x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ട്സ്ആ​പ്പി​ൽ ഇ​നി വെ​ബ് കോ​ളിം​ഗും കോ​ൾ ട്രാ​ൻ​സ്ഫ​റും

വെബ്ഡെസ്ക്
Published: July 29, 2026 11:02 PM IST | Updated: July 29, 2026 11:02 PM IST

പ്രതീകാത്മക ചിത്രം

സാ​​ൻ​​ഫ്രാ​​ൻ​​സി​​സ്കോ: ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കു കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ൽ കോ​​ളിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കാ​​ൻ പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ച് വാ​​ട്സ്ആ​​പ്പ്.

മൊ​​ബൈ​​ൽ, ഡെ​​സ്ക് ടോ​​പ്പ് ആ​​പ്പു​​ക​​ൾ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാ​​തെ​​ത​​ന്നെ ഗൂ​​ഗി​​ൾ ക്രോം ​​പോ​​ലു​​ള്ള വെ​​ബ് ബ്രൗ​​സ​​റു​​ക​​ളി​​ലൂ​​ടെ നേ​​രി​​ട്ട് വോ​​യ്സ്, വീ​​ഡി​​യോ കോ​​ളു​​ക​​ൾ ചെ​​യ്യാ​​നു​​ള്ള വെ​​ബ് കോ​​ളിം​​ഗ് സൗ​​ക​​ര്യ​​മാ​​ണ് ഇ​​തി​​ൽ പ്ര​​ധാ​​നം. ര​​ണ്ടു വ്യ​​ക്തി​​ക​​ൾ ത​​മ്മി​​ൽ കോ​​ൾ ചെ​​യ്യു​​ന്ന​​തി​​നും ഗ്രൂ​​പ്പ് കോ​​ളു​​ക​​ൾ​​ക്കും ഒ​​രു​​പോ​​ലെ വെ​​ബ് കോ​​ളിം​​ഗ് പി​​ന്തു​​ണ ല​​ഭ്യ​​മാ​​ണ്. ഇ​​തി​​നൊ​​പ്പം സ്ക്രീ​​ൻ ഷെ​​യ​​റിം​​ഗ്, റി​​യാ​​ക‌്ഷ​​നു​​ക​​ൾ, പ്ര​​ത്യേ​​ക കോ​​ൾ ഹി​​സ്റ്റ​​റി ടാ​​ബ് എ​​ന്നി​​വ​​യും വെ​​ബ് പ​​തി​​പ്പി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

ഡെ​​സ്ക് ടോ​​പ്പ് ആ​​പ്പു​​ക​​ൾ ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്യാ​​ൻ അ​​നു​​മ​​തി​​യി​​ല്ലാ​​ത്ത ഔ​​ദ്യോ​​ഗി​​ക ലാപ്ടോ​​പ്പു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​​​വ​​ർ​​ക്കും പ​​ഠ​​നാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്ക് കം​​പ്യൂ​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ഈ ​​സൗ​​ക​​ര്യം ഏ​​റെ പ്ര​​യോ​​ജ​​ന​​പ്പെ​​ടും.

നി​​ല​​വി​​ലു​​ള്ള ഗ്രൂ​​പ്പ് കോ​​ളു​​ക​​ൾ ഡി​​സ്ക​​ണ​​ക്ട് ചെ​​യ്യാ​​തെ​​ത​​ന്നെ ഫോ​​ണി​​ൽ​​നി​​ന്ന് ലാപ്ടോ​​പ്പി​​ലേ​​ക്കോ മ​​റ്റ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്കോ ത​​ത്സ​​മ​​യം മാ​​റ്റാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന കോ​​ൾ ട്രാ​​ൻ​​സ്ഫ​​ർ ഫീ​​ച്ച​​റും പു​​തി​​യ മാ​​റ്റ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ്. കൂ​​ടാ​​തെ, അ​​നു​​മ​​തി​​യി​​ല്ലാ​​തെ ആ​​ളു​​ക​​ൾ ഗ്രൂ​​പ്പ് കോ​​ളു​​ക​​ളി​​ൽ ക​​യ​​റു​​ന്ന​​ത് ത​​ട​​യാ​​ൻ ഹോ​​സ്റ്റി​​നു സാ​​ധി​​ക്കു​​ന്ന വെ​​യ്റ്റിം​​ഗ് റൂം, ​​പ​​ശ്ചാ​​ത്ത​​ല ശ​​ബ്ദ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കി വ്യ​​ക്ത​​മാ​​യ ശ​​ബ്ദ​​സ​​ന്ദേ​​ശം ഉ​​റ​​പ്പാ​​ക്കു​​ന്ന നോ​​യ്ക് സ​​പ്ര​​ഷ​​ൻ എ​​ന്നി​​വ​​യും വാ​​ട്സ് ആ​​പ്പ് ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

മെ​​റ്റ സി​​ഇ​​ഒ മാ​​ർ​​ക്ക് സ​​ക്ക​​ർ​​ബ​​ർ​​ഗും വാ​​ട്സ് ആ​​പ്പ് മേ​​ധാ​​വി കു​​നാ​​ൽ ഷാ​​യും പ​​ങ്കു​​വ​​ച്ച പോ​​സ്റ്റു​​ക​​ളി​​ലൂ​​ടെ​​യാ​​ണ് ഈ ​​വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്. സൂം, ​​ഗൂ​​ഗി​​ൾ മീ​​റ്റ്, മൈ​​ക്രോ​​സോ​​ഫ്റ്റ് ടീം​​സ് തു​​ട​​ങ്ങി​​യ പ്ര​​ഫ​​ഷ​​ണ​​ൽ മീ​​റ്റിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ​​ക്ക് വെ​​ല്ലു​​വി​​ളി​​യാ​​കു​​ന്ന ഈ ​​ഫീ​​ച്ച​​റു​​ക​​ളെ​​ല്ലാം പൂ​​ർ​​ണ​​മാ​​യും എ​​ൻ​​ഡ്-​​ടു-​​എ​​ൻ​​ഡ് എ​​ൻ​​ക്രി​​പ്റ്റ​​ഡും സൗ​​ജ​​ന്യ​​വു​​മാ​​ണെ​​ന്ന് ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി.

Tags : WhatsApp Calling CallTransfer Business

Recent News

Corehub Up