തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി മണ്ടളം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഫാ. തോമസ് ചെരുവിൽ ഉദ്ഘാടനം ചെയ്യുന്നു.
മണ്ടളം: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) മണ്ടളം ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം സെന്റ് ജൂഡ് പാരിഷ് ഹാളിൽ നടന്നു. ടിഎസ്എസ്എസ് റീജണൽ ഡയറക്ടർ ഫാ. തോമസ് ചെരുവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു വേങ്ങക്കുന്നേൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജെസി തങ്കച്ചൻ ആമുഖപ്രഭാഷണവും ടിഎസ്എസ്എസ് അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് മുഖ്യപ്രഭാഷണവും നടത്തി. യൂണിറ്റ് സെക്രട്ടറി ബീന സജി വാർഷിക റിപ്പോർട്ടും ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ബാബു കിഴക്കേപ്പറമ്പിൽ, സിസ്റ്റർ ജെയ്സി, മിനി സജി തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ടളം സെന്റ് ജൂഡ് പള്ളി സഹവികാരി ഫാ. സെബിൻ പാണ്ടിയപ്പള്ളി സെമിനാറിന് നേതൃത്വം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും മികച്ച സ്വയം സഹായ സംഘങ്ങൾക്കുമുള്ള അവാർഡുകൾ വിതരണം ചെയ്തു. കൂടാതെ മികച്ച പച്ചക്കറി തോട്ടം, ആട് വളർത്തൽ, കോഴി വളർത്തൽ, മൃഗസംരക്ഷണം എന്നിവയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വയം സഹായ സംഘങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags : Nattuvishesham Local News Annual General Meeting