​യെ അ​റി​യി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം വ​രെ​യും എ​ത്തി​യി​ല്ല​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​ഞ്ചോ​ളം വ​രു​ന്ന കാ​ട്ടു​പോ​ത്തു​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​വും സ​ഞ്ച​രി​ച്ച​ത്.

ഇ​വ​യെ തു​ര​ത്തി കാ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ല്ലെ​ങ്കി​ല്‍ പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​മ്പ് ച​ണ്ണ​പ്പേ​ട്ട -ആ​ന​ക്കു​ളം മേ​ഖ​ല​യി​ല്‍ കാ​ട്ടു​പോ​ത്തു​ക​ള്‍ ഇ​റ​ങ്ങി​യി​രു​ന്നു.

അ​ന്നും നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ചി​ട്ടും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ എ​ത്തി​യി​ല്ലെ​ന്ന് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. പി​ന്നീ​ട് മാ​ധ്യ​മ വാ​ര്‍​ത്ത​ക​ള്‍ വ​ന്ന​തോ​ടെ മാ​ത്ര​മാ​ണ് ആ​ര്‍​ആ​ര്‍​ടി സം​ഘം എ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും കാ​ട്ടു​പോ​ത്തു​ക​ള്‍ സ​മീ​പ​ത്തെ ഓ​യി​ല്‍​പാ​മി​നു​ള്ളി​ലേ​ക്ക് ക​യ​റി​യി​രു​ന്നു.
കാ​ട്ടു​പോ​ത്തു​ക​ളെ ജ​ന​വാ​സ മേ​ഖ​ല​യ്ക്ക് അ​രി​കി​ല്‍ നി​ന്ന് ഉ​ള്‍​വ​ന​ത്തി​ലേ​ക്ക് തു​ര​ത്ത​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Wild buffaloes flock

Recent News

Corehub Up