തലശേരി: പാനൂർ കൈവേലിക്കലിൽ കാട്ടുപോത്തുകൾ ഇറങ്ങിയത് പ്രദേശത്തെ ഭീതിയിൽ ആഴ്ത്തി. ഇന്നലെ രാവിലെ ഏഴോടെയാണ് കൈവേലിക്കലിലെ ഒരു വീട്ടുപറമ്പിൽ രണ്ടു കാട്ടുപോത്തുകളെ കണ്ടത്.
ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തുകൾ ഒരിടത്തും നിലയുറപ്പിക്കാതെ ഓരോ പറന്പുകളിലൂടെ സഞ്ചരിക്കുകയായിരുന്നു. നരിക്കോട്ട് മലയിൽനിന്നോ കണ്ണവം വനത്തിൽനിന്നോ ആകാം കാട്ടുപോത്തുകൾ എത്തിയതെന്നാണ് കരുതുന്നത്. അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് അനൗൺസ്മെന്റും നടത്തുന്നുണ്ട്.