കുറ്റ്യാടി: മരുതോങ്കരയിലെ ജാനകിക്കാട് പുഴയില്‍ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇറങ്ങി. പുഴയില്‍ വെള്ളം കുടിക്കാനും വിശ്രമിക്കാനുമായി കാട്ടുപോത്തുകള്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്. പ്രദേശത്തെ കര്‍ഷകരും വിനോദ സഞ്ചാരികളും ഇപ്പോള്‍ ഭീതിയോടെയാണ് പുഴയോരത്തേക്ക് ഇറങ്ങുന്നത്. ജാനകിക്കാട് പരിസരത്ത് പതിവായി കാട്ടുപോത്തുകള്‍ ഇറങ്ങാറുണ്ടെങ്കിലും പുഴയില്‍ കൂട്ടത്തോടെയെത്തുന്നത് അപൂർവ്വമാണ്.
പുഴയുടെ തീരത്ത് കൃഷിപ്പണിക്ക് പോകുന്നവരും, വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ജാനകിക്കാട് വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലകളിലേക്ക് കാട്ടുപോത്തുകള്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്.
കാട്ടുപോത്തുകള്‍ ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.