Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Withdraw

കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് കാ​​​ത്ത് പോ​​​ലീ​​​സ്

ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ന്ത​​​ർ​​​ മ​​​ന്തറിൽ ക​​​ഴി​​​ഞ്ഞ 20നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ള്ള കേ​​​സു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്ന കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​ർ​​ത്തി​​വ​​ച്ച് പോ​​ലീ​​സ്.

കേ​​​സ് പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​ക്ക​​നു​​സ​​രി​​ച്ച് തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കു​​മെ​​ന്നും പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ൾ സൂ​​ച​​ന ന​​ൽ​​കി.

ഡ​​ൽ​​ഹി​​യി​​ലെ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 15 എ​​​ഫ്ഐ​​​ആ​​​റു​​​ക​​​ളാ​​​ണ് നീ​​റ്റ് പ്ര​​ക്ഷോ​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​തി​​ന​​കം ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രി​​ക്ക​​ന്ന​​ത്.

അ​​​തേ​​​സ​​​മ​​​യം സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്ന​​​തി​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രും. സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളും ഡി​​​ജി​​​റ്റ​​​ൽ തെ​​​ളി​​​വു​​​ക​​​ളും മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളും പോ​​ലീ​​സ് പ​​രി​​ശോ​​ധി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.

ക്ര​​​മി​​​ന​​​ൽ പ​​​ശ്ചാ​​​ത്ത​​​ല​​​മു​​​ള്ള ഏ​​​ക​​​ദേ​​​ശം ര​​​ണ്ടാ​​​യി​​​ര​​​ത്തി അ​​​ഞ്ഞൂ​​​റോ​​​ളം പേ​​​ർ സ​​​മ​​​ര​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യെ​​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ലും അ​​ന്വേ​​ഷ​​ണം ഉ​​ണ്ട്. ഇ​​​വ​​​രെ ക​​​ണ്ടെ​​​ത്താ​​നാ​​കു​​മോ എ​​ന്നും പ​​രി​​ശോ​​ധി​​ക്കു​​കാ​​ണെ​​ന്ന് പോ​​​ലീ​​​സ് അ​​റി​​യി​​ച്ചു.

Business

ആ ‘നന്പർ’ വേണ്ട; വാഹന നമ്പർ ലേലത്തിൽ തുക അടയ്ക്കാതെ പിന്മാറിയാൽ നടപടി

കോ​​​ഴി​​​ക്കോ​​​ട്: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ ഫാ​​​ൻ​​​സി ന​​​മ്പ​​​ർ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​ശേ​​​ഷം ഉ​​​യ​​​ർ​​​ന്ന തു​​​ക വി​​​ളി​​​ച്ച് പി​​​ന്നീ​​​ട് പ​​​ണം അ​​​ട​​​യ്ക്കാ​​​തെ പി​​​ന്മാ​​​റു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍.

ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ വ​​​ര്‍​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. ലേ​​​ല​​​ത്തി​​​ൽ വി​​​ജ​​​യി​​​ച്ച​​ശേ​​​ഷം നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ തു​​​ക അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ റ​​​വ​​​ന്യു റി​​​ക്ക​​​വ​​​റി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മ്പോ​​​ൾ കൃ​​​ത്യ​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് മാ​​​ത്രം തു​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ന്നു.​


ലേ​​​ല തു​​​ക അ​​​ട​​​യ്ക്കാ​​​തെ പി​​​ന്മാ​​​റു​​​ന്ന​​​തു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു പു​​​റ​​​മേ​ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​തി​​​നും ഭാ​​​വി​​​യി​​​ൽ ലേ​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ​​നി​​​ന്നും വി​​​ല​​​ക്കു​​​ന്ന​​​തി​​​നും കാ​​​ര​​​ണ​​​മാ​​​കും.​ നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തോ​​​ടെ ലേ​​​ല​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു. അ​​തേ​​സ​​മ​​യം ഉ​​യ​​ര്‍ന്ന തു​​ക കൊ​​ടു​​ത്ത ക​​ര​​സ്ഥ​​മാ​​ക്കു​​ന്ന ന​​മ്പ​​ര്‍ കൈ​​വ​​ശം വ​​യ്ക്കാ​​നു​​ള്ള അ​​വ​​കാ​​ശം​​കൂ​​ടി വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍ക്കു വേ​​ണ​​മെ​​ന്ന് നി​​ര്‍ദേ​​ശം ഇ​​തി​​ന​​കം ഉ​​യ​​ര്‍ന്നി​​ട്ടു​​ണ്ട്. നി​​ല​​വി​​ല്‍ വാ​​ഹ​​നം കൈ​​മാ​​റ്റം ചെ​​യ്യു​​മ്പോ​​ള്‍ ന​​മ്പ​​റും ന​​ഷ്ട​​പ്പെ​​ടു​​ന്ന അ​​വ​​സ്ഥ​​യാ​​ണു​​ള്ള​​ത്.

Kerala

എഫ്സിആർഎ ബിൽ; കേന്ദ്രം പിന്മാറണം: മന്ത്രി വി.എന്‍. വാസവൻ

കോ​ട്ട​യം: വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ ബി​ല്ലി​ല്‍ നി​ന്നും കേ​ന്ദ്രം പി​ന്മാ​റ​ണ​മെ​ന്ന് മ​ന്ത്രി വി.എ​ന്‍. വാ​സ​വ​ന്‍.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​പ​ടി രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ക്കി​ട​യി​ലും വി​വി​ധ മ​ത വി​ഭാ​ഗ​ങ്ങ​ള്‍ ന​ട​ത്തു​ന്ന ധ​ര്‍മ​സ്ഥാ​പ​ന​ങ്ങ​ള്‍ക്കി​ട​യി​ലും ആ​ശ​ങ്ക ഉ​യ​ര്‍ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വാ​സ​വ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​യ​രു​ന്ന ഈ ​ആ​ശ​ങ്ക​ക​ള്‍ യു​ക്തി​സ​ഹ​വും ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ മു​ന്നോ​ട്ട് വ​ച്ച പ്ര​ശ്‌​നം ദൂ​രീ​ക​രി​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ബി​ല്ലി​ന്‍റെ തു​ട​ര്‍ന​ട​പ​ടി കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കാ​വൂ.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം അ​നു​മ​തി പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ലോ, അ​ല്ലെ​ങ്കി​ല്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പു​തു​ക്ക​ല്‍ ല​ഭ്യ​മാ​കാ​തെ​യാ​യാ​ലോ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ.

ഇ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ വി​ദേ​ശ സം​ഭാ​വ​ന​ക​ളും ആ​സ്തി​ക​ളും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​ര്‍ണ​യി​ക്കു​ന്ന അ​തോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കും എ​ന്ന​താ​ണ് പു​തി​യ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ ഈ ​ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്നും മ​ന്ത്രി ആവശ്യപ്പെട്ടു.

Kerala

തൃ​ശൂ​രി​ൽ കോ​ണ്‍​ഗ്ര​സ് വി​മ​ത​ൻ പ​ത്രി​ക പി​ൻ​വ​ലി​ക്കും

തൃ​​​ശൂ​​​ർ: തൃ​​​ശൂ​​​ർ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി രാ​​​ജ​​​ൻ പ​​​ല്ല​​​നെ​​​തി​​​രേ വി​​​മ​​​ത​​​നാ​​​യി മ​​​ത്സ​​​രി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ ജ​​​യ​​​പ്ര​​​കാ​​​ശ് പൂ​​​വ​​​ത്തി​​​ങ്ക​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കും.

കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി എം.​​​പി. വി​​​ൻ​​​സെ​​​ന്‍റ് നേ​​​രി​​​ട്ടെ​​​ത്തി ച​​​ർ​​​ച്ച​​​ന​​​ട​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​നി​​​ന്നു പി​​​ന്‍​മാ​​​റു​​​ന്ന​​​തെ​​​ന്ന് ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ കൗ​​​ണ്‍​സി​​​ല​​​റും സ​​​ജീ​​​വ കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യ ജ​​​യ​​​പ്ര​​​കാ​​​ശ് പൂ​​​വ​​​ത്തി​​​ങ്ക​​​ൽ പാ​​​ർ​​​ട്ടി തീ​​​രു​​​മാ​​​ന​​​ത്തെ വെ​​​ല്ലു​​​വി​​​ളി​​​ച്ച് സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് പാ​​​ർ​​​ട്ടി​​​യി​​​ൽ ഒ​​​രു പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​നു പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കാ​​​ണാ​​​ൻ ചെ​​​ന്നി​​​രു​​​ന്നു.

ര​​​ണ്ട​​​ര​​​മ​​​ണി​​​ക്കൂ​​​ർ കാ​​​ത്തി​​​രു​​​ന്ന​​​ത​​​ല്ലാ​​​തെ ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ​​പോ​​​ലും ത​​​യാ​​​റാ​​​യി​​​ല്ലെ​​​ന്നും ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ഇ​​​ന്ന് ഡി​​​സി​​​സി​​​യി​​​ൽ ആ​​​ക്ഷേ​​​പം സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​ന​​​ട​​​ക്കു​​​മെ​​​ന്നും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കു​​​മെ​​​ന്നും ജ​​​യ​​​പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. ഇ​​​ത്ത​​​വ​​​ണ​​​ത്തെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലേ​​​ക്ക് ജ​​​യ​​​പ്ര​​​കാ​​​ശ് മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്നു.

Kerala

തൊ​ഴി​ലു​റ​പ്പു നി​യ​മ ഭേ​ദ​ഗ​തി​യും കേ​ന്ദ്ര​ത്തിന് പി​ൻ​വ​ലി​ക്കേ​ണ്ടി​വ​രും: സ​ണ്ണി ജോ​സ​ഫ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ബി​​​​ജെ​​​​പി ഭ​​​​ര​​​​ണ​​​​കൂ​​​​ടം തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി​​​​യെ ക​​​​ഴു​​​​ത്തു​​​ഞെ​​​​രി​​​​ച്ചു കൊ​​​​ല്ലു​​​​ക​​​​യാ​​​​ണെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ്. ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കെ​​​​തി​​​​രേ ഏ​​​​ക​​​​പ​​​​ക്ഷീ​​​​യ​​​​മാ​​​​യി അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച മൂ​​​​ന്നു കി​​​​രാ​​​​ത​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ൾ ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തെത്തുട​​​​ർ​​​​ന്നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു പി​​​​ൻ​​​​വ​​​​ലി​​​​ക്കേ​​​​ണ്ടി​​​വ​​​​ന്ന​​​​തു ച​​​​രി​​​​ത്ര​​​​മാ​​​​ണ്.

അ​​​​തു​​​​പോ​​​​ലെ ഈ ​​​​തെ​​​​റ്റാ​​​​യ ന​​​​യ​​​​വും കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​നു തി​​​​രു​​​​ത്തേ​​​​ണ്ടി​​​വ​​​​രും. ഗ്രാ​​​​മീ​​​​ണ ജ​​​​ന​​​​ത​​​​യു​​​​ടെ ദാ​​​​രി​​​​ദ്ര്യം അ​​​​ക​​​​റ്റു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണു യു​​​​പി​​​​എ സ​​​​ർ​​​​ക്കാ​​​​ർ ദേ​​​​ശീ​​​​യ തൊ​​​​ഴി​​​​ലു​​​​റ​​​​പ്പു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​ത്. ഗ്രാ​​​​മ​​​​സ്വ​​​​രാ​​​​ജ് എ​​​​ന്ന ഗാ​​​​ന്ധി​​​​യ​​​​ൻ സ​​​​ങ്ക​​​​ൽ​​​​പ്പം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് ആ ​​​​പ​​​​ദ്ധ​​​​തി​​​​ക്ക് ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ പേ​​​​ര് ന​​​​ൽ​​​​കി​​​​യ​​​​ത്. ബി​​​​ജെ​​​​പി തു​​​​ട​​​​ക്കം മു​​​​ത​​​​ൽ ഈ ​​​​പ​​​​ദ്ധ​​​​തി​​​​ക്കെ​​​​തി​​​​രാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും സ​​​​ണ്ണി ജോ​​​​സ​​​​ഫ് പ​​​​റ​​​​ഞ്ഞു.

പാ​​​​വ​​​​പ്പെ​​​​ട്ട​​​​വ​​​​ന്‍റെ കൈ​​​​ക​​​​ളി​​​​ലേ​​​​ക്കു പ​​​​ണ​​​​മെ​​​​ത്തി​​​​ച്ച പ​​​​ദ്ധ​​​​തി​​​​യെ ഇ​​​​ഞ്ചി​​​​ഞ്ചാ​​​​യി കൊ​​​​ല്ലു​​​​ന്ന​​​​തി​​​​നു​​​​ള്ള നി​​​​യ​​​​മ​​​​മാ​​​​ണു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു. ച​​​​രി​​​​ത്ര​​​​ത്തെ മാ​​​​റ്റി​​​​യെ​​​​ഴു​​​​തു​​​​ക​​​​യെ​​​​ന്ന​​​​തു ഫാ​​​​സി​​​​സ്റ്റ് ശൈ​​​​ലി​​​​യാ​​​​ണ്. ഏ​​​​കാ​​​​ധി​​​​പ​​​​തി​​​​ക​​​​ൾ​​​​ എ​​​​ക്കാ​​​​ല​​​​വും ശ്ര​​​​മി​​​​ച്ചി​​​​ട്ടു​​​​ള്ള​​​ത് അ​​​​വ​​​​ർ​​​​ക്ക് ഹി​​​​ത​​​​മാ​​​​യ ച​​​​രി​​​​ത്രം സൃ​​​​ഷ്ടി​​​​ക്കാ​​​​നാ​​​​ണ്.

അ​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണു ച​​​​രി​​​​ത്ര​​​​പു​​​​രു​​​​ഷ​​​​മാ​​​​രെ ത​​​​മ​​​​സ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി. സ്വാ​​​​ത​​​​ന്ത്ര്യ​​​സ​​​​മ​​​​ര​​​​ത്തെയും നേ​​​​താ​​​​ക്ക​​​​ളെ​​​​യും ഒ​​​​റ്റു​​​​കൊ​​​​ടു​​​​ത്ത അ​​​​ഞ്ചാം​​​​പ​​​​ത്തി നേ​​​​താ​​​​ക്ക​​​​ളു​​​​ടെ പേ​​​​രി​​​​ലേ​​​​ക്കു പ​​​​ല​ പ​​​​ദ്ധ​​​​തി​​​​ക​​​​ളും പു​​​​ന​​​ർ​​​​നാ​​​​മ​​​​ക​​​​ര​​​​ണം ചെ​​​​യ്യാ​​​​നാ​​​​ണു മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് ന​​​​ട​​​​ത്തു​​​​ന്ന പോ​​​​രാ​​​​ട്ടം ഫാ​​​​സി​​​​സ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ ശ​​​​ക്ത​​​​മാ​​​​യി ചെ​​​​റു​​​​ത്തു​​​​നി​​​​ൽ​​​​പ്പാ​​​​യി മാ​​​​റു​​​​മെ​​​​ന്നും വി.​​​​ഡി.​​​​ സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

ലോ​​​​ക്ഭ​​​​വ​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​ര​​​​ത്തി​​​​ൽ കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​സി. വി​​​​ഷ്ണു​​​​നാ​​​​ഥ്, എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ദീ​​​​പാ​​​​ദാ​​​​സ് മു​​​​ൻ​​​​ഷി, കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കസ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല, കെ.​​​​ സു​​​​ധാ​​​​ക​​​​ര​​​​ൻ, കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ്, മു​​​​ൻ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ കെ.​​​​ മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ, എം.​​​​എം. ഹ​​​​സ​​​​ൻ, യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ്‍​വീ​​​​ന​​​​ർ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ്, കെ​​​​പി​​​​സി​​​​സി വ​​​​ർ​​​​ക്കിം​​​​ഗ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ എ.​​​​പി. അ​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ, ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ, എ​​​​ഐ​​​​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രാ​​​​യ പി.​​​​വി. മോ​​​​ഹ​​​​ൻ, വി.​​​​കെ. അ​​​​റി​​​​വ​​​​ഴ​​​​ക​​​​ൻ, മ​​​​ൻ​​​​സൂ​​​​ർ അ​​​​ലി ഖാ​​​​ൻ, കെ​​​​പി​​​​സി​​​​സി സം​​​​ഘ​​​​ട​​​​നാ ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര സ​​​​ന​​​​ൽ, രാ​​​​ഷ്‌ട്രീ​​​​യ​​​​കാ​​​​ര്യ സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ൾ, കെ​​​​പി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​ർ, എം​​​​പി​​​​മാ​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ, മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.ഇ​​​​ന്നു രാ​​​​വി​​​​ലെ 10 ന് ​​​​രാ​​​​പ​​​​ക​​​​ൽ സ​​​​മ​​​​രം സ​​​​മാ​​​​പി​​​​ക്കും.

District News

സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ വി​ട്ടു​നി​ന്നു

കേ​ണി​ച്ചി​റ: പൂ​താ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ ര​ണ്ട് അം​ഗ​ങ്ങ​ൾ എ​ത്തി​യി​ല്ല. ഇ​തോ​ടെ എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും തു​ല്യ അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ത്വം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു.

സി​പി​എ​മ്മി​നു​ള്ളി​ലെ വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്നാ​ണ് ര​ണ്ടു​പേ​രും തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ത്താ​തി​രു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് പാ​ർ​ട്ടി ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന എ.​വി. ജ​യ​നെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ​ത് പൂ​താ​ടി​യി​ൽ സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ.​വി. ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും തു​ല്യ​ത പാ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ഒ​രു വോ​ട്ട് അ​സാ​ധു​വാ​യി. ഒ​ടു​വി​ൽ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ജ​യ​നെ മാ​റ്റി ബാ​ല​കൃ​ഷ്ണ​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ക്കി​യ​തും വി​ഭാ​ഗീ​യ​ത​യ്ക്ക് ആ​ക്കം​കൂ​ട്ടി. ജ​യ​നെ ഒ​തു​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ടാ​യി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ട്ടു​നി​ന്ന​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.

Latest News

Corehub Up