കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ ഫാൻസി നമ്പർ ലേലത്തിൽ പങ്കെടുത്തശേഷം ഉയർന്ന തുക വിളിച്ച് പിന്നീട് പണം അടയ്ക്കാതെ പിന്മാറുന്നവർക്കെതിരേ കര്‍ശന നടപടി എടുക്കാന്‍ അധികൃതര്‍.
ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ലേലത്തിൽ വിജയിച്ചശേഷം നിശ്ചിത സമയത്തിനുള്ളിൽ തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ റവന്യു റിക്കവറി ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ ഉണ്ടാകും. ലേലത്തിൽ പങ്കെടുക്കുമ്പോൾ കൃത്യമായി ആലോചിച്ച് മാത്രം തുക രേഖപ്പെടുത്തണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നു.
ലേല തുക അടയ്ക്കാതെ പിന്മാറുന്നതു നിയമനടപടികൾക്കു പുറമേ വാഹനത്തിന്റെ രജിസ്ട്രേഷൻ തടസപ്പെടുന്നതിനും ഭാവിയിൽ ലേലങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും വിലക്കുന്നതിനും കാരണമാകും. നിയമങ്ങൾ പാലിച്ച് ഉത്തരവാദിത്തത്തോടെ ലേലത്തിൽ പങ്കെടുക്കണമെന്നും ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അതേസമയം ഉയര്‍ന്ന തുക കൊടുത്ത കരസ്ഥമാക്കുന്ന നമ്പര്‍ കൈവശം വയ്ക്കാനുള്ള അവകാശംകൂടി വാഹന ഉടമകള്‍ക്കു വേണമെന്ന് നിര്‍ദേശം ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ വാഹനം കൈമാറ്റം ചെയ്യുമ്പോള്‍ നമ്പറും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്.