District News
നെയ്യാറ്റിന്‍കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എസ്പിയു) നെയ്യാറ്റിൻകര ബ്ലോക്കിന്റെ 34-ാമത് വാർഷിക സമ്മേളനം കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്വദേശാഭിമാനി ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എച്ച്. ക്രിസ്റ്റാലിൻ അധ്യക്ഷത വഹിച്ചു.
ആർ. ശശിധരൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ. ഷിബു, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി. ശ്രീകണ്ഠൻനായർ, ബ്ലോക്ക് സെക്രട്ടറി ഡി. ജയൻ, ട്രഷറർ എസ്. ശ്രീകുമാർ, എൻ.എസ്. അജയൻ, കെ. രവീന്ദ്രൻ, ആർ. നരേന്ദ്രൻ, എം. അയ്യപ്പൻ, ഗീത വിൻസ്റ്റൺ, എം. സുകുമാരൻനായർ എന്നിവര്‍ സംബന്ധിച്ചു.
വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങണമെന്നു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഘടനയുടെ 2026- 2027 വർഷത്തെ പ്രസിഡന്റായി എച്ച്. ക്രിസ്റ്റാലിനെയും സെ ക്രട്ടറിയായി ഡി. ജയനെയും ട്രഷററായി എസ്. ശ്രീകുമാറിനെയും തെരഞ്ഞെടുത്തു.
ഗ
Kerala
കുണിയ (കാസര്‍ഗോഡ്): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന് കുണിയയില്‍ തുടക്കമായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കെയ്റോ ഇസ്ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്ദി മുഖ്യാതിഥിയായി.
സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, കെ. ഉമര്‍ ഫൈസി മുക്കം, കൊയ്യോട് ഉമര്‍ മുസ്ലിയാര്, എം.ടി അബ്ദുല്ല മുസ്ലിയാര്, കെ.ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി എന്നിവര്‍ സംബന്ധിച്ചു.
District News
മുണ്ടക്കയം: അസോസിയേഷൻ ഓഫ് സീനിയർ ഓഫീസേഴ്സ് ഫോർ വെൽഫയർ ആക്ടിവിറ്റീസ് മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടത്തി. അസോവാ കാഞ്ഞിരപ്പള്ളി രൂപത പ്രസിഡന്റ് ഏബ്രഹാം മാത്യു ഐപിഎസ് ഉദ്ഘാടനം ചെയ്തു.
ഫൊറോന വികാരി റവ.ഡോ. ജയിംസ് മുത്തനാട്ട് അധ്യക്ഷത വഹിച്ചു. ഫാ. ഡോൺ മറ്റക്കരത്തുണ്ടിയിൽ, റോയ് കപ്പലുമാക്കൽ, വിൻസി ജോസഫ്, തോമസ് മണിമലക്കുന്നേൽ, ദേവസ്യ കുരുവിള, മേരിക്കുട്ടി ഏബ്രഹാം, സി.ടി. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ട്രസ്റ്റ് ഡയാലിസിസ് യൂണിറ്റിന് സഹായത്തിനും മറ്റ് കാരുണ്യ പ്രവൃത്തികൾക്കായും തയാറാക്കിയ പദ്ധതികൾ വാർഷികയോഗം അംഗീകരിച്ചു.
District News
മങ്കൊമ്പ്: കൈനടി എ.ജെ. ജോൺ മെമ്മോറിയൽ എൽപി സ്കൂളിന്റെ 105ാം വാർഷികാഘോഷങ്ങൾ ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ റവ.ഡോ. ആന്റണി മൂലയിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. തോമസ് കമ്പിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. വിനയ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന ഹെഡ്മിസ്ട്രസ് ഷേർളി തോമസ്, അധ്യാപകരായ ടെസി മാത്യു, കെ. ലിജി, പി.ജി. ജോളിക്കുട്ടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം സി.വി. രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ജോസഫ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലിജി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. ബിന്ദുമോൾ, പിടിഎ പ്രസിഡന്റ് റജി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷം - നിറവ് 2026 നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. അനീഷ് കാമിച്ചേരി അധ്യക്ഷത വഹിച്ച സമ്മേളനം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജി പ്രൊ-വൈസ് ചാൻസലർ പ്രഫ. ഡോ. കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെംബർ ആൻസ് വർഗീസ്, പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മിസ്ട്രസ് റോഷ്നി കെ. ജേക്കബ്, പിടിഎ പ്രസിഡന്റ് റോയ് സേവ്യർ, സ്റ്റാഫ് സെക്രട്ടറി കെ.ആർ. ദിവ്യ, പ്രോഗ്രാം കൺവീനർ ഡോ. ജിഷമോൾ അലക്സ് എന്നിവർ പ്രസംഗിച്ചു.
പഠന, കലാ, കായികരംഗത്തു മികവ് പുലർത്തിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. ഉപജില്ലാ, ജില്ലാതല മത്സരങ്ങളില്‍ വിജയികളായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
District News
ചങ്ങനാശേരി: നമ്മുടെ ആഗ്രഹങ്ങള്‍ മുഴുവന്‍ സഫലീകരിച്ചതിനുശേഷം മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ സാധിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. കല്ലുകളം കുടുംബയോഗത്തിന്റെ 93-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രോഗികള്‍ക്കും അശരണര്‍ക്കും പ്രത്യേകമായ കരുതല്‍ നല്‍കണമെന്നും മാര്‍ കൂവക്കാട് പറഞ്ഞു.
മൂലകുടുംബമായ പേരങ്ങാട്ട് കുടുംബയോഗം പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. സോണി പാലാത്ര സിഎംഐ, ഫാ. തോമസ് കല്ലുകളം സിഎംഐ, ഫാ. റോമിയോ കല്ലുകളം സിഎംഐ, സിസ്റ്റര്‍ റോസ് കല്ലുകളം, മാത്യു ജെ. മുട്ടത്ത്, തോമസുകുട്ടി പാലാത്ര, ഷാജി പാലാത്ര, ടോണി സി. കല്ലുകളം എന്നിവര്‍ പ്രസംഗിച്ചു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ചാള്‍സ് മാത്യു പാലാത്ര, എല്‍സമ്മ ജോബ്, ഷീല തോമസ് എന്നിവരെ കുടുംബയോഗം ആദരിച്ചു.
കൊണ്ടോടി വെട്ടികാട് കുടുംബയോഗം 50-ാം വാര്‍ഷികം
നാലുകോടി: കൊണ്ടോടി വെട്ടികാട് കുടുംബയോഗം 50-ാം വാര്‍ഷികം നാലുകോടി സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു. എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്റ് ഡോ. സഖറിയാസ് പോളച്ചിറ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, ഫാ. സഖറിയാസ് കരിവേലില്‍, ഫാ. മാത്യു പോളച്ചിറ, ഫാ. ബെന്നി കുഴിയടിയില്‍, ഫാ. ജോര്‍ജ് കാളാശേരി, വിനോദ് വെട്ടികാട്, കെ.ടി. മാത്യു കുഴിവേലില്‍, ജോഷി കൊല്ലാപുരം, തോമസ് സേവ്യര്‍ മാളിയേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് - കെ.ടി. മാത്യു കുഴിവേലില്‍, വൈസ് പ്രസിഡന്റ് - ജോഷി കൊല്ലാപുരം, സെക്രട്ടറി - വിന്‍സന്റ് ഈഴക്കടവ്, ജോയിന്റ് സെക്രട്ടറി - ബീന കുന്നത്ത്, ട്രഷറര്‍ - വര്‍ഗീസ് ആന്റണി എന്നിവരെ തെരഞ്ഞെടുത്തു.